കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

Written By:

പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി. വിപണിയില്‍ പുതിയ സ്വിഫ്റ്റിനായുള്ള ഇടം മാരുതി ഇതിനകം തന്നെ ഒരുക്കി കഴിഞ്ഞു.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വിഫ്റ്റിന് പിന്നാലെ സ്വിഫ്റ്റ് സ്‌പോര്‍ടും ഇന്ത്യയില്‍ എത്തും. പുതുതലമുറ സ്വിഫ്റ്റിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പാണ് സ്വിഫ്റ്റ് സ്‌പോര്‍ട്.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

സ്വിഫ്റ്റിന്റെ ഔദ്യോഗിക വരവിന് പിന്നാലെ സ്വിഫ്റ്റ് സ്‌പോര്‍ടിനെയും മാരുതി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യം പുതുതലമുറ സ്വിഫ്റ്റിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഇന്ത്യന്‍ തീരമണയും.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

പിന്നാലെ പെര്‍ഫോര്‍മന്‍സ് പതിപ്പായ സ്വിഫ്റ്റ് സ്‌പോര്‍ടും ഇന്ത്യയില്‍ ചുവടുറപ്പിക്കും. കഴിഞ്ഞില്ല, സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ഹൈബ്രിഡ് പതിപ്പും മാരുതി നിരയില്‍ രാജ്യത്ത് അണിനിരക്കുമെന്ന് സൂചനയുണ്ട്.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

ഫെബ്രുവരിയില്‍ ദില്ലിയില്‍ വെച്ച് നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ സ്വിഫ്റ്റിനൊപ്പം സ്വിഫ്റ്റ് സ്‌പോര്‍ടിനെയും മാരുതി അവതരിപ്പിക്കും.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

സ്വിഫ്റ്റില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാര്‍ന്ന സ്‌പോര്‍ടി ഡിസൈന്‍ ഭാഷയാണ് സ്വിഫ്റ്റ് സ്‌പോര്‍ടിനുള്ളത്. പുതുക്കിയ ബമ്പറിന് ഒപ്പമുള്ള പുതിയ ഗ്രില്ലും ഫ്രണ്ട് സ്പ്ലിറ്ററും പുതിയ ഡിസൈന്‍ ഭാഷയില്‍ ശ്രദ്ധേയം.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

17 ഇഞ്ച് ഡയമണ്ട്-കട്ട് അലോയ് വീലുകള്‍, സ്പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്സ്ഹോസ്റ്റ് പൈപുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

പുതിയ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് സ്വിഫ്റ്റ് സ്പോര്‍ടിന്റെ ഹൈലൈറ്റ്. 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായാണ് പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഇടംപിടിക്കുന്നത്.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

സ്വിഫ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലേക്ക് സുസൂക്കി ചുവട് മാറുന്നതും. 5500 rpm ല്‍ 138 bhp കരുത്തും 1250-3500 rpm ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് എത്തും. 970 കിലോഗ്രാമാണ് പുതിയ സ്വിഫ്റ്റ് സ്പോര്‍ടിന്റെ ഭാരം.

Trending On DriveSpark Malayalam:

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

മുന്‍തലമുറ മോഡലുകളെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവിലാണ് സുസൂക്കി സ്വിഫ്റ്റ് സ്പോര്‍ട് അണിനിരക്കുന്നത്. സാധാരണ സ്വിഫ്റ്റിലും 50 mm നീളമേറിയതാണ് പുതിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

120 mm ഗ്രൗണ്ട് ക്ലിയറന്‍സോടെ എത്തുന്ന സ്വിഫ്റ്റ് സ്പോര്‍ടില്‍ പുതിയ സസ്പെന്‍ഷന് സെറ്റപ്പാണ് ഇടംപിടിക്കുന്നത്.റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്‌ളാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവയാണ് സ്വിഫ്റ്റ് സ്പോർടിന്റെ അകത്തളത്തെ പ്രധാന വിശേഷങ്ങൾ.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വിഫ്റ്റ് സ്പോര്‍ടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മാരുതി തീരുമാനിച്ചിരിക്കുന്നത്.

കാത്തിരിക്കാന്‍ ഒരു കാരണം കൂടി; സ്വിഫ്റ്റ് മാത്രമല്ല, സ്വിഫ്റ്റ് സ്‌പോര്‍ടുമുണ്ട് ഇന്ത്യയിലേക്ക്

അതേസമയം ഇന്ത്യന്‍ വരവില്‍ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ ചില 'വെട്ടിച്ചുരുക്കലുകള്‍' മാരുതി നടത്തിയേക്കാം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Swift Sport Hatchback Confirmed For India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark