Just In
- 13 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 14 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 15 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 15 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- News
ഉപമുഖ്യമന്ത്രി പദം ലീഗ് ആവശ്യപ്പെടുമോ? മുനീറിന്റെ മറുപടി ഇങ്ങനെ, കോണ്‍ഗ്രസിനെ ദുര്‍ബലമാക്കില്ല!!
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Movies
ഈ മാലാഖ വന്നതോടെയാണ് ജീവിതം കൂടുതല്‍ സുന്ദരമായത്, അന്നമോള്‍ക്ക് ആശംസയുമായി മിയ
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുമയോടെ കൂടുതല്‍ കരുത്തില്‍ ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട്, വില 44.68 ലക്ഷം
2019 ഡിസ്കവറി സ്പോര്ടുമായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍. 44.68 ലക്ഷം രൂപ വിലയില്‍ പുതിയ ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ട് വിപണിയില്‍ പുറത്തിറങ്ങി. ഡിസൈന്‍ പരിഷ്കാരങ്ങള്‍ക്ക് പുറമെ റീട്യൂണ്‍ ചെയ്ത എഞ്ചിനും ഇത്തവണ ഡിസ്കവറി സ്പോര്‍ടിന്റെ പ്രധാനാകര്‍ഷണമാണ്. പ്യുവര്‍, SE, HSE വകഭേദങ്ങളിലാണ് ഡിസ്കവറി സ്പോര്‍ട് വില്‍പ്പനയ്ക്കു വരുന്നത്.

മൂന്നു വകഭേദങ്ങളിലും 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തുടരുന്നുണ്ടെങ്കിലും കരുത്തുത്പാദനത്തിന്റെ കാര്യത്തില്‍ ഡീസല്‍ പതിപ്പ് ഇക്കുറി ഏറെ മെച്ചപ്പെട്ടു. 177 bhp കരുത്ത് ഡീസല്‍ എഞ്ചിന് സൃഷ്ടിക്കും.

മുന്തലമറയില് കരുത്തുത്പാദനം 147 bhp മാത്രമായിരുന്നു. SE, HSE വകഭേദങ്ങളില്‍ കൂടുതല്‍ കരുത്തുള്ള റീട്യൂണ്‍ ചെയ്ത എഞ്ചിനാണ് ഇനി മുതല്‍ ഇടംപിടിക്കുക. എന്നാല്‍ പ്യൂവര്‍ വകേഭേദത്തില് 147 bhp എഞ്ചിന് പതിപ്പ് തന്നെ തുടരും.
Most Read: ക്രാഷ് ടെസ്റ്റില്‍ നെക്സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

സാധാരണ എഞ്ചിനെ അപേക്ഷിച്ച് ഇന്‍ജെനിയം പെട്രോള്‍ എഞ്ചിന് 52 കിലോ ഭാരം കുറവുണ്ട്. ഭാരം കൂടിയ കാരിരുമ്പിലാണ് എഞ്ചിനുകള്‍ സാധാരണയായി ഒരുങ്ങാറ്. എന്നാല്‍ ഇന്‍ജെനിയം എഞ്ചിനുകളെ ജാഗ്വാര്‍ നിര്‍മ്മിക്കുന്നത് അലൂമിനിയത്തില്‍ നിന്നാണ്.

അലൂമിനിയത്തിന് ഭാരം കുറവായതു കൊണ്ടു കാറിന്റെ ഭാരം ഗണ്യമായി കുറയും. മാത്രമല്ല ഇന്‍ജെനിയം എഞ്ചിനുകളുടെ സിലിണ്ടര്‍ ചുമരുകളില്‍ ഘര്‍ഷണം ഏറെ സൃഷ്ടിക്കപ്പെടില്ല. അതുകൊണ്ടു കരുത്തുത്പാദനം കാര്യക്ഷമമായി നടക്കും. പേറ്റന്റ് നേടിയ വേരിയബിള്‍ വാല്‍വ് ടൈമിംഗ് സാങ്കേതികവിദ്യയാണ് ഇന്‍ജെനിയം എഞ്ചിനില്‍ കമ്പനി ഉപയോഗിക്കുന്നത്.

ലാന്‍ഡ് റോവര്‍ ഡിസ്കവറി സ്പോര്‍ടിലുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 237 bhp കരുത്ത് പരമാവധിയുണ്ട്. SE, HSE വകഭേദങ്ങളില്‍ മാത്രമെ പെട്രോള്‍ പതിപ്പ് ലഭിക്കുകയുള്ളൂ. ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഇടംപിടിക്കുന്നത്.
Most Read: ടാറ്റ ഹാരിയര്‍ വാങ്ങിയാല്‍ — ഗുണങ്ങളും പോരായ്മകളും

ടച്ച് പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള ഡയനാമിക് ഡിസൈന്‍ പാക്ക് ഡിസ്കവറി സ്പോര്‍ട് HSE -യുടെ മുഖ്യാകര്‍ഷണമാണ്. ഡയനാമിക് ഡിസൈന്‍ പാക്കേജിന്റെ ഭാഗമായി പ്രത്യേക ബോഡി സ്റ്റൈലിംഗ് കിറ്റും ക്രോം ആവരണമുള്ള ടെയില്‍പൈപ്പും എസ്യുവിക്ക് ലഭിക്കുന്നു.

കറുത്ത ഗ്രില്ലും പിറകില്‍ ചുവപ്പ് നിറമുള്ള സ്പോര്‍ട് ബാഡ്ജും ഡിസ്കവറി സ്പോര്‍ടിന്റെ തനത് വ്യക്തിത്വം അടയാളപ്പെടുത്തും. വിപണിയില്‍ ബിഎംഡബ്ല്യു X3, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് GLC തുടങ്ങിയ ജര്‍മ്മന്‍ മോഡലുകളുമായാണ് 2019 ഡിസ്കവറി സ്പോര്‍ടിന്റെ മത്സരം.