ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

By Dijo Jackson

ജൂലായില്‍ മാരുതിക്ക് വില്‍പനയിടിവ്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ചു വില്‍പനയില്‍ 0.6 ശതമാനം മാരുതി സുസുക്കി പിന്നോക്കം പോയി. കഴിഞ്ഞമാസം 164,369 യൂണിറ്റുകളുടെ കാര്‍ വില്‍പനയാണ് കമ്പനി കുറിച്ചത്. 2017 ജൂലായില്‍ 165,346 യൂണിറ്റുകളുടെ വില്‍പന മാരുതി നേടിയിരുന്നു. സിയാസ് വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതാണ് മാരുതിയുടെ വില്‍പനയിടിയാന്‍ കാരണം.

ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

കഴിഞ്ഞമാസം 48 സിയാസുകള്‍ മാത്രമാണ് വിപണിയില്‍ വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 6,377 സിയാസ് യൂണിറ്റുകളുടെ വില്‍പന മാരുതി രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റില്‍ പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നതു പ്രമാണിച്ചാണ് സിയാസ് വില്‍പന ഇത്രത്തോളം ഇടിയാന്‍ കാരണം.

ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

നിലവിലെ സിയാസ് സ്‌റ്റോക്ക് വിറ്റുതീര്‍ക്കാനുള്ള തത്രപ്പാടിലാണ് മാരുതി ഡീലര്‍മാര്‍. പാസഞ്ചര്‍ വാഹന വില്‍പനയിലും കാര്യമായ നേട്ടങ്ങള്‍ ഇക്കുറി മാരുതിയ്ക്കുണ്ടായില്ല. സെഡാനുകളും ഹാച്ച്ബാക്കുകളും കൂടി 0.3 ശതമാനം വളര്‍ച്ചയാണ് കമ്പനിക്ക് നേടിക്കൊടുത്തത്.

ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

യൂട്ടിലിറ്റി വാഹന നിരയിലും മാരുതിക്ക് കാര്യങ്ങള്‍ ആശാവഹമല്ല. ജിപ്‌സി, എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ മോഡലുകളുടെ വില്‍പന അഞ്ചു ശതമാനത്തോളമാണ് ഇടിഞ്ഞത്. അതേസമയം ഒമ്‌നി, ഈക്കോ മോഡലുകള്‍ക്ക് 0.5 ശതമാനം വില്‍പന വളര്‍ച്ച കൈവരിച്ചെന്നതും ശ്രദ്ധേയം.

ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

ആള്‍ട്ടോ, വാഗണ്‍ആര്‍ എന്നിവരടങ്ങുന്ന മിനി കാര്‍ ശ്രേണി 10.9 ശതമാനം വില്‍പനയിടിവ് ഇക്കുറി രേഖപ്പെടുത്തി. 37,710 യൂണിറ്റുകളുടെ വില്‍പനയാണ് ആള്‍ട്ടോയും വാഗണ്‍ആറും കൂടി മാരുതിയ്ക്ക് നല്‍കിയത്.

ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

എന്നാല്‍ മാരുതിയുടെ കോമ്പാക്ട് കാര്‍ ശ്രേണി കുതിച്ചുച്ചാട്ടം തുടരുകയാണ്. സ്വിഫ്റ്റ്, സെലറിയോ, ഇഗ്നിസ്, ബലെനോ, ഡിസൈര്‍, ടൂര്‍ എസ് മോഡലുകള്‍ ചേര്‍ന്നു 74,373 യൂണിറ്റുകളുടെ വില്‍പന സംഭാവന ചെയ്തു. സിയാസ് മാത്രമുള്ള ഇടത്തരം കാര്‍ ശ്രേണിയില്‍ 99.2 ശതമാനം വില്‍പനയിടിവാണ് സംഭവിച്ചത്.

ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

ജിപ്‌സി, എര്‍ട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ്സ മോഡലുകള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന നിര 4.9 ശതമാനം വില്‍പനയിടിവും രേഖപ്പെടുത്തി. വാഹനങ്ങളെ കയറ്റുമതി ചെയ്യുന്നതിലും ഇക്കുറി കമ്പനിക്ക് തിരിച്ചടി നേരിടേണ്ടതായി വന്നു.

ജൂലായില്‍ മാരുതിക്ക് ചുവടു പിഴച്ചു, സിയാസ് വില്‍പന ഇടിഞ്ഞത് 100 ശതമാനം

10,219 യൂണിറ്റുകളെയാണ് കഴിഞ്ഞമാസം കമ്പനി വിദേശവിപണികളില്‍ എത്തിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 11,345 യൂണിറ്റുകള്‍ കയറ്റുമതി വിപണികളില്‍ വില്‍പനയ്‌ക്കെത്തിയിരുന്നു. അതായത് കാര്‍ കയറ്റുമതിയില്‍ പത്തു ശതമാനം ഇടിവാണ് മാരുതിയ്ക്കുണ്ടായത്.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
Maruti Suzuki Ciaz Sales Down 100 Percent. Read in Malayalam.
Story first published: Thursday, August 2, 2018, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X