സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയില്‍

By Staff

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഇന്ത്യയില്‍. 28.99 ലക്ഷം രൂപ വിലയില്‍ സൂപ്പേര്‍ബ് സ്‌പോര്‍ലൈന്‍ വകഭേദത്തെ സ്‌കോഡ പുറത്തിറക്കി. 31.49 ലക്ഷം രൂപയാണ് സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഡീസല്‍ മോഡലിന് വിപണിയില്‍ വില. സൂപ്പേര്‍ബ് നിരയില്‍ ഏറ്റവും ഉയര്‍ന്ന ലൊറന്‍ & ക്ലെമെന്‍ഡ് വകഭേദത്തിന് താഴെ പുതിയ സ്‌പോര്‍ട്‌ലൈന്‍ മോഡല്‍ ഇടംകണ്ടെത്തും.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയില്‍

പേരു സൂചിപ്പിക്കുന്നതുപോലെ സ്‌പോര്‍ടി ഡിസൈന്‍ ശൈലിയാണ് സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിനെ വേറിട്ടുനിര്‍ത്തുക. ഗ്രില്ലിനും മേല്‍ക്കൂരയ്ക്കും മിററുകള്‍ക്കും തിളക്കമേറിയ കറുപ്പാണ് നിറം. സ്‌പോര്‍ടി പ്രഭ ചൊരിയുന്ന ബ്ലഡ് റെഡ് നിറം സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിന്റെ ആകര്‍ഷണീയത കൂട്ടും.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയില്‍

വൈറ്റ്, ഗ്രെയ് നിറപതിപ്പുകള്‍ തെരഞ്ഞെടുക്കാനും സൂപ്പേര്‍ബ് സ്‌പോര്‍ലൈനില്‍ കമ്പനി അവസരം നല്‍കുന്നുണ്ട്. ഇരുണ്ട ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും സെഡാന്റെ മുഖച്ഛായ കൂടുതല്‍ ഗൗരവപ്പെടുത്തും. ബ്ലാക്/ഗ്രെയ് നിറശൈലി തുളുമ്പുന്ന 17 ഇഞ്ച് അലോയ് വീലുകള്‍ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിന്റെ സവിശേഷതയാണ്.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയില്‍

പുറംമോടിയിലെ സ്‌പോര്‍ടി ഭാവം അതേപടി അകത്തളത്തിലും കമ്പനി പകര്‍ത്തിയിട്ടുണ്ട്. ചുവപ്പുവര വരമ്പിടുന്ന കറുത്ത അകത്തളം ശ്രദ്ധയാര്‍ഷിക്കുന്നതില്‍ പരാജയപ്പെടില്ല. ആല്‍ക്കണ്‍ടാരയും കാര്‍ബണ്‍ ഫൈബറും ഉള്ളില്‍ യഥേഷ്ടം കാണാം.

Most Read: പുതിയ 125 ഡ്യൂക്ക് അടുത്തമാസം — വീണ്ടും മാജിക് ആവര്‍ത്തിക്കാന്‍ കെടിഎം

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയില്‍

യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറു എയര്‍ബാഗുകളാണ് സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനില്‍ ഒരുങ്ങുന്നത്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, മുന്‍ പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, പിന്‍ ക്യാമറ തുടങ്ങിയ സംജ്ജീകരണങ്ങളും സംവിധാനങ്ങളും കാറിലുണ്ട്.

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയില്‍

1.8 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് കാറില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 180 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പെട്രോള്‍ മോഡലില്‍.

Most Read: ടാറ്റയുടെ സസ്‌പെന്‍സ് പൊളിഞ്ഞു — ഹാരിയര്‍ എസ്‌യുവിയുടെ ചിത്രം പുറത്ത്

സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ വിപണിയില്‍

177 bhp കരുത്തും 350 Nm torque -മുള്ള ഡീസല്‍ എഞ്ചിനില്‍ ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പ്രവര്‍ത്തിക്കും. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അക്കോര്‍ഡ്, ഫോക്‌സ്‌വാഗണ്‍ പസാറ്റ്, ടൊയോട്ട കാമ്രി ഹൈബ്രിഡ് മോഡലുകളുമായാണ് സ്‌കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈനിന്റെ മത്സരം.

Most Read Articles

Malayalam
English summary
Skoda Superb Sportline Launched In India; Prices Start At Rs 28.99 Lakh. Read in Malayalam.
Story first published: Tuesday, October 16, 2018, 18:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X