ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

Written By:

കൊഡിയാക്കിന് ശേഷം സ്‌കോഡ നിരയില്‍ നിന്നും ഇന്ത്യയില്‍ എത്താനിരിക്കുന്ന എസ്‌യുവിയാണ് കറോക്ക്. യെറ്റിയുടെ പിന്‍വാങ്ങലിന് ശേഷം ഇന്ത്യന്‍ എസ്യുവി ശ്രേണിയിലേക്കുള്ള സ്‌കോഡയുടെ രണ്ടാം വരവാകും കറോക്ക്.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

കറോക്കിന്റെ ഇന്ത്യന്‍ വരവിന് മുമ്പെ 'ഇടി' പരീക്ഷയുടെ ഫലം ചെക്ക് നിര്‍മ്മാതാക്കളെ തേടിയെത്തിയിരിക്കുകയാണ്. ആഗോള സുരക്ഷാ ഏജന്‍സിയായ യൂറോപ്യന്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം (Euro NCAP) നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് മാര്‍ക്കും നേടി സ്‌കോഡ കറോക്ക് കരുത്ത് തെളിയിച്ചു.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

ഡ്രൈവര്‍ അടക്കം മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ 93 ശതമാനം വിജയിച്ചപ്പോള്‍, പിന്‍സീറ്റിലിരുന്ന കുഞ്ഞിന് സംരക്ഷണമേകുന്ന കാര്യത്തില്‍ 79 ശതമാനമാണ് സ്‌കോഡ കറോക്ക് വിജയിച്ചത്.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

കാല്‍നടയാത്രക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ 73 ശതമാനം വിജയം രേഖപ്പെടുത്തിയ കറോക്കില്‍, 58 ശതമാനമാണ് സുരക്ഷാ സംവിധാനങ്ങള്‍ മികവ് പുലര്‍ത്തിയതും.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

ഏഴ് എയര്‍ബാഗുകള്‍, മുന്നിലും പിന്നിലും ചൈല്‍ഡ് സീറ്റുകള്‍ക്കായുള്ള ISOFIX ക്ലിപ്പുകള്‍, അപകടത്തിന്റെ ആഘാതം പ്രതിരോധിക്കുന്നതിന് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ഫ്രണ്ട് സീറ്റ് ഹെഡ്‌റെസ്റ്റുകള്‍ എന്നിവയാണ് കറോക്കിലെ പ്രധാന സുരക്ഷാ ക്രമീകരണങ്ങള്‍.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

ഇതിന് പുറമെ റഡാര്‍, സെന്‍സര്‍ അധിഷ്ഠിതമായ സംവിധാനവും കറോക്കില്‍ സ്‌കോഡ ഒരുക്കുന്നുണ്ട്. നിലവില്‍ എസ് യു വി ശ്രേണിയില്‍ നിലകൊള്ളുന്ന കനത്ത മത്സരം, കറോക്കിന്റെ വരവിന് ചൂടേകും.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

രാജ്യാന്തര തലത്തില്‍ തന്നെ യെറ്റിക്ക് പകരക്കാരനായാണ് കറോക്കിനെ സ്‌കോഡ ലഭ്യമാക്കുക. കൊഡിയക്കിന് തൊട്ടുതാഴെയായാകും കറോക്കിനെ സ്‌കോഡ അവതരിപ്പിക്കുക.

Recommended Video - Watch Now!
[Malayalam] 2017 Skoda Octavia Launched In India - DriveSpark
ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

2017 മെയ് മാസമാണ് കറോക്ക് എസ്യുവിയെ സ്‌കോഡ അവതരിപ്പിച്ചത്. ഫോക്സ്വാഗണിന്റെ ഫ്ളെക്സിബിള്‍ എംക്യൂബി പ്ലാറ്റ്ഫോമിനെ അടിസ്ഥാപനപ്പെടുത്തിയാണ് കറോക്ക് എസ് യു വി ഒരുങ്ങുന്നതും.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

ഫോക്സ്‌വാഗണ്‍ ടിഗ്വാനിലുള്ള ഘടകങ്ങളാണ് കറോക്ക് എസ് യു വിയില്‍ ഉള്‍പ്പെടുന്നത്.

1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനുകളിലും 1.6 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടിഡിഐ, 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനുകളിലുമാണ് രാജ്യാന്തര വിപണികളില്‍ സ്‌കോഡ കറോക്ക് ലഭ്യമാകുന്നത്.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് മോഡലില്‍ സ്‌കോഡ നല്‍കുന്നതും. അതേസമയം ഇന്ത്യന്‍ വരവില്‍ ടോപ് വേരിയന്റില്‍ മാത്രമാകും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തെ ചെക്ക് നിര്‍മ്മാതാക്കള്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഇടി പരീക്ഷയില്‍ അഞ്ചില്‍ അഞ്ചും നേടി സ്‌കോഡ കറോക്ക്; യെറ്റിയുടെ പകരക്കാരനായി എസ്‌യുവി ഇന്ത്യയിലേക്ക്

2018 ന്റെ രണ്ടാം പാദത്തോടെ സ്‌കോഡ കറോക്ക് ഇന്ത്യയില്‍ എത്തും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #skoda #സ്കോഡ
English summary
India-Bound Skoda Karoq Impresses In Euro NCAP Crash Tests. Read in Malayalam.
Story first published: Monday, November 13, 2017, 13:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark