കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

Written By:
Recommended Video - Watch Now!
Angry Bull Almost Rammed Into A Car - DriveSpark

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2018 സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ ബുക്കിംഗ് മാരുതി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള മാരുതി ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ ബുക്ക് ചെയ്യാം.

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

11,000 രൂപയാണ് പുത്തന്‍ മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് തുക. ഫെബ്രുവരി അവസാന വാരത്തോടെ പുതിയ രണ്ടാം തലമുറ സ്വിഫ്റ്റ് ഷോറൂമുകളില്‍ അവതാരമെടുക്കുമെന്നാണ് പ്രതീക്ഷ.

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

ഫെബ്രുവരി ഏഴു മുതല്‍ നടക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് പുത്തന്‍ സ്വിഫ്റ്റ് ഔദ്യോഗികമായി മാരുതി നിരയില്‍ തലയുയര്‍ത്തും. ഫെബ്രുവരി അവസാനത്തോടെ തന്നെ പുതിയ മാരുതി ഹാച്ച്ബാക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങുമെന്ന് ബംഗളൂരു ഡീലര്‍മാര്‍ വ്യക്തമാക്കി.

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

ആറ് മുതല്‍ എട്ടു ആഴ്ച വരെയാകും പുതിയ സ്വിഫ്റ്റിനായുള്ള കാത്തിരിപ്പു കാലവധി. ആറ് വ്യത്യസ് നിറഭേദങ്ങളില്‍ പുതിയ സ്വിഫ്റ്റ് ലഭ്യമാകുമെന്നും ഡീലര്‍മാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സ്വിഫ്റ്റ് വകഭേദങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

സ്വിഫ്റ്റ് ബുക്ക് ചെയ്തതിന് ശേഷം പിന്നീടൊരു ഘട്ടത്തിലാകും വകഭേദം തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിന് ലഭിക്കുക. ഔദ്യോഗിക അവതരണത്തിന് ശേഷം മാത്രമാണ് സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ വകഭേദങ്ങള്‍ സംബന്ധിച്ചു വ്യക്തമായ ചിത്രം ലഭിക്കുക.

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

വരുന്ന പത്ത് ദിവസത്തിനുള്ളില്‍ പുതിയ ഹാച്ച്ബാക്കിനെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മുന്‍ഗണന ലഭിക്കും.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

ഔദ്യോഗിക അവതരണത്തിന് തൊട്ടുപിന്നാലെ എത്രയും പെട്ടെന്ന് ഈ ഉപഭോക്താക്കള്‍ക്ക് പുതുതലമുറ സ്വിഫ്റ്റിനെ ലഭ്യമാക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കും.

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

യഥാക്രമം 82 bhp, 74 bhp കരുത്ത് ഉത്പാദിപ്പിക്കുന്നതാകും പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് (Auto Gear Shift) ഓപ്ഷനുകള്‍ പുതിയ മാരുതി സ്വിഫ്റ്റില്‍ ലഭ്യമാകും.

കാത്തിരിപ്പ് ഏറെയില്ല; പുതിയ മാരുതി സ്വിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചു; അറിയേണ്ടതെല്ലാം

പുത്തന്‍ ഡാഷ്ബോര്‍ഡ്, മള്‍ട്ടി-ഫംങ്ഷന്‍ ത്രി-സ്പോക്ക് ഫ്ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍ (ഓഡിയോ/ക്രൂയിസ് കണ്‍ട്രോള്‍ക്ക് ഒപ്പം), ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി നേടിയ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് രാജ്യാന്തര സ്വിഫ്റ്റിന്റെ വിശേഷങ്ങള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
2018 Maruti Swift Official Bookings Open In India. Read in Malayalam.
Story first published: Friday, January 19, 2018, 10:37 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark