ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

വലിയ സ്വപ്‌നങ്ങളായിരുന്നു അഞ്ചു സീറ്റര്‍ ക്യാപ്ച്ചറിനെ റെനോ ഇങ്ങോട്ടു കൊണ്ടുവരുമ്പോള്‍. ഡസ്റ്റര്‍, ക്വിഡ് മോഡലുകള്‍ വെട്ടിത്തെളിച്ച വിജയപാത ക്യാപ്ച്ചറിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് കമ്പനി കരുതി. പക്ഷെ കണക്കുകൂട്ടലുകള്‍ പിഴച്ചു. പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവിയെന്ന തിലകക്കുറിയോടെ വിപണിയില്‍ എത്തിയ ക്യാപ്ച്ചറിന് പ്രതീക്ഷകള്‍ കാക്കാനായില്ല.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

ഫലമോ, ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന സ്‌റ്റോക്ക് വിറ്റുതീര്‍ക്കാന്‍ കഷ്ടപ്പെടുകയാണ് ഡീലര്‍ഷിപ്പുകള്‍. നാലുലക്ഷം രൂപ വരെ മോഡലിന് ഇപ്പോള്‍ വിലക്കിഴിവുണ്ട്. ക്യാപ്ച്ചര്‍ നിറംമങ്ങിയ പശ്ചാത്തലത്തില്‍ വീണ്ടും ഡസ്റ്ററിലേക്ക് പൂര്‍ണ്ണ ശ്രദ്ധ തിരിക്കാനാണ് റെനോയുടെ തീരുമാനം.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

ഈ വര്‍ഷംതന്നെ പുതുതലമുറ ഡസ്റ്ററിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം. പുറംമോടിയിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കൈവരിച്ചായിരിക്കും പുത്തന്‍ ഡസ്റ്റര്‍ ഇങ്ങെത്തുക. നിലവില്‍ രാജ്യാന്തര വിപണിയില്‍ 2019 ഡസ്റ്റര്‍ വില്‍പ്പനയ്ക്ക് അണിനിരക്കുന്നുണ്ട്.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

രൂപഭാവത്തില്‍ കൂടുതല്‍ പക്വത പുത്തന്‍ ഡസ്റ്റര്‍ പ്രകടമാക്കും. നിലവിലെ ഡസ്റ്ററിനെക്കാള്‍ ഉയര്‍ന്നായിരിക്കും പുതിയ എസ്‌യുവിയുടെ ബെല്‍റ്റ്‌ലൈന്‍. മുന്നിലെയും പിന്നിലെയും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ ഡസ്റ്ററിന്റെ പരുക്കന്‍ ഭാവം വെളിപ്പെടുത്തും.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

ഗ്രില്ലിന് വലുപ്പം കൂടി. പരിഷ്‌കരിച്ച എല്‍ഇഡി സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പുകളും എസ്‌യുവിയുടെ മുഖച്ഛായയ്ക്ക് പുതുമ സമര്‍പ്പിക്കും. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഇതില്‍ത്തന്നെ. 17 ഇഞ്ചായിരിക്കും അലോയ് വീലുകള്‍.

Most Read: നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണി മുഴക്കി മഹീന്ദ്ര XUV300

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

അലൂമിനിയം ആവരണമുള്ള റൂഫ് റെയിലുകള്‍ ഉയര്‍ന്ന ഡസ്റ്റര്‍ വകഭേദങ്ങളുടെ മാത്രം സവിശേഷതയായി അറിയപ്പെടും. കൂടുതല്‍ ക്യാബിന്‍ സ്‌പേസ് അനുഭവപ്പെടുത്താന്‍ വിന്‍ഡ് സ്‌ക്രീനുകള്‍ കുറച്ചേറെ മുന്നിലായാണ് സ്ഥിതിചെയ്യുന്നത്.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

വീല്‍ ആര്‍ച്ച് ഘടനയ്ക്ക് മാറ്റങ്ങള്‍ സംഭവിക്കില്ല. ഉള്ളില്‍ ഡാഷ്‌ബോര്‍ഡിലും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലും കമ്പനി ഭേദഗതി വരുത്തുമെന്നാണ് വിവരം. കൂടുതല്‍ സ്റ്റോറേജ് സ്‌പേസ് മുന്‍നിര്‍ത്തി സ്മാര്‍ട്ട് സ്റ്റോറേജ് ആശയം ക്യാബിനില്‍ റെനോ നടപ്പിലാക്കും.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

മള്‍ട്ടി-വ്യു ക്യാമറ, ബ്ലൈന്‍ഡ് സ്പോട്ട് വാര്‍ണിംഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിംഗ്, ഹാന്‍ഡ്സ്-ഫ്രീ കാര്‍ഡ്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയവ രാജ്യാന്തര വിപണിയിലുള്ള ഡസ്റ്ററിന്റെ സൗകര്യങ്ങളും സംവിധാനങ്ങളുമാണ്.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

മികവുകൂടിയ നാലു വീല്‍ ഡ്രൈവ് സംവിധാനം ഡസ്റ്ററില്‍ പ്രതീക്ഷിക്കാം. ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 4X4 മോണിട്ടര്‍ ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ എസ്‌യുവിയിലുണ്ടാകും. നിലവിലെ ഡസ്റ്റര്‍ അടിത്തറ തന്നെയായിരിക്കും പുതിയ ഡസ്റ്ററും ഉപയോഗിക്കുക.

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

ക്യാപ്ച്ചറും നിസാന്‍ കിക്ക്‌സും ഇതേ അടിത്തറ തന്നെ പങ്കിടുന്നു. നിസാന്‍ കിക്ക്‌സിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ ഡസ്റ്ററിലും റെനോ നിശ്ചയിക്കും. എഞ്ചിന് 108 bhp കരുത്തും 248 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read: പോയവർഷം ഇന്ത്യയോട് വിടചൊല്ലിയ പത്തു കാറുകള്‍

ക്യാപ്ച്ചറില്‍ റെനോയ്ക്ക് പിഴച്ചു, ഇനി ശ്രദ്ധ മുഴുവന്‍ പുതിയ ഡസ്റ്ററില്‍

1.5 ലിറ്റര്‍ യൂണിറ്റായിരിക്കും പെട്രോള്‍ പതിപ്പ്. ഡസ്റ്ററിനെ കൂടാതെ RBC എന്ന കോഡുനാമത്തിലുള്ള പുത്തന്‍ എംപിവിയെയും ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റിനെയും വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ റെനോ നടത്തുന്നുണ്ട്. ഈ വര്‍ഷം രണ്ടാംപാദം പുത്തന്‍ ഡസ്റ്ററിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
NEWSAll-New Renault Duster India Launch Expected. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X