ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

2019 ഏതാണ്ട് അവസാനിച്ചു. വാഹന വ്യവസായം മുഴുവൻ ഏറ്റവും മോശമായ മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും വിവിധ മോഡലുകളെ അവതരിപ്പിച്ച് ഇന്ത്യൻ വിപണി ഈ വർഷവും തികച്ചും സംഭവബഹുലമാണെന്ന് തെളിഞ്ഞു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

പല ബ്രാൻഡുകളും വിപണിയിൽ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. പ്രമുഖ ബ്രാൻഡുകളായ കിയ മോട്ടോഴ്‌സ്, എംജി മോട്ടോർ എന്നിവയും വിജയകരമായ ഉൽ‌പ്പന്നങ്ങളുമായി ആദ്യമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഇലക്ട്രിക് വിഭാഗം ആരംഭിച്ച വർഷം കൂടിയാണിത്, ഹ്യുണ്ടായി തങ്ങളുടെ ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയായ കോന ഇവി രാജ്യത്ത് അവതരിപ്പിച്ചു. ഒരു പ്രത്യേക തരത്തിലും ക്രമീകരിക്കാതെ, 2019 ൽ ഇന്ത്യയിൽ പുറത്തിറങ്ങി ഏറ്റവും പ്രധാനപ്പെട്ട കാറുകളുടെ പട്ടിക:

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

മാരുതി സുസുക്കി എസ്-പ്രസ്സോ

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളിൽ നിന്ന് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ മോഡലാണ് മാരുതി സുസുക്കി എസ്-പ്രസ്സോ. വിപണിയിൽ ആൾട്ടോ ഹാച്ച്ബാക്കിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബ്രാൻഡിൽ നിന്നുള്ള എൻട്രി ലെവൽ വാഹനമാണ് എസ്-പ്രസ്സോ.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

നേരുള്ള സ്റ്റൈലിംഗും വലിയ ഗ്രൗണ്ട് ക്ലിയറൻസും ഉൾപ്പെടെ ഏറെ കുറെ എസ്‌യുവി ഡിസൈനാണ് മാരുതി എസ്-പ്രസ്സോയിലുള്ളത്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. ബിഎസ് VI നിലവാരത്തിൽ എത്തുന്ന വാഹനം ഇന്ത്യൻ വിപണിയിൽ റെനോ ക്വിഡിന്റെ എതിരാളിയാണ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

മഹീന്ദ്ര XUV300

കടുത്ത മത്സരം നേരിടുന്ന നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ്-എസ്‌യുവി വിഭാഗത്തിലെ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലാണ് XUV300.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മഹീന്ദ്ര XUV300 വാഗ്ദാനം ചെയ്യുന്നു. കൂർത്ത സ്റ്റൈലിംഗ് ഘടകങ്ങൾ വഹിക്കുന്നതിനോടൊപ്പം നിരവധി സവിശേഷതകളും ഫീച്ചറുകളും വാഹനം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മഹീന്ദ്ര അടുത്തിടെ XUV300 ലെ പെട്രോൾ എഞ്ചിൻ പരിഷ്കരിച്ചിരുന്നു. എന്നിരുന്നാലും ഡീസൽ എഞ്ചിൻ ഇതുവരെ പരിഷ്കരിച്ചിട്ടില്ല.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഹ്യുണ്ടായി വെന്യു

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ്-എസ്‌യുവിയാണ് ഹ്യുണ്ടായി വെന്യു. ഇന്ത്യയിലെ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ കോംപാക്റ്റ്-എസ്‌യുവി കൂടിയാണിത്. നിരവധി ഫീച്ചറുകളും സവിശേഷതകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

വെന്യുവിൽ മൂന്ന് ശക്തമായ എഞ്ചിനുകളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമായാണ് വാഹനത്തിന്റെ നിർമ്മാണം.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

പുറത്തിറങ്ങി ആദ്യ മാസങ്ങളിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി മാറിയ വെന്യു വളരെ ജനപ്രിയമായ മോഡലാണ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

