കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

Written By:
Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

ഇന്ത്യയില്‍ തങ്ങള്‍ തന്നെയാണ് വമ്പന്‍മാര്‍ എന്ന് ഒരിക്കല്‍ കൂടി പറഞ്ഞുവെച്ചാണ് പോയ വര്‍ഷത്തോട് മാരുതി വിടപറഞ്ഞത്. ഡിസംബര്‍ മാസത്തെ വില്‍പന പ്രതിസന്ധികളെ മറികടന്ന മാരുതി ഡിസൈര്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

വില്‍പനയില്‍ ഒരിക്കല്‍ കൂടി ഡിസൈറിന് പിന്നിലായി പോയതിന്റെ നിരാശയിലാണ് മാരുതിയുടെ ആള്‍ട്ടോ ഹാച്ച്ബാക്ക്. 21,145 ഡിസൈറുകളെ മാരുതി വിറ്റപ്പോള്‍, 20,346 ആള്‍ട്ടോകളുടെ വില്‍പനയാണ് ഡിസംബര്‍ മാസം കമ്പനി കൈയ്യടക്കിയത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

പോയ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇഞ്ചോടിഞ്ചാണ് ആള്‍ട്ടോയും ഡിസൈറും തമ്മിലുള്ള പോരാട്ടം. 2017 ല്‍ 257,732 ആള്‍ട്ടോകളെയാണ് വിപണിയില്‍ മാരുതി വിറ്റത്. അതേസമയം 225,043 ഡിസൈറുകളുടെ വില്‍പനയാണ് കഴിഞ്ഞ വര്‍ഷം മാരുതി രേഖപ്പെടുത്തിയിരിക്കുന്നതും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

2017 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെട്ട കാറുകള്‍

ആള്‍ട്ടോയ്ക്കും, ഡിസൈറിനും പിന്നിലായി മാരുതിയുടെ ബലെനോ ഹാച്ച്ബാക്കാണ് പട്ടികയിലെ മൂന്നാമത്തെ അവതാരം. ഹ്യുണ്ടായി എലൈറ്റ് i20 യില്‍ നിന്നുള്ള ശക്തമായ ഭീഷണി ബലെനോയുടെ കുതിപ്പിന് കടിഞ്ഞാണിട്ടെങ്കിലും മോഡലിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള മാരുതിയുടെ തീരുമാനം വില്‍പനയെ കാര്യമായി സ്വാധീനിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

175,209 യൂണിറ്റുകളുടെ വില്‍പനയാണ് ബലെനോയില്‍ മാരുതി കൈയ്യടക്കിയത്. എന്നാല്‍ ബലെനോ കൊണ്ട് അവസാനിക്കുന്നില്ല മാരുതിയുടെ ആധിപത്യം. സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് പട്ടികയില്‍ നാലാമതുള്ളത്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

167,371 യൂണിറ്റ് സ്വിഫ്റ്റുകള്‍ കഴിഞ്ഞ വര്‍ഷം വിപണിയില്‍ വില്‍ക്കപ്പെട്ടു. വിപണിയില്‍ ഒരു പതിറ്റാണ്ടോളമായി നിറഞ്ഞു നില്‍ക്കുന്ന മാരുതി വാഗണ്‍ആറാണ് 2017 ല്‍ തിളങ്ങിയ മറ്റൊരു അവതാരം.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

ഹ്യുണ്ടായി സാന്‍ട്രോയുടെ വിടവാങ്ങലും വാഗണ്‍ആറിന്റെ വില്‍പന ഗണ്യമായി ഉയരാന്‍ കാരണമായി. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി ബ്രെസ്സ എന്നീ താരങ്ങളാണ് പട്ടികയില്‍ ശേഷമുള്ളവര്‍.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

പോയ വര്‍ഷം 154,747 ഗ്രാന്‍ഡ് i10 കള്‍ വിപണിയില്‍ വില്‍ക്കപ്പെട്ടപ്പോള്‍, 140,945 യൂണിറ്റ് ബ്രെസ്സകളെയാണ് മാരുതി വിറ്റത്. ഇത്തവണ ഹ്യുണ്ടായി എലൈറ്റ് i20 യുടെ വില്‍പന ഇടിഞ്ഞുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

2016 നെ അപേക്ഷിച്ച് അഞ്ച് ശതമാനം ഇടിവാണ് വില്‍പനയില്‍ എലൈറ്റ് i20 നേരിട്ടിരിക്കുന്നത്. എലൈറ്റ് i20 യുടെ 116,260 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായി വിറ്റതും.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

എലൈറ്റ് i20 യ്ക്ക് പിന്നിലായി ക്രെറ്റയും പട്ടികയില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട്. 105,484 യൂണിറ്റുകളുടെ വില്‍പനയാണ് ക്രെറ്റയില്‍ ഹ്യുണ്ടായി രേഖപ്പെടുത്തിയത്. 100,860 യൂണിറ്റുകളുടെ വില്‍പനയുമായി മാരുതി സെലറിയോയാണ് ഏറ്റവുമധികം വില്‍ക്കപ്പെട്ട കാറുകളുടെ പട്ടികയിലെ പത്താമത്തെ താരം.

Trending On DriveSpark Malayalam:

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news
English summary
Top 10 Best Selling Cars Of 2017. Read in Malayalam.
Story first published: Wednesday, January 10, 2018, 19:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark