TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സിറ്റിയ്ക്കും വേര്‍ണയ്ക്കും എതിരെ ടൊയോട്ടയുടെ പുതിയ സെഡാന്; വയോസ് ഇന്ത്യയിലേക്ക്!
ഹോണ്ട സിറ്റിയ്ക്കും ഹ്യുണ്ടായി വേര്‍ണയ്ക്കും ഒത്ത എതിരാളിയുമായി ടൊയോട്ട. വയോസ് സെഡാനുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് വരുന്നൂ. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ആദ്യ പകുതിയോടെ തന്നെ ടൊയോട്ട വയോസ് ഇന്ത്യയില്‍ എത്തും.
നിലവിലെ മത്സരം കണക്കിലെടുത്ത് വില നിയന്ത്രിക്കുന്നതിന് വേണ്ടി പ്രാദേശികമായി നിര്‍മ്മിച്ച ടൊയോട്ട വയോസുകളാകും വിപണിയില്‍ അണിനിരക്കുക.
ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ മറ്റ് ടൊയോട്ട കാറുകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ വയോസുമായുള്ള കമ്പനിയുടെ വരവ്.
സിറ്റിയും വേര്‍ണയും അടക്കിവാഴുന്ന ഇന്ത്യന്‍ സെഡാന് ശ്രേണിയില്‍ ശ്രദ്ധ നേടാന്‍ ടൊയോട്ട വയോസിന് സാധിക്കുമോ? വരാനിരിക്കുന്ന ടൊയോട്ടയുടെ സെഡാനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ —
ഡിസൈന്‍
വയോസിന്റെ വരവോടെ ടൊയോട്ടയുടെ ഇന്ത്യന്‍ നിരയ്ക്ക് പുത്തനുണര്‍വ് ലഭിക്കുമെന്നതില്‍ യാതൊരു സംശയമില്ല. കാഴ്ചയില്‍ 'ഷാര്‍പ്പ് ആന്‍ഡ് അഗ്രസീവാണ്' ടൊയോട്ട വയോസ്.
കമ്പനിയുടെ പുതുതലമുറ ഡിസൈന്‍ ഭാഷയില്‍ ഒരുങ്ങിയ ഹെഡ്ലാമ്പും ഗ്രില്ലും വയോസിന്റെ അഗ്രസീവ് പ്രതിച്ഛായയ്ക്ക് കരുത്ത് പകരുന്നു. ബ്ലാക് ഫിനിഷ് നേടിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ വയോസിന്റെ സ്പോര്‍ടി മുഖത്തിലേക്കുള്ള സൂചനയാണ്.
Trending On DriveSpark Malayalam:
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന് മരത്തെയും അതിജീവിച്ച് ഹെക്സ
ഓഫ്റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
മുന്‍വീല്‍ ആര്ച്ചുകളില് നിന്നും പിന്‍വശത്തേക്ക് ഒഴുകിയിറങ്ങുന്ന വരകള്‍ വയോസിന്റെ ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും. ബൂട്ടുകള്‍ വലുതാണെങ്കിലും വയോസിന്റെ ആകാരത്തോട് നീതിപുലര്‍ത്തുന്നുണ്ട്.
4,420 mm നീളമേറിയതാണ് ടൊയോട്ട വയോസ്. ഹോണ്ട സിറ്റിയെ അപേക്ഷിച്ച് ടൊയോട്ട വയോസിന് വീല്‍ബേസ് കുറവാണ്. അകത്തളത്തിലും ആധുനിക മുഖം കൈവരിക്കാന്‍ ടൊയോട്ട വയോസിന് സാധിച്ചിട്ടുണ്ട്.
എന്നാല്‍ സിറ്റിയോട് ഏറ്റുമുട്ടാനുള്ള ഇന്റീരിയര്‍ മികവ് വയോസിനുണ്ടോ എന്ന കാര്യം സംശയമാണ്.
Trending On DriveSpark Malayalam:
ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?
കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍
ഫീച്ചറുകള്‍
പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ബമ്പറില്‍ ഒരുങ്ങിയ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ORVM കള്‍, യുഎസ്ബി-ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് വയോസിന്റെ മലേഷ്യന്‍ പതിപ്പിന്റെ ഫീച്ചറുകള്‍.
എഞ്ചിന്
നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും വയോസിന്റെ ഇന്ത്യന്‍ പതിപ്പിനെ ടൊയോട്ട നല്‍കുക. 107 bhp കരുത്തേകുന്ന DOHC 16 വാല്‍വ് യൂണിറ്റില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഒരുങ്ങും.
പെട്രോള്‍ എഞ്ചിന് പുറമെ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പിനെയും വയോസില്‍ ടൊയോട്ട അവതരിപ്പിക്കും. 87 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാകും.
വില
ഹോണ്ട സിറ്റിക്കും, ഹ്യുണ്ടായി വേര്‍ണയ്ക്കും എതിരെ എക്സിക്യൂട്ടീവ് സെഡാന് നിരയിലേക്കാണ് ടൊയോട്ട വയോസ് വന്നെത്തുക. സ്കോഡ റാപിഡ്, ഫോക്സ്വാഗണ് വെന്റോ മോഡലുകളും ടൊയോട്ട വയോസിന് എതിരാളികളായുണ്ട്.
7 ലക്ഷം രൂപ മുതല്‍ 11 ലക്ഷം രൂപ വരെയുള്ള വിലനിലവാരത്തിലാകും പുത്തന്‍ സെഡാനെ ടൊയോട്ട അവതരിപ്പിക്കാന്‍ സാധ്യത.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here