സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

Written By:
Recommended Video - Watch Now!
Tata Nexon Faces Its First Recorded Crash

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി സ്വിഫ്റ്റ് താരത്തിളക്കം നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്വിഫ്റ്റിനെ കുറിച്ചുള്ള ചിത്രം ഇന്ത്യന്‍ വിപണിയ്ക്ക് മന:പാഠമായ സാഹചര്യത്തില്‍ ഉപഭോക്താക്കളെ അമ്പരിപ്പിക്കാന്‍ പോന്ന മറ്റൊരു അവതാരവുമായാണ് മാരുതിയുടെ വരവ്.

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

എന്താണ് സംഭവം എന്നല്ലേ? പുതിയ ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്‌യുവിയാണ് മാരുതി കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസ്. കോണ്‍സെപ്റ്റ് മോഡലായാണ് ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്‌യുവിയെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കുക.

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

വരവിന് മുമ്പെ പുതിയ വാഹനത്തിന്റെ ടീസര്‍ പുറത്തു വിട്ട മാരുതി ആരാധകരുടെ ആകാംഷ പതിന്മടങ്ങ് വര്‍ധിപ്പിച്ചിരിക്കുകയാണ്. മാരുതി സുസൂക്കിയുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷയിലാണ് ഫ്യൂച്ചര്‍ എസിന്റെ ഒരുക്കം.

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

കോമ്പാക്ട് എസ്‌യുവി വിറ്റാര ബ്രെസ്സയ്ക്കും സ്വിഫ്റ്റ് ഹാച്ച്ബാക്കിനും ഇടയിലായാകും ഫ്യൂച്ചര്‍ എസിന്റെ സ്ഥാനം. മാരുതിയുടെ പരമ്പരാഗത ഡിസൈനുകളില്‍ നിന്നും വേറിട്ട രൂപകല്‍പനയാണ് ഫ്യൂച്ചര്‍ എസിന്റെ പ്രധാന ആകര്‍ഷണം.

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

റിപ്പോര്‍ട്ടുകള്‍ പ്രകാരം വിറ്റാര ബ്രെസ്സയെക്കാളും 200 mm നീളം കുറവായിരിക്കും ഫ്യൂച്ചര്‍ എസിന്. കുത്തനെയുള്ള A-Pillar കളും ഡിസൈന്‍ ഘടകങ്ങളും ഫ്യൂച്ചര്‍ എസിന് മൈക്രോ എസ്‌യുവി പരിവേഷം ചാർത്തി നൽകും.

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

കമ്പനിയുടെ HEARTECT പ്ലാറ്റ്‌ഫോമില്‍ തന്നെയാകും പുതിയ കോണ്‍സെപ്റ്റ് മോഡല്‍ ഫ്യൂച്ചര്‍ എസിന്റെയും ഒരുക്കം.

Trending On DriveSpark Malayalam:

അപകടത്തില്‍ തലകീഴായി മറിഞ്ഞ് നെക്‌സോണ്‍; ടാറ്റയ്ക്ക് നന്ദി പറഞ്ഞ് ഉടമസ്ഥന്‍

പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയിലേക്ക് ടാറ്റ; ടിഗോര്‍ സ്‌പോര്‍ടിനെ വെളിപ്പെടുത്തി ഔദ്യോഗിക ടീസര്‍

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

പുത്തന്‍ സ്വിഫ്റ്റ്, പുതുതലമുറ ഡിസൈര്‍, ബലെനോ എന്നീ മോഡലുകളും ഒരുങ്ങുന്നത് ഇതേ HEARTECT അടിത്തറയില്‍ നിന്നുമാണ്. മാരുതിയുടെ പരീക്ഷിച്ചു വിജയിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും ഫ്യൂച്ചര്‍ എസ് കോമ്പാക്ട് എസ്‌യുവിയുടെ പവര്‍ഹൗസ്.

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

ഒരുപക്ഷെ ആള്‍ട്ടോയ്ക്ക് പകരക്കാരനായാകും ഫ്യൂച്ചര്‍ എസിനെ മാരുതി വിപണിയില്‍ അവതരിപ്പിക്കുക. മാരുതി സുസൂക്കി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ കോമ്പാക്ട് എസ്‌യുവിയില്‍ ഒരുങ്ങുമെന്ന് സൂചനയുണ്ട്.

സ്വിഫ്റ്റ് അല്ല 'ഫ്യൂച്ചര്‍ എസ്' ആണ് മാരുതി ഒരുക്കിയ സര്‍പ്രൈസ്; പ്രതീക്ഷ കാക്കുമോ ഈ ചെറു എസ്‌യുവി?

2018 അവസാനം അല്ലെങ്കില്‍ 2019 തുടക്കത്തോടെ ഫ്യൂച്ചര്‍ എസിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Maruti Future S Concept Teased. Read in Malayalam.
Story first published: Thursday, January 25, 2018, 18:03 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark