ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

By Staff

ജനുവരിയില്‍ കാര്‍ വില കൂട്ടാനൊരുങ്ങി ടൊയോട്ട. 2019 ജനുവരി ഒന്നുമുതല്‍ മുഴുവന്‍ മോഡലുകളിലും നാലു ശതമാനം വരെ വിലവര്‍ധനവ് കമ്പനി നടപ്പിലാക്കും. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്കു വില ഉയര്‍ന്നതും ഉത്പാദന ചിലവുകള്‍ വര്‍ധിച്ചതും കാറുകളുടെ വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്നു ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

രൂപയുടെ മൂല്യത്തകര്‍ച്ചയും ഉത്പാദന ചിലവുകള്‍ വര്‍ധിക്കാനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, യാരിസ്, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍, പ്രിയുസ് ഹൈബ്രിഡ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇന്ത്യന്‍ മോഡല്‍ നിര.

ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

നാലു ശതമാനം വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ പ്രാരംഭ മോഡല്‍ എത്തിയോസ് ലിവയ്ക്കു 16,000 രൂപ വരെ വിലവര്‍ധനവ് പ്രതീക്ഷിക്കാം. എസ്‌യുവി നിര അടക്കിവാഴുന്ന ഫോര്‍ച്യൂണറില്‍ 81,000 രൂപ വരെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നു സൂചനയുണ്ട്.

Most Read: അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4, സുരക്ഷയില്‍ ഫോര്‍ച്യൂണറിന് സമാനം

ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

അടുത്തിടെയാണ് ഫോര്‍ച്യൂണര്‍, ഇന്നോവ മോഡലുകളുടെ വില കമ്പനി വര്‍ധിപ്പിച്ചത്. കൂടുതല്‍ അടിസ്ഥാന ഫീച്ചറുകള്‍ നല്‍കിയെന്ന കാരണത്താല്‍ ഇന്നോവ ക്രിസ്റ്റയ്ക്ക് 30,000 രൂപയും ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് സ്‌പോര്‍ടിന് 44,000 രൂപയും കമ്പനി കൂട്ടിയിരുന്നു.

ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

ഫോര്‍ച്യൂണറില്‍ 58,000 രൂപയുടെ വിലവര്‍ധനവാണ് കമ്പനി കൈക്കൊണ്ടത്. നിലവില്‍ 14.65 ലക്ഷം രൂപ മുതലാണ് ഇന്നോ ക്രിസ്റ്റ പെട്രോള്‍ മോഡലിന് വിപണിയില്‍ വില. ഡീസല്‍ ഓട്ടോമാറ്റിക് മോഡലുകള്‍ വരുന്നതാകട്ടെ 22.06 ലക്ഷം രൂപ വിലയിലും.

ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

18.59 ലക്ഷം മുതല്‍ 23.06 ലക്ഷം രൂപ വിലസൂചിക ഇന്നോവ ക്രിസ്റ്റ ടൂറിങ്ങ് പാലിക്കുന്നു. 27.27 ലക്ഷം രൂപ മുതലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ വില്‍പ്പനയ്ക്കു വരുന്നത്. 32.97 ലക്ഷം രൂപയില്‍ ഏറ്റവും ഉയര്‍ന്ന ഫോര്‍ച്യൂണര്‍ മോഡല്‍ ഷോറൂമുകളില്‍ അണിനിരക്കുന്നു.

Most Read: പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

ഈ വര്‍ഷം ഇന്ത്യയില്‍ കമ്പനി അവതരിപ്പിച്ച യാരിസ് സെഡാനും മികച്ച പ്രകടനമാണ് വിപണിയില്‍ കാഴ്ച്ചവെക്കുന്നത്. ടെയോട്ടയ്ക്കു പുറമെ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവും അടുത്തവര്‍ഷം മുതല്‍ ഇന്ത്യന്‍ മോഡലുകളുടെ വില കൂട്ടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ജനുവരിയില്‍ കാര്‍ വില കൂട്ടുമെന്ന് ടൊയോട്ട

നാലു ശതമാനം വരെയാണ് ബിഎംഡബ്ല്യു കാറകുളുടെയും വില വര്‍ധിക്കുക. അതേസമയം ബിഎംഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള മിനി, ബിഎംഡബ്ല്യു മോട്ടോറാഡ് ബ്രാന്‍ഡുകള്‍ മോഡലുകളുടെ വില കൂട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ടോയോട്ട #toyota
English summary
Toyota To Increase Prices Across Entire Product Range — Price Hike Of Up To 4 Percent Expected. Read in Malayalam.
Story first published: Tuesday, November 27, 2018, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X