കാറുകള്‍ക്ക് പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

Written By:

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി പുതിയ എക്സ്റ്റന്‍ഡഡ് വാറന്റ് പ്ലാനുകളെ അവതരിപ്പിച്ചു. നെക്‌സ മോഡലുകള്‍ ഉള്‍പ്പെടെ മാരുതി നിരയില്‍ നിന്നുമുള്ള എല്ലാ കാറുകളിലും ഇനി എക്‌സ്റ്റന്‍ഡഡ് വാറന്റി ലഭ്യമാകും.

കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

നിലവില്‍ 2 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്ററാണ് കാറുകളില്‍ മാരുതി നല്‍കുന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റി. എന്നാല്‍ ഇനി മുതല്‍ അതത് മാരുതി കാറുകളില്‍ പ്ലാനുകളെ അടിസ്ഥാനപ്പെടുത്തി വാറന്റി കാലവധി വര്‍ധിപ്പിക്കാന്‍ ഉപഭോക്താവിന് സാധിക്കും.

കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

മാരുതി എക്‌സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകള്‍

  • ഗോള്‍ഡ്: മൂന്നാം വര്‍ഷം/60,000 കിലോമീറ്റര്‍
  • പ്ലാറ്റിനം: മൂന്നാം വര്‍ഷവും നാലാം വര്‍ഷവും/80,000 കിലോമീറ്റര്‍
കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം
  • റോയല്‍ പ്ലാറ്റിനം: മൂന്നാം വര്‍ഷവും, നാലാം വര്‍ഷവും, അഞ്ചാം വര്‍ഷവും/1,00,000 കിലോമീറ്റര്‍
കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

പുതിയ എക്സ്റ്റന്‍ഡഡ് വാറന്റിക്ക് കീഴില്‍ ഹൈ-പ്രഷര്‍ പമ്പ്, കംമ്പ്രസര്‍, ഇസിഎം, ടര്‍ബ്ബോചാര്‍ജര്‍ അസംബ്ലി, തെരഞ്ഞെടുത്ത എഞ്ചിന്‍ പാര്‍ട്‌സുകള്‍, സ്റ്റീയറിംഗ് അസംബ്ലി ഉള്‍പ്പെടുന്ന പാര്‍ട്‌സുകളെ കാറുകളില്‍ മാരുതി സുസൂക്കി മാറ്റി നല്‍കും.

കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

എക്സ്റ്റന്‍ഡഡ് വാറന്റിയ്ക്ക് പരിധിയില്‍ പെടാത്ത പാര്‍ട്‌സുകളുടെ പട്ടിക മാരുതി സുസൂക്കി അറീന, നെക്‌സ വെബ്‌സൈറ്റുകളില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

മാരുതി സുസൂക്കി അറീന ഔട്ട്‌ലെറ്റുകള്‍ മുഖേന വില്‍ക്കപ്പെടുന്ന കാറുകളില്‍ മേല്‍പറഞ്ഞ മൂന്ന് പാക്കേജുകളും ലഭ്യമാകുമ്പോള്‍, നെക്‌സ മോഡലുകളില്‍ ഗോള്‍ഡ് പാക്കേജ് മാത്രം ലഭ്യമല്ല.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

ബലെനോ ഹാച്ച്ബാക്ക്, സിയാസ് സെഡാന്‍, ഇഗ്നിസ് ഹാച്ച്ബാക്ക്, എസ്-ക്രോസ് ക്രോസ്ഓവര്‍ എന്നീ മോഡലുകളെയാണ് നെക്‌സ മുഖേന മാരുതി വില്‍ക്കുന്നത്. മാരുതിയുടെ മറ്റ് മോഡലുകളെല്ലാം വില്‍ക്കപ്പെടുന്നത് മാരുതി സുസൂക്കി അറീന ഔട്ട്‌ലെറ്റുകള്‍ മുഖേനയാണ്.

കാറുകള്‍ക്ക് എല്ലാം പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പ്ലാനുകളുമായി മാരുതി സുസൂക്കി — അറിയേണ്ടതെല്ലാം

കുറഞ്ഞ മെയിന്റനന്‍സ് ചെലവുകളാണ് മാരുതി കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരമേറാനുള്ള പ്രധാന കാരണം. രാജ്യത്തുടനീളമുള്ള സര്‍വീസ്-വില്‍പന ശൃഖലകളും ഇപ്പോള്‍ ഒരുക്കിയിരിക്കുന്ന എക്‌സ്റ്റന്‍ഡഡ് വാറന്റി പദ്ധതികളും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി.

Trending On DriveSpark Malayalam:

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

കൂടുതല്‍... #maruti #auto news #മാരുതി #hatchback
English summary
Maruti Suzuki Introduces New Extended Warranty Plans. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark