മാരുതി ഡിസൈര്‍ തിരിച്ചുവിളിക്കുന്നു — കാരണം ഇതാണ്
പുതുതലമുറ ഡിസൈറുകളെ മാരുതി തിരിച്ചുവിളിക്കുന്നു. റിയര്‍ വീല്‍ ഹബ്ബിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലാണ് ഡിസൈര്‍ കോമ്പാക്ട് സെഡാനുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 23 നും ജൂലായ് 10 നുമിടയ്ക്ക് നിര്‍മ്മിച്ച 21,494 മാരുതി ഡിസൈറുകളിലാണ് നിര്‍മ്മാണ പിഴവ് കണ്ടെത്തിയിരിക്കുന്നത്. മാരുതി സുസൂക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധമായ വിവരങ്ങള്‍ ലഭ്യമാണ്.

കഴിഞ്ഞ ഒക്ടോബര്‍ മൂന്ന് മുതല്‍ പ്രശ്‌നസാധ്യതയുള്ള ഡിസൈര്‍ ഉപഭോക്താക്കളെ ഡീലര്‍ഷിപ്പുകള്‍ ബന്ധപ്പെട്ട് വരികയാണെന്നും വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

നിര്‍മ്മാണ പിഴവുള്ള ഡിസൈറുകളെ തിരിച്ചുവിളിച്ചു റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കാനാണ് കമ്പനിയുടെ തീരുമാനം. ഡിസൈര്‍ ഉപഭോക്താക്കള്‍ക്ക് സമീപമുള്ള മാരുതി സര്‍വീസ് സെന്ററില്‍ നിന്നും കാര്‍ പരിശോധിപ്പിക്കാവുന്നതാണ്.

പ്രശ്‌നം കണ്ടെത്തിയാല്‍ സര്‍വീസ് സെന്ററില്‍ നിന്നും അതത് ഉപഭോക്താക്കള്‍ക്ക് സൗജന്യമായി റിയര്‍ വീല്‍ ഹബ്ബ് മാറ്റി നല്‍കും.
Trending On DriveSpark Malayalam:
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഉപഭോക്താക്കള്‍ക്ക് വെബ്സൈറ്റ് മുഖേനയും കാറിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (MA3 യ്ക്ക് ശേഷമുള്ള 14 അക്ക നമ്പര്‍) ഉപയോഗിച്ച് നിര്‍മ്മാണ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സാധിക്കും.

മാരുതിയുടെ കുതിപ്പില്‍ പുതുതലമുറ ഡിസൈര്‍ നിര്‍ണായക പങ്കാണ് വഹിച്ച് വരുന്നത്. വിപണിയിലെത്തി അഞ്ചാം മാസം തന്നെ ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പനയാണ് ഡിസൈര്‍ പിന്നിട്ടത്.
Recommended Video


പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസൈറിന്റെ വരവ്. എക്‌സ്റ്റീരിയറിനും ഇന്റീരിയറിനും ലഭിച്ച ഒട്ടനവധി പരിഷ്‌കാരങ്ങള്‍ പുതുതലമുറ ഡിസൈറിന്റെ പ്രചാരം വര്‍ധിക്കാന്‍ കാരണമായി.

പുത്തന്‍ സ്വിഫ്റ്റിലേക്കുള്ള ഒരു ആമുഖം കൂടിയാണ് പുതുതലമുറ ഡിസൈര്‍.
Trending On DriveSpark Malayalam:
മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

നിലവില്‍ മൂന്ന് മാസത്തോളമാണ് ഡിസൈറിന് മേലുള്ള കാത്തിരിപ്പ് കാലാവധി. ഇതാദ്യമായല്ല ഇന്ത്യന്‍ വിപണിയില്‍ ഡിസൈര്‍ തിരിച്ചുവിളിക്കപ്പെടുന്നത്.

നേരത്തെ സ്റ്റീയറിംഗ് അസംബ്ലിയിലുണ്ടായ നിര്‍മ്മാണ പിഴവിന്റെ പേരിലും ഡിസൈറുകളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