റെനോ ട്രൈബർ

ഇന്ത്യൻ വിപണിയിൽ ഫ്രഞ്ച് ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ്-എംപിവിയാണ് റെനോ ട്രൈബർ.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

സവിശേഷതകളും അനുബന്ധ ഫീച്ചറുളും ഉൾപ്പെടെ നിരവധി ഓപ്ഷനുകളുമായാണ് റെനോ ട്രൈബർ എത്തുന്നത്. ബജറ്റ് എം‌പി‌വി വിഭാഗത്തിൽ വളരെ പ്രായോഗിക ഫീച്ചറുകൾ ഒരുക്കി ജനപ്രിയമാവുന്നു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ തുടങ്ങിയവയോട് മത്സരിക്കുന്ന റെനോ ട്രൈബർ, ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യത നേടി.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്

ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ വാഹന നിരയിലെ ഏറ്റവും പുതിയ പ്രവേശനമാണ് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്. പുതിയ മോഡലിനൊപ്പം ഇപ്പോഴും വിൽക്കപ്പെടുന്ന ഗ്രാൻഡ് i10 ന്റെ അടുത്ത തലമുറ മോഡലാണ് നിയോസ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ ശൈലിയിലാണ് ഒരുങ്ങുന്നത്, ഹാച്ച്ബാക്കിന് പ്രീമിയവും, ആധുനികവുമായ സ്റ്റൈലിഷ് ഡിസൈൻ നിർമ്മാതാക്കൾ നൽകുന്നു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

നർമ്മാതാക്കളുടെ വാഹന നിരയിൽ എൻട്രി ലെവലിനും പ്രീമിയം ഹാച്ച്ബാക്ക് വിഭാഗങ്ങൾക്കുമിടയിലാണ് നിയോസ് സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ടൊയോട്ട ഗ്ലാൻസ

ടൊയോട്ട ഗ്ലാൻസ പ്രധാനമായും ഇന്ത്യൻ വിപണിയിലെ മാരുതി സുസുക്കി ബലേനോയുടെ റീ-ബാഡ്ജ് പതിപ്പാണ്. ഇരു ജാപ്പനീസ് ബ്രാൻഡുകൾക്കും ടൊയോട്ട ഗ്ലാൻസ ഒരു പ്രധാന മോഡലാണ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഇരു കമ്പനികളുടേയും ഇന്ത്യയിലെ പങ്കാളിത്തത്തിൽ നിന്ന് പുറത്തുവരുന്ന ആദ്യത്തെ ഉൽപ്പന്നമാണിത് എന്നതാണ് കാരണം. മറ്റൊരു കാറിന്റെ റീ-ബാഡ്ജ് പതിപ്പ് ആണെങ്കിലും, ടൊയോട്ട ഗ്ലാൻസ രാജ്യത്ത് അത്ഭുതകരമായി അംഗീകരിക്കപ്പെട്ടു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

രാജ്യത്തെ വിൽപ്പനയുടെ കാര്യത്തിൽ ഹ്യൂണ്ടായി എലൈറ്റ് i20 പോലുള്ളവയെ മറികടക്കാൻ പോലും ഗ്ലാൻസയ്ക്ക് കഴിഞ്ഞു. മാരുതി ബലേനോയ്ക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രീമിയം ഹാച്ച്ബാക്കാണിത്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

കിയ സെൽറ്റോസ്

ഇന്ത്യൻ വിപണിയിൽ കൊറിയൻ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമാണ് കിയ സെൽറ്റോസ്. കിയ സെൽറ്റോസ് നിരവധി സവിശേഷതകളും ശക്തമായ എഞ്ചിൻ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം നിരവധി ഫീച്ചറുകൾ നിറഞ്ഞതുമാണ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഷാർപ്പ് സ്റ്റൈലിംഗ് വാഗ്ദാനം ചെയ്യുന്ന വാഹനം, ആധുനികവും ആകർഷകവുമായ ഡിസൈൻ ശൈലിയും നൽകുന്നു. കിയ സെൽറ്റോസ് നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയാണ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

