Just In
- 3 hrs ago
അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ
- 6 hrs ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 8 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 20 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
Don't Miss
- News
15 ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം ഡോസ് റെംഡിസിവിർ ഉൽപ്പാദിപ്പിക്കും: കൂടുതൽ വാക്സിൻ വിപണികളിലേക്കും എത്തിക്കു
- Movies
ദ്രോണ പുറത്തിറങ്ങി രണ്ടാം ദിവസം തന്നെ പരാജയം മനസ്സിലായി, അന്ന് മമ്മൂട്ടി പറഞ്ഞത് മറക്കാന്‍ കഴിയില്ല
- Sports
IPL 2021: Happy birthday KL- പഞ്ചാബ് കിങ്സ് നായകന്റെ സൂപ്പര്‍ റെക്കോര്‍ഡുകളറിയാം
- Finance
മക്ഡൊണാള്‍ഡ്സിന് ഇനി പുതിയ മുഖം; ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി രശ്മിക മന്ദാന
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരുക്കന്‍ ഭാവത്തില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍
വലിയ എസ്യുവികളില് ടൊയോട്ട ഫോര്‍ച്യൂണറാണ് ഇന്ത്യയില്‍ രാജാവ്. നാല്‍പ്പത് ലക്ഷം രൂപയ്ക്ക് താഴെ എസ്യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഫോര്‍ച്യൂണര്‍ നിരാശപ്പെടുത്തില്ല. നിരത്ത് നിറഞ്ഞുനില്ക്കുന്ന സാന്നിധ്യം. കരുത്തന് എഞ്ചിന് യൂണിറ്റുകള്‍. ആഢംബര നിറവുള്ള സൗകര്യങ്ങള്‍. എസ്യുവിയുടെ ഓഫ്റോഡ് ശേഷിയും സുപ്രസിദ്ധം. എന്നാല്‍ പുതുതലമുറയെക്കാളുപരി മുന്‍തലമുറ ഫോര്ച്യൂണറിനോടാണ് ആരാധകര്‍ക്ക് പ്രിയം.

പ്രീമിയം പകിട്ടും മേന്മയേറിയ സംവിധാനങ്ങളും പുതിയ മോഡല്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, കായികക്ഷമതയ്ക്കാണ് പഴയ ഫോര്‍ച്യൂണര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. കുറഞ്ഞഭാരം മുന്‍ മോഡലിന്റെ മികവിനെ കാര്യമായി സ്വാധീനിച്ചു. മോഡഫിക്കേഷന് രംഗത്തും പഴയ ഫോര്‍ച്യൂണറിനാണ് പ്രചാരം കൂടുതല്‍.
Most Read: എഎംടി കാര്ഉപയോഗിക്കുമ്പോള് — ചെയ്യരുത് ഈ അഞ്ചു കാര്യങ്ങള്‍

അടുത്തിടെ പരുക്കന്‍ ഭാവത്തിലേക്ക് രൂപംമാറിയ ടൊയോട്ട എസ്യുവിയുടെ ചിത്രങ്ങള്‍ വാഹന പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. മുന്‍തലമുറ ഫോര്‍ച്യൂണറിന് കൂടുതല്‍ അക്രമണോത്സുക ഭാവം സൃഷ്ടാക്കള്‍ കല്‍പ്പിച്ചിരിക്കുന്നു. എസ്യുവിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായി ഉടച്ചുവാര്‍ക്കപ്പെട്ടു. കറുപ്പഴകുള്ള പുതിയ ഗ്രില്ലില്‍ കുത്തനെ സ്ലാറ്റുകള്‍ കാണാം.

ഹെഡ്ലാമ്പുകളും മാറി. ഓറഞ്ച് നിറമുള്ള എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലൈറ്റുകള്‍ ഹെഡ്ലാമ്പുകള്‍ക്കൊപ്പം ഇടംകണ്ടെത്തുന്നു. വെട്ടിപരുവപ്പെടുത്തിയ വലിയ ബമ്പറാണ് മോഡലിന്റെ മുഖ്യാകര്‍ഷണം. എസ്യുവിക്ക് അക്രമണോത്സുക ശൈലി സമര്‍പ്പിക്കുന്നതില്‍ ബമ്പറിന് നിര്‍ണായക പങ്കുണ്ട്. ബമ്പറിലെ എല്‍ഇഡി ലൈറ്റുകളും പ്രത്യേകം പരാമര്‍ശിക്കണം.

മേല്‍ക്കൂരയിലും സമാനമായ ലൈറ്റിങ് സംവിധാനം ഒരുങ്ങുന്നുണ്ട്. ഓഫ്റോഡിങ് ശേഷി ഉയര്‍ത്തുന്ന സ്നോര്‍ക്കല്‍ വലതുഭാഗത്തെ മുന്‍ വീല്‍ ആര്‍ച്ചില്‍ നിന്നും ഉത്ഭവിക്കുന്നത് കാണാം. പാര്‍ശ്വങ്ങളില്‍ വിന്‍ഡോ വൈസറുകള്‍ക്ക് നിറം കറുപ്പാണ്. കസ്റ്റം നിര്‍മ്മിത സെഡ് സ്റ്റെപ്പുകളും ശ്രദ്ധയാകര്‍ഷിക്കും.

ടൊയോട്ട നല്കിയ അലോയ് വീലുകള്‍ക്ക് പകരം ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളാണ് എസ്യുവിക്ക് ലഭിക്കുന്നത്. മോഡലിന്റെ പുതിയ ഭാവത്തോട് നീതി പുലര്‍ത്താന്‍ അലോയ് വീലുകള്‍ക്ക് കഴിയുന്നുണ്ട്. വലുപ്പം കൂടിയ മാക്സിസ് ടയറുകള്‍ (ഓഫ്റോഡിങ്ങിനായുള്ളത്) ഫോര്‍ച്യൂണറിന്റെ പരുക്കന്‍ പരിണാമം പറഞ്ഞുവെയ്ക്കും.
Most Read: ഇന്ത്യയില്‍ ഒറ്റയ്ക്കുള്ള പ്രയാണം ഫോര്‍ഡ് അവസാനിപ്പിക്കുന്നു, ഇനി കൂട്ട് മഹീന്ദ്രയുമായി

പിറകില്‍ കറുപ്പ് നിറത്തിലാണ് പുതിയ ബമ്പര്‍. ലഗ്ഗേജ് ശേഷി വര്‍ധിപ്പിക്കാനായി കറുപ്പഴകുള്ള പ്രത്യേക റൂഫ് കാരിയറും സൃഷ്ടാക്കള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതേസമയം എഞ്ചിനിലേക്ക് മോഡിഫിക്കേഷന് നടപടികള്‍ കടന്നെത്തിയിട്ടില്ല. 3.0 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് എസ്യുവിയില് തുടരുന്നു.

എഞ്ചിന് 3,600 rpm -ല്‍ 169 bhp കരുത്തും 1,400 rpm -ല്‍ 343 Nm torque ഉം പരമാവധി സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. നിലവില്‍ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന് യൂണിറ്റിലാണ് പുതിയ ഫോര്‍ച്യൂണര്‍ ഡീസല്‍ അണിനിരക്കുന്നത്.

എഞ്ചിന് 172 bhp കരുത്തും 360 Nm torque ഉം കുറിക്കും. ഇതിന് പുറമെ 164 bhp കരുത്തും 245 Nm torque -മുള്ള 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും പോര്ച്യൂണറിലുണ്ട്.
Source: Metalsmith