ബലെനോയ്ക്കും i20 യ്ക്കും ഒത്ത എതിരാളിയുമായി നിസാന്‍; പുതിയ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ പുറത്ത്
പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ മാരുതി ബലെനോയെയും ഹ്യുണ്ടായി എലൈറ്റ് i20 യെയും നേരിടാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ ഒരുങ്ങുന്നു. നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിക്കുമെന്ന് റിപ്പോർട്ട്.

തമിഴ്‌നാട്ടില്‍ പരീക്ഷണയോട്ടം നടത്തവെ ക്യാമറ പകര്‍ത്തിയ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ നിസാന്റെ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഹാച്ച്ബാക്കിന്റെ റേഞ്ച്-എക്സ്റ്റന്‍ഡര്‍ പതിപ്പിനെയാണ് ക്യാമറ പിടികൂടിയത്. സിഗ്നേച്ചര്‍ വി-മോഷന്‍ ഫ്രണ്ട് ഗ്രില്‍, വലുപ്പമാര്‍ന്ന 'വിരിഞ്ഞ' ഹെഡ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ നിസാന്‍ നോട്ട് ഇ-പവറിന്റെ വിശേഷങ്ങള്‍.

1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പമാണ് നോട്ട് ഇ-പവര്‍ ഒരുങ്ങുന്നത്. എന്നാല്‍ എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്ക് അല്ല മറിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുക.
Recommended Video


108 bhp കരുത്തേകുന്ന ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ബാറ്ററികളുടെ ദൗത്യം. ഹാച്ച്ബാക്കിന്റെ മുന്‍ചക്രങ്ങളിലേക്കാണ് ഇലക്ട്രിക് കരുത്തെത്തുക.

മറ്റ് ഇലക്ട്രിക് കാറുകളെ പോലെ പ്രത്യേക ചാര്‍ജ്ജിംഗ് സോക്കറ്റുകള്‍ നിസാന്‍ നോട്ട് ഇ-പവറിന് ആവശ്യമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.
Trending On DriveSpark Malayalam:
ശരിക്കും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമോ?
കാറുകളിലും എസ്‌യുവികളിലും ക്രാഷ് ഗാര്‍ഡ് നിരോധിച്ചു - ശരിക്കും 'ബുൾ ബാറുകൾ' സുരക്ഷ നല്‍കുന്നുണ്ടോ?

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ഇലക്ട്രിക് സാങ്കേതികതയിലാണ് നിസാന്‍ നോട്ട് ഇ-പവറിന്റെ വരവ്. 37 കിലോമീറ്റര്‍ ഡ്രൈവിംഗ് പരിധി കാഴ്ചവെക്കാന്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററിക്ക് സാധിക്കുമെന്നാണ് നിസാന്‍ വാദം.

അതേസമയം റേഞ്ച് എക്‌സ്റ്റന്‍ഡര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന കാറുകളെ ഹൈബ്രിഡ് വാഹനങ്ങളായാണ് അധികൃതര്‍ കണക്കാക്കുന്നത്. ഇത് നോട്ട് ഇ-പവറിന് വില വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

2016 ല്‍ ജപ്പാനില്‍ വെച്ചാണ് നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിനെ നിസാന്‍ ആദ്യമായി കാഴ്ചവെച്ചത്. നിസാന്റെ രാജ്യാന്തര വില്‍പനയില്‍ 70 ശതമാനത്തിലേറെയും നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിന്റെ സംഭാവനയാണ്.

രാജ്യാന്തര വിപണികളില്‍ വന്‍പ്രചാരം നേടുന്ന നോട്ട് ഇ-പവര്‍ ഇന്ത്യയിലും തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നിസാന്‍. നിലവില്‍ ഇന്ത്യയില്‍ റേഞ്ച് എക്സ്റ്റന്‍ഡര്‍ കാറുകള്‍ ലഭ്യമല്ല.

അതിനാല്‍ നോട്ട് ഇ-പവറുമായുള്ള നിസാന്റെ വരവ് വിപണിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യം തീര്‍ച്ചയാണ്. നോട്ട് ഇ-പവറിന് പുറമെ പൂര്‍ണ ഇലക്ട്രിക് ലീഫിനെയും ഇന്ത്യയില്‍ നിസാന്‍ അവതരിപ്പിക്കാനിരിക്കുകയാണ്.
Trending On DriveSpark Malayalam:
മൂന്നില്‍ നിന്നും നേരെ അഞ്ചിലേക്ക്; മാനുവല്‍ കാറിലുള്ള 'ഗിയര്‍ച്ചാട്ടം' നല്ലതാണോ?
ഇന്ത്യയ്ക്ക് പുറത്ത് റോയല്‍ എന്‍ഫീല്‍ഡ് എന്തുമാത്രം പ്രശസ്തമാണ്?
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








