ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

വലിയ രൂപം. കൂടുതല്‍ ഗൗരവം. വരാനിരിക്കുന്ന പുതുതലമുറ മഹീന്ദ്ര ഥാറിനെ ഉറ്റുനോക്കുകയാണ് വാഹന ലോകം. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഥാറിനെ പരിഷ്‌കരിക്കാതെ കമ്പനിക്ക് വേറെ തരമില്ല. ഈ സാഹചര്യത്തില്‍ എസ്‌യുവിയെ അടിമുടി പൊളിച്ചെഴുതാമെന്നായി മഹീന്ദ്രയും. മോഡലിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തില്‍ സജീവമായി തുടരുകയാണ്.

ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

ഇതുവരെ പുത്തന്‍ ഥാറിന്റെ ആകാരയളവ് മാത്രമാണ് ആരാധകര്‍ കണ്ടത്. എന്നാല്‍ ഇപ്പോള്‍ എസ്‌യുവിയുടെ ക്യാബിനകത്തേക്കും ക്യാമറ കണ്ണുകള്‍ പതിഞ്ഞിരിക്കുന്നു. പുത്തന്‍ Gen3 അടിത്തറയാണ് ഥാറിന് ആധാരമാവുന്നത്. നിലവില്‍ സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ ഇതേ അടിത്തറതന്നെ ഉപയോഗിക്കുന്നു. എന്നാല്‍ ഥാര്‍ കൂടുതല്‍ ഓഫ്‌റോഡ് കേന്ദ്രീകൃതമായതുകൊണ്ട് Gen3 അടിത്തറയില്‍ ആവശ്യമായ ഭേദഗതികള്‍ കമ്പനി വരുത്തി.

ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

അടിത്തറയില്‍ സംഭവിച്ച പരിഷ്‌കാരങ്ങളാണ് പുതിയ ഥാറിന് വീതികൂടാന്‍ കാരണം. നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ വലുപ്പവും 2020 ഥാര്‍ കുറിക്കും. എസ്‌യുവിയുടെ മുഖച്ഛായയില്‍ മഹീന്ദ്ര കൈകടത്തിയിട്ടില്ല. ഐതിഹാസിക ജീപ്പ് പരിവേഷം മോഡല്‍ പിന്തുടരുന്നു. ഇതേസമയം പുതിയ ബമ്പറിന്റെ പശ്ചാത്തലത്തില്‍ ജീപ്പ് റാംഗ്ലറുമായി ഥാറിന് കൂടുതല്‍ സാമ്യം കാണാം.

Most Read: പിറന്നാള്‍ സമ്മാനമായി ഏഴു വയസ്സുകാരന് കിട്ടിയത് ഫോര്‍ഡ് മസ്താംഗ് — വീഡിയോ

ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

പാര്‍ശ്വങ്ങളില്‍ വണ്ണംകൂടിയ വീല്‍ ആര്‍ച്ചുകളുണ്ടെങ്കിലും എസ്‌യുവിയുടെ ആകാരവടിവ് നഷ്ടപ്പെട്ടിട്ടില്ല. പിറകിലും ബമ്പര്‍ ഘടന മാറിയിട്ടുണ്ട്. ഇപ്പോഴുള്ളതുപോലെ കുത്തനെയാണ് ടെയില്‍ലാമ്പ് ശൈലി. എന്നാല്‍ എല്‍ഇഡി യൂണിറ്റായിരിക്കും ഇതില്‍. ടെയില്‍ഗേറ്റില്‍ സ്‌പെയര്‍ വീല്‍ ഘടിപ്പിക്കുന്ന പതിവ് പുതിയ മോഡലിലും കമ്പനി ഉപേക്ഷിച്ചിട്ടില്ല.

ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

ടാര്‍പോളീന്‍ വിരിച്ച സോഫ്റ്റ്‌ടോപ്പ് ശൈലിയാണ് മേല്‍ക്കൂരയില്‍. ഇതേസമയം പിന്‍ ക്യാബിന് വലുപ്പം കുറഞ്ഞതായി കാഴ്ച്ചയില്‍ അനുഭവപ്പെടും. അകത്തളത്തിലെ പുതിയ സീറ്റുകള്‍ പരിഷ്‌കാരങ്ങളുടെ ഭാഗമാണ്. മുന്നിലെ ബക്കറ്റ് സീറ്റുകള്‍ കൂടുതല്‍ പ്രീമിയം പകിട്ട് പ്രതിഫലിപ്പിക്കുന്നുണ്ട്. ഇപ്പോഴുള്ളതുപോലെ മുഖാമുഖമാണ് പിന്‍ സീറ്റുകളുടെ ഒരുക്കം.

ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

ഉള്ളില്‍ ഡാഷ്‌ബോര്‍ഡും കമ്പനി പൂര്‍ണ്ണമായി മാറ്റിസ്ഥാപിച്ചു. ഡാഷ്‌ബോര്‍ഡിന് ഒത്തനടുവില്‍ ഫ്‌ളോട്ടിങ് മാതൃകയില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ഒരുങ്ങുന്നുണ്ട്. ഥാറിന്റെ ഉയര്‍ന്ന വകഭേദങ്ങളില്‍ ടച്ച്‌സ്‌ക്രീന്‍ യൂണിറ്റായിരിക്കും ഡിസ്‌പ്ലേ. സ്റ്റീയറിങ് വീലിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിയന്ത്രിക്കാന്‍ പ്രത്യേക ബട്ടണുകള്‍ സ്റ്റീയറിങ് വീലിലുണ്ടെന്നാണ് സൂചന.

Most Read: പരുക്കന്‍ ഭാവത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍

ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ചിത്രങ്ങളിലും ഭാഗികമായി കാണാം. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ എന്നിവ അനലോഗ് മാതൃകയിലാണ്. ചെറിയ ഡിജിറ്റല്‍ എല്‍സിഡി ഡിസ്‌പ്ലേ MID യൂണിറ്റായി പ്രവര്‍ത്തിക്കും. എഞ്ചിന്‍ വിഭാഗത്തിലും കാര്യമായ മാറ്റങ്ങളോടെയാണ് പുതുതലമുറ ഥാര്‍ ഒരുങ്ങുന്നത്. ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് ഥാറിനെ കൊണ്ടുവരേണ്ടതായുണ്ട്.

ജീപ്പ് റാംഗ്ലറിനെ ഓര്‍മ്മപ്പെടുത്തി പുതിയ മഹീന്ദ്ര ഥാര്‍, ക്യാബിന്‍ ചിത്രങ്ങള്‍ പുറത്ത്

കമ്പനി പുതുതായി വികസിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനായിരിക്കും ഥാറില്‍ തുടിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഞ്ചിന് 140 bhp -യോളം കരുത്തു കുറിക്കാന്‍ കഴിയും. നിലവില്‍ 105 bhp കരുത്താണ് 2.5 ലിറ്റര്‍ എഞ്ചിനുള്ള ഥാര്‍ അവകാശപ്പെടുന്നത്. നാലു വീല്‍ ഡ്രൈവ്, കുറഞ്ഞ അനുപാതമുള്ള ട്രാന്‍സ്ഫര്‍ കേസ് തുടങ്ങിയ ഓഫ്‌റോഡ് സംവിധാനങ്ങള്‍ 2020 മഹീന്ദ്ര ഥാറില്‍ പ്രതീക്ഷിക്കാം.

Source: Throttle Blips

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra #Spy Pics
English summary
MAHINDRA CARS2020 Mahindra Thar Interior Revealed. Read in Malayalam.
Story first published: Saturday, April 13, 2019, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X