Just In
- 7 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി, കലിനന് ഇന്ത്യയില്‍ — വില 6.95 കോടി രൂപ
ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സിന്റെ ഓരോ കാറും വാഹന പ്രേമികള്‍ക്ക് പുതുവിസ്മയങ്ങളാണ്. റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി, കലിനനും ഈ പതിവു തെറ്റിക്കുന്നില്ല. കരുത്തിന്റെയും അത്യാഢംബരത്തിന്റെയും മികവുറ്റ സമന്വയം. 6.95 ലക്ഷം കോടി രൂപ വിലയില്‍ റോള്‍സ് റോയ്സ് കലിനന് ഇന്ത്യയില്‍ പുറത്തിറങ്ങി.

ഏതു കഠിന പ്രതലവും ആഢംബരത്തോടെ കീഴടക്കാന്‍ തങ്ങളുടെ എസ്യുവിക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ എസ്യുവിയുടെ ബുക്കിംഗ് റോയള്സ് റോയ്സ് തുടങ്ങി. മുന്നില്‍ നിന്നും കാണുമ്പോള്‍ റോള്‍സ് റോയ്സ് ഫാന്റത്തെയാണ് പുതിയ കലിനന് എസ്യുവി ഓര്‍മ്മപ്പെടുത്തുക.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മിത പാന്തിയോണ് ഗ്രില്ലില്‍ തുടങ്ങും എസ്യുവിയുടെ വിശേഷങ്ങള്‍. ലാളിത്യം നിറഞ്ഞ എന്നാല്‍ നൂതനമായ എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും. ക്രോം ആവരണം ഗ്രില്ലിന്റെ മാറ്റു കൂട്ടുന്നു.
Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

റോള്‍സ് റോയ്സ് കാറുകളുടെ മുഖമുദ്രയായ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ബോണറ്റിന് മുന്നില്‍ ഉയര്‍ന്നു പറക്കുന്നുണ്ട്. 22 ഇഞ്ച് വലുപ്പമുള്ള വലിയ അലോയ് വീലുകളാണ് കലിനനില്‍. കമ്പനി പുതുതായി ആവിഷ്കരിച്ച അലൂമിനിയം സ്പെയ്സ് ഫ്രെയിം എസ്യുവിക്ക് അടിത്തറ പാകുന്നു. പുതുതലമുറ റോള്‍സ് റോയ്സ് ഫാന്റവും ഇതേ അടിത്തറയാണ് ഉപയോഗിക്കുന്നത്.

പതിവു ശൈലിക്ക് നേര്‍വിപരീതമായ 'സൂയിസയിഡ്' ഡോറുകളാണ് കലിനന്. സൂയിസയിഡ് ഡോറുകള്‍ ഒരുങ്ങുന്ന ആദ്യ ആധുനിക എസ്യുവിയെന്ന വിശേഷണവും റോള്‍സ് റോയ്സ് കലിനന് സ്വന്തം.

മുപ്പതുകളിലെ റോള്‍സ് റോയ്സ് മോഡലുകളെ അനുസ്മരിപ്പിക്കുന്ന 'ഡി-ബാക്ക്' ആകാരം എസ്യുവിയുടെ പിന്നഴകിന് കൂടുതല്‍ ചാരുത പകരുന്നുണ്ട്. 600 ലിറ്ററാണ് ബൂട്ട് ശേഷി. മറ്റു റോള്‍സ് റോയ്സുകളുമായി താരതമ്യം ചെയ്താല്‍ കലിനന്റെ അകത്തളം കൂടുതല്‍ ആധുനികമാണെന്ന് സമ്മതിക്കേണ്ടി വരും.

പതിവു പോലെ ഗുണനിലവാരത്തിലോ, സാങ്കേതികതയിലോ ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല ആവശ്യമെങ്കില്‍ അഞ്ചു സീറ്റുള്ള കലിനനെ നാലു സീറ്ററാക്കി മാറ്റാമെന്നതാണ് എസ്യുവിയുടെ മറ്റൊരു വിശേഷം.

ഇതിനു വേണ്ടി 'ഇന്‍ഡിവിജ്വല്‍ സീറ്റ്' സംവിധാനം മോഡലിലുണ്ട്. വ്യൂയിംഗ് സ്യൂട്ട് പാക്കേജും റോള്‍സ് റോയ്സ് കലിനന്റെ സവിശേഷതയില്‍പ്പെടും. ഓപ്ഷനലാണ് ഈ ഫീച്ചര്‍. പിറകിലെ ബൂട്ടില്‍ രണ്ടു കസേരകളും ഒരു ചെറു ടേബിളും വ്യൂയിംഗ് സ്യൂട്ട് പാക്കേജിന്റെ ഭാഗമായി ഒരുങ്ങുന്നു.

ബട്ടണ്‍ അമര്‍ത്തുന്ന പക്ഷം ബൂട്ട് തുറന്ന് കസേരകളും മേശയും കലിനാന് പിന്നില്‍ സജ്ജമാകും. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനാണ് കലിനാന്. ഫാന്റത്തിലും ഇതേ എഞ്ചിന് തുടിക്കുന്നു. പക്ഷെ കലിനനില്‍ എഞ്ചിന് റീട്യൂണ്‍ ചെയ്തിട്ടുണ്ട്. എഞ്ചിന് 571 bhp കരുത്തും 650 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ റോള്‍സ് റോയ്സ് കലിനാന് കഴിയും. ഓള് വീല്‍ ഡ്രൈവ് ഒരുങ്ങുന്ന ആദ്യ റോള്‍സ് റോയ്സ് മോഡല്‍ കൂടിയാണ് കലിനന്. ഏതു പ്രതലവും താണ്ടാന്‍ പ്രത്യേക 'ഓഫ്റോഡ്' ബട്ടണ്‍ കലിനനിലുണ്ട്.
Most Read: ലാന്‍ഡ് റോവര്‍ ടെക്നോളജി പകര്‍ത്തി ടാറ്റ, ഹാരിയറില്‍ ടെറെയ്ന്‍ റെസ്പോണ്‍സ് സംവിധാനവും

കഠിന പ്രതലങ്ങളിലും ഒഴുകിയിറങ്ങുന്ന പ്രതീതിയാണ് കാലിനന് കാഴ്ചവെക്കുക. നിരയില്‍ ഫാന്റത്തിനും ഗോസ്റ്റിനുമിടയിലാണ് റോള്‍സ് റോയ്സ് കലിനന്റെ സ്ഥാനം. ഇന്ത്യന്‍ വിപണിയില്‍ ബെന്റ്ലി ബെന്റേഗയുമായാണ് കലിനാന് കൊമ്പുകോര്‍ക്കുക. 3.78 കോടി രൂപയാണ് ബെന്റ്ലി ബെന്റേഗയ്ക്ക് ഇന്ത്യയില്‍ വില.