മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

By Staff

എര്‍ട്ടിഗയും ഇന്നോവയുമുള്ള എംപിവി ശ്രേണിയില്‍ മറാസോയുമായി മഹീന്ദ്ര കടന്നുവന്നിട്ടു നാളുകളേറെയായില്ല. മറ്റു മഹീന്ദ്ര വാഹനങ്ങള്‍ പോലെ മറാസോയ്ക്കും ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചര്‍ മാത്രമെയുള്ളൂ. ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ നല്‍കാന്‍ കമ്പനി തയ്യാറായില്ല.

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

എന്നാല്‍ സൗകര്യങ്ങളും സംവിധാനങ്ങളും സവിശേഷതയായി ഉയര്‍ത്തിക്കാട്ടുന്ന മറാസോയ്ക്ക് ആപ്പിള്‍ കാര്‍പ്ലേ ഫീച്ചര്‍ നല്‍കാതിരിക്കുന്നതെങ്ങനെ? ഇക്കാരണത്താല്‍ അവതരിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍ ആപ്പിള്‍ കാര്‍പ്ലേ ഓപ്ഷനും മഹീന്ദ്ര എംപിവിയ്ക്ക് ലഭിക്കുകയാണ്.

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള ആദ്യ മഹീന്ദ്ര മോഡലായി മറാസോ ഇനി അറിയപ്പെടും. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായിആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുന്ന നൂതന ഫീച്ചറാണ് ആപ്പിള്‍ കാര്‍പ്ലേ.

Most Read: ഇന്നോവയ്ക്കും എര്‍ട്ടിഗയ്ക്കും ഇടയില്‍ കയറിവന്ന മറാസോ — പ്രതീക്ഷ കാക്കുന്നുണ്ടോ മഹീന്ദ്ര?

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

മ്യൂസിക്, സിരി സെര്‍ച്ച് മുതലായ ഫോണിലെ സൗകര്യങ്ങള്‍ ആപ്പിള്‍ കാര്‍പ്ലേ മുഖേന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലും ഉടമകള്‍ക്ക് നേടാം. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലൂടെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാനും കഴിയും.

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

7.0 ഇഞ്ചാണ് എംപിവിയിലെ ടച്ച്‌സ്‌ക്രീന്‍ ഇൻഫോടെയ്ന്‍മെന്റ് സംവിധാനം. ആപ്പിള്‍ കാര്‍പ്ലേയുമായി സ്റ്റീയറിംഗില്‍ സ്ഥാപിച്ച ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതുകൊണ്ടു റോഡില്‍ നിന്നും ശ്രദ്ധ തെറ്റാതെ ഓടിക്കുന്നയാള്‍ക്ക് ശബ്ദം ക്രമീകരിക്കാം.

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

ഇക്കഴിഞ്ഞ സെപ്തംബറിലാണ് മഹീന്ദ്ര മറാസോ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തിയത്. 9.99 ലക്ഷം മുതല്‍ 13.90 ലക്ഷം രൂപ വരെയാണ് മറാസോയ്ക്ക് വിപണിയില്‍ വില. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഒരുങ്ങുന്ന മറാസോയില്‍ M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളുണ്ട്.

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയോടു കൂടി), മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളാണ്.

Most Read: കാര്‍ വിപണിയിലെ 'ഷവോമി'യാകാന്‍ എംജി മോട്ടോര്‍; വിലക്കുറവിന്റെ ചൈനീസ് മാജിക് അടുത്തവര്‍ഷം

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എംപിവിയിലുണ്ട്.

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

ഉയര്‍ന്ന മറാസോ മോഡലുകള്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, കോര്‍ണറിംഗ് ലാമ്പുകള്‍, എമര്‍ജന്‍സി കോള്‍ സംവിധാനമെന്നിവ അധികം അവകാശപ്പെടും. കരുത്തിന്റെ കാര്യമെടുത്താല്‍ 120 bhp, 300 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയില്‍.

മറാസോയില്‍ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും — പതിവുകള്‍ തെറ്റിച്ച് മഹീന്ദ്ര

ആറു സ്പീഡ് മാനുവൽ ഗിയർബോക്സ് മുഖേന എഞ്ചിൻ കരുത്ത് മുൻ ചക്രങ്ങളിലെത്തും. 17.6 കിലോമീറ്റര്‍ മൈലേജ് എംപിവി കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്ദാനം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം എംപിവിയുടെ പെട്രോള്‍ പതിപ്പുകള്‍ വിപണിയില്‍ പുറത്തിറങ്ങും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo Gets A New Feature — Now Comes With Apple CarPlay. Read in Malayalam.
Story first published: Saturday, October 27, 2018, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X