പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

മാറ്റങ്ങളോടെ ഡാറ്റ്‌സന്‍ ഗോ ഹാച്ച്ബാക്കും ഗോ പ്ലസ് എംപിവിയും. പുതിയ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ ഒക്ടോബര്‍ ഒമ്പതിന് ഡാറ്റ്‌സന്‍ വിപണിയില്‍ കൊണ്ടുവരും. ഔദ്യോഗിക വരവിന് മുന്നോടിയായി ഇരു മോഡലുകളുടെയും പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചു.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

രാജ്യത്തുടനീളമുള്ള ഡാറ്റ്‌സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളെ ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം. ബുക്കിംഗ് തുക 11,000 രൂപ. അഞ്ചു വകഭേദങ്ങളാണ് ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളില്‍.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

ആംബര്‍ ഓറഞ്ച്, സണ്‍സ്‌റ്റോണ്‍ ബ്രൗണ്‍ എന്നീ പുതിയ രണ്ടു നിറപതിപ്പുകളും മോഡലുകളില്‍ തെരഞ്ഞെടുക്കാം. ഡാറ്റ്സനില്‍ നിന്നുള്ള ഏറ്റവും ചെലവു കുറഞ്ഞ മോഡലുകളാണ് ഗോയും ഗോ പ്ലസും. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇരു മോഡലുകളുടെയും രൂപഭാവം കമ്പനി പരിഷ്‌കരിച്ചു.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

കമ്പനി പുറത്തുവിട്ട മോഡലുകളുടെ ചിത്രങ്ങളില്‍ മാറ്റങ്ങള്‍ ദൃശ്യമാണ്. ഹെഡ്‌ലാമ്പുകളിലും ബമ്പറിലും ഇക്കുറി പുതുമ അനുഭവപ്പെടും. ബമ്പറിലാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍.

Most Read: പറക്കുംകാറിനെ നിര്‍മ്മിക്കാന്‍ ടൊയോട്ട — പേറ്റന്റ് വിവരങ്ങള്‍ ചോര്‍ന്നു, ചിത്രങ്ങള്‍ പുറത്ത്

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

പുതിയ ഗോ, ഗോ പ്ലസ് മോഡലുകളുടെ ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളില്‍ 14 ഇഞ്ച് അലോയ് വീലുകള്‍ ഒരുങ്ങുമ്പോള്‍ താഴ്ന്ന വകഭേദങ്ങളില്‍ സ്റ്റീല്‍ വീലുകള്‍ മാത്രമെ ഇടംപിടിക്കുകയുള്ളൂ. നിലവിലുള്ള മോഡലുകളെക്കാള്‍ കൂടുതല്‍ പ്രീമിയം പ്രതിച്ഛായ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ക്കുണ്ട്. മിററുകളില്‍ തന്നെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയുള്ള 6.75 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇരു മോഡലുകളുടെയും അകത്തളത്തില്‍ ശ്രദ്ധയാകര്‍ഷിക്കുക. എസി വെന്റുകള്‍ പരിഷ്‌കരിച്ചു. ഇന്‍സ്ട്രമെന്റ് കണ്‍സോളിലും പുതുമ അനുഭവപ്പെടും.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

നാലു ഡോറുകളിലും വൈദ്യുത വിന്‍ഡോ ഒരുങ്ങും. പുതിയ സ്റ്റീയറിംഗ് വീലില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഇടംപിടിക്കുന്നുണ്ട്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ വൈപര്‍ എന്നിവ ഡാറ്റ്സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളില്‍പ്പെടും.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെ നീളും പുതിയ ഡാറ്റ്‌സന്‍ മോഡലുകളുടെ സുരക്ഷാമുഖം.

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ ഒരുക്കം. എഞ്ചിന് 68 bhp കരുത്തും 104 Nm toruqe ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: സുരക്ഷയില്ലെന്ന പേരുദോഷം മാറുന്നതേയുള്ളൂ, ക്രാഷ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് മറ്റൊരു ഇന്ത്യന്‍ കാര്‍

പുതിയ ഡാറ്റ്‌സന്‍ ഗോ, ഗോ പ്ലസ് ബുക്കിംഗിന് തുടക്കം

ഒരുപക്ഷെ എഎംടി ഗിയര്‍ബോക്‌സുള്ള മോഡലിനെയും കമ്പനി നല്‍കിയേക്കും. പുതിയ ഫീച്ചറുകളുടെ പശ്ചാത്തലത്തില്‍ മോഡലുകളുടെ വിലയില്‍ നേരിയ വര്‍ധനവ് പ്രതീക്ഷിക്കാം. ഒക്ടബോര്‍ പത്തുമുതല്‍ ഗോ, ഗോ പ്ലസ് മോഡലുകളെ കമ്പനി കൈമാറിത്തുടങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun Go And Go+ Facelift Pre-Bookings Open. Read in Malayalam.
Story first published: Monday, October 1, 2018, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X