കിയ സെൽറ്റോസ് 2019 ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്, അതിനുശേഷം എസ്‌യുവി വിഭാഗത്തിലെ വിൽപ്പന ചാർട്ടുകളിൽ മുന്നിലാണ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ടാറ്റ ഹാരിയർ

ഇന്ത്യൻ നിർമ്മാതാക്കളിൽ നിന്ന് ബ്രാൻഡിന്റെ പുതിയ ‘ഇംപാക്റ്റ് 2.0' ഡിസൈൻ ശൈലി അവതരിപ്പിക്കുന്ന ആദ്യത്തെ മോഡലാണ് ടാറ്റ ഹാരിയർ.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ടാറ്റ ഹാരിയർ 2019 -ന്റെ തുടക്കത്തിൽ വിപണിയിലെത്തി ഇന്ത്യൻ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഈ വിഭാഗത്തിൽ മത്സരം അതിവേഗം വളരുന്നതിനാൽ, ഹാരിയർ വിൽപ്പനയിൽ ഇടിവ് നേരിട്ടു.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ടാറ്റ ഹാരിയർ ഇപ്പോഴും വളരെ ആകർഷകമായ ഒരു വാഹനമാണ്. ലാൻഡ് റോവറിന്റെ D8 പ്ലാറ്റ്‌ഫോമിൽ അധിഷ്ഠിതമായ ഈ കാർ വിപണിയിൽ ഡ്യുവൽ ഹെഡ്‌ലാമ്പ് ട്രെണ്ട് ആരംഭിക്കുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നാണ്.

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

എം.ജി ഹെക്ടർ

കിയ സെൽറ്റോസിന് സമാനമായി ഇന്ത്യൻ വിപണിയിൽ ബ്രിട്ടീഷ് ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ ഉൽപ്പന്നമാണ് എംജി ഹെക്ടർ.

Most Read: കിയ സെൽറ്റോസ് ഇലക്ട്രിക് 2020 -ൽ വിപണിയിലെത്തും

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

വാഹനത്തിന്റെ എംപിവിയെ അനുസ്മരിക്കുന്ന നീളമേറിയ രൂപകൽപ്പന ഇന്ത്യൻ റോഡുകളിൽ മികച്ച സാന്നിധ്യം നൽകുന്നു. ഇന്റർനെറ്റ് കണക്റ്റിവിറ്റിയും മറ്റ് നിരവധി സ്മാർട്ട് സവിശേഷതകളുമുള്ള രാജ്യത്തെ ആദ്യത്തെ കാർ കൂടിയാണ് ഹെക്ടർ.

Most Read: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അന്താരാഷ്ട്ര നിർമ്മാതാക്കൾ

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഹ്യുണ്ടായി കോന ഇവി

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയാണ് ഹ്യുണ്ടായി കോന ഇവി. ഒറ്റ ചാർജിൽ 452 കിലോമീറ്റർ ദൂരം വാഗ്ദാനം ചെയ്യുന്ന ശക്തമായ ഇലക്ട്രിക് മോട്ടോറാണ് കോന ഇവിയിൽ നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്.

Most Read: പുതിയ നഴികക്കല്ല്; അഞ്ച് ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് മാരുതി എർട്ടിഗ

ഇന്ത്യൻ വിപണിയിൽ 2019 -ൽ പുറത്തിറങ്ങിയ മികച്ച വാഹനങ്ങൾ

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ പൂർണ്ണ-ഇലക്ട്രിക് എസ്‌യുവികളിൽ ഒന്നാണിത്. രാജ്യത്ത് ഇവി എസ്‌യുവി വിഭാഗത്തിന് തുടക്കം കുറിച്ചതും ഹ്യുണ്ടായി കോനയാണ്.

Most Read Articles

Malayalam
English summary
New Car Launches In 2019: Here Are The Best New Car Models Introduced In India This Year. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X