അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

By Dijo Jackson

റോഡില്‍ അപകടസാധ്യത കണ്ടാല്‍ സ്വയം ബ്രേക്കിട്ട് നില്‍ക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാവുന്നു. സുരക്ഷ മുന്‍നിര്‍ത്തി വാഹനങ്ങളില്‍ നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കേന്ദ്രം കര്‍ശനമാക്കും. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS) എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്.

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന പുതിയ വാഹനങ്ങളില്‍ അഡ്വാന്‍ഡ്‌സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം നിര്‍ബന്ധമാക്കാന്‍ ഗതാഗത മന്ത്രാലയം വാഹന നിര്‍മ്മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി.

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

2022 -നകം വിപണിയില്‍ എത്തുന്ന മുഴുവന്‍ വാഹനങ്ങളിലും സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വാണിജ്യ വാഹനങ്ങളിലും സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം കര്‍ശനമാകും.

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ട്രാക്ഷന്‍ കണ്‍ട്രോള്‍), ഓട്ടോണമസ് ബ്രേക്കിംഗ് സംവിധാനം, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ലെയ്ന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നീ സജ്ജീകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം.

Most Read: വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

ഈ സംവിധാനങ്ങള്‍ വാഹനങ്ങളുടെ സുരക്ഷ പതിന്മടങ്ങ് വര്‍ധിപ്പിക്കും. ഇതോടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത വിരളമായി മാറും. പ്രധാനമായും വാഹനങ്ങളുടെ ബ്രേക്കിംഗ് ശേഷിയെയാണ് പുതിയ സാങ്കേതികവിദ്യ സ്വാധീനിക്കുക.

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

കൃത്യസമയത്ത് ബ്രേക്ക് പ്രയോഗിക്കുന്നതിലുള്ള പാകപ്പിഴവുകള്‍ അപകടങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം ഈ പ്രശ്‌നം പരിഹരിക്കും. നിലവില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സും സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയും മാത്രമാണ് ഇന്ത്യന്‍ വാഹനങ്ങളില്‍ ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്.

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ് ഇരു കമ്പനികളും. എന്നാല്‍ ഇവരുടെ വാഹനങ്ങളിലുള്ളത് പോലുള്ള നൂതന സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം സാധാരണ കാറുകള്‍ക്ക് നല്‍കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്.

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

എന്തായാലും 2021 ഓടെ ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും സ്വയംനിയന്ത്രിത ബ്രേക്കിംഗ് സംവിധാനം നിലവില്‍ വരും. ഇന്ത്യയില്‍ പ്രതിവര്‍ഷം രണ്ടുലക്ഷത്തോളം പേരാണ് റോഡപകടങ്ങളില്‍ മരിക്കുന്നത്.

Most Read: ഇനി ബുള്ളറ്റുകള്‍ക്ക് പകരം ഇവരെയും പരിഗണിക്കാം, ക്ലീവ്‌ലാന്‍ഡ് ബൈക്കുകള്‍ അടുത്തമാസം വിപണിയില്‍

അപകടങ്ങള്‍ കുറയും; വാഹനങ്ങളില്‍ സ്വയംനിയന്ത്രിത ബ്രേക്കുകള്‍ കര്‍ശനമാക്കാന്‍ കേന്ദ്രം

അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനം വാഹനങ്ങളില്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളുടെ തോത് ഗണ്യമായി കുറയും. അതേസമയം പുതിയ നിര്‍ദ്ദേശം വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന ആശങ്ക വിപണിക്കുണ്ട്.

Most Read Articles

Malayalam
English summary
ADAS (Advanced Driver Assistance System) To Become Mandatory In India. Read in Malayalam.
Story first published: Saturday, September 8, 2018, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X