മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

Written By:

ഇന്ത്യന്‍ ഹാച്ച്ബാക്ക് ശ്രേണിയിലേക്കാണ് ഇപ്പോള്‍ കാര്‍ നിര്‍മ്മാതാക്കളുടെയെല്ലാം ശ്രദ്ധ. ഇന്ത്യയില്‍ പുതിയ ഹാച്ച്ബാക്കുകളെ ഇറക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളും വിദേശ നിര്‍മ്മാതാക്കളും ഒരുപോലെ വീറും വാശിയോടും കൂടി മത്സരിക്കുകയാണ്.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

ഇൗ രംഗം കൊഴുപ്പിക്കാനാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോയും തയ്യാറെടുക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2020 ല്‍ ആദ്യ ഹാച്ച്ബാക്കിനെ പ്യൂഷോ ഇന്ത്യയില്‍ അവതരിപ്പിക്കും.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

രാജ്യത്ത് ഏറ്റവും പ്രചാരമേറിയ മാരുതി സ്വിഫ്റ്റിനോട് തന്നെയാണ് SC21 എന്ന കോഡ്‌നാമത്തിലുള്ള പ്യൂഷോയുടെ ഹാച്ച്ബാക്ക് അങ്കം കുറിക്കുക.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

കനത്ത മത്സരം കണക്കിലെടുത്ത് ഹാച്ച്ബാക്കിന്റെ മൂന്ന് വേരിയന്റുകളെ വരെ വിപണിയില്‍ പ്യൂഷോ അവതരിപ്പിക്കുമെന്നാണ് സൂചന.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

അതേസമയം ഇന്ത്യയില്‍ കാറിന്റെ വില നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടി മദര്‍സണ്‍ സുമി, ഉനോ മിന്‍ഡ, സ്പാര്‍ക്ക് മിന്‍ഡ്, റാനെ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വിതരണക്കാരുമായി കരാറിലേര്‍പ്പെടാനുള്ള നീക്കത്തിലാണ് പ്യൂഷോ.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

ഹിന്ദുസ്താന്‍ മോട്ടോര്‍സിന്റെ ചെന്നൈ പ്ലാന്റില്‍ നിന്നുമാകും ഇന്ത്യന്‍ വിപണിയിലേക്ക് പ്യൂഷോ കാറുകളെ അണിനിരത്തുക. ഒരു ലക്ഷം കാറുകളുടെ ഉത്പാദനമാണ് ചെന്നൈ പ്ലാന്റില്‍ നിന്നും പ്യൂഷോ ലക്ഷ്യമിടുന്നത്.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

പ്യൂഷോയുടെ ഇന്ത്യന്‍ ചുവട് വെയ്പിന് മുന്നോടിയായി സികെ ബിര്‍ല ഗ്രൂപ്പുമായി മാതൃസ്ഥാപനം പിഎസ്‌ഐ ഗ്രൂപ്പ് കൈകോര്‍ത്തിരിക്കുകയാണ്.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

ഹിന്ദുസ്താന്‍ മോട്ടോര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇന്ത്യയില്‍ പ്യൂഷോ കാറുകളുടെ വില്‍പനയ്ക്കും വിതരണത്തിനും ചുക്കാന്‍ പിടിക്കുക.

Recommended Video - Watch Now!
[Malayalam] Datsun redi-GO 1-Litre Review - DriveSpark
മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

പ്യൂഷോ കാറുകള്‍ക്കുള്ള പവര്‍ട്രെയിനുകളുടെ ഉത്തരവാദിത്വം സികെ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള AVTEC ലിമിറ്റഡിനാണ്. ആഭ്യന്തര ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ കാറുകളെ വില കുറച്ച് വിപണിയില്‍ ഇടംഒരുക്കാനുള്ള നീക്കത്തിലാണ് പ്യൂഷോ.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

എസ്‌യുവി ശ്രേണിയ്ക്ക് ശേഷം പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയാണ് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്. സമീപ ഭാവിയില്‍ തന്നെ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകളില്‍ നിന്നും പ്രീമിയം ഹാച്ച്ബാക്കുകളിലേക്ക് ചേക്കേറാനുളള തയ്യാറെടുപ്പിലാണ് ഭൂരിപക്ഷം ഇന്ത്യന്‍ ഉപഭോക്താക്കളും.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

ഇത് മുന്നില്‍ കണ്ടാണ് നിര അടക്കി വാഴുന്ന സ്വിഫ്റ്റിന് എതിരെ പുതിയ അവതാരവുമായുള്ള പ്യൂഷോയുടെ വരവ്. ഹാച്ച്ബാക്കിന് പുറമെ മൂന്ന് പുതിയ കാറുകളെ കൂടി പ്യൂഷോ ഇന്ത്യയില്‍ അവതരിപ്പിക്കും.

Trending On DriveSpark Malayalam:

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

നിലവില്‍ പ്യൂഷോ 208 എന്ന ഹാച്ച്ബാക്കാണ് രാജ്യാന്തര വിപണികളില്‍ കമ്പനിയുടെ സമര്‍പ്പണം. അടുത്തകാലത്തായി ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന പ്യൂഷോ 208 ഹാച്ച്ബാക്കിനെ ക്യാമറ പകര്‍ത്തിയിരുന്നു.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

ഒരുപക്ഷെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായ പുത്തന്‍ പ്യൂഷോ 208 ആകും ഫ്രഞ്ച് നിര്‍മ്മാതാക്കളില്‍ നിന്നും വരാനിരിക്കുന്നത്.

മാരുതി സ്വിഫ്റ്റിന് ഒത്ത എതിരാളിയുമായി പ്യൂഷോ ഇന്ത്യയിലേക്ക്

ഇന്ത്യന്‍ വരവില്‍ മാരുതി സ്വിഫ്റ്റിനൊപ്പം ഹ്യുണ്ടായി എലൈറ്റ് i20 യും പ്യൂഷോ 208 ന്റെ എതിരാളിയാണ്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #peugeot #പൂഷോ
English summary
Peugeot’s Maruti Swift Rival Is Coming To India. Read in Malayalam.
Story first published: Thursday, December 7, 2017, 11:03 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark