ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ടൊയോട്ടയുടെ ജനപ്രിയ എസ്‌യുവിയായ ഫോർച്യൂണറിന്റെ ലിമിറ്റഡ് എഡിഷൻ മോഡലായ ടിആർഡി സ്‌പോർടിവോ സെലിബ്രേറ്ററി പതിപ്പിനെ കമ്പനി കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചു. പ്രീമിയം എസ്‌യുവി വിപണിയിലെത്തി 10 വർഷം പൂർത്തിയാക്കിയതിന്റെ അനുസ്മരണമായാണ് പുതിയ മോഡലിനെ ടൊയോട്ട കിർലോസ്ക്കർ പുറത്തിറക്കിയത്.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

രാജ്യത്ത് നിലവിലുള്ള ഫോർച്യൂണർ എസ്‌യുവിയുടെ കൂടുതൽ സ്‌പോർട്ടി ലുക്കിംഗ് മോഡലാണ് ടിആർഡി. പുതിയ ഫോർച്യൂണർ ടിആർഡി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത് ടൊയോട്ട റേസിംഗ് ഡെവലപ്മെന്റ് (ടിആർഡി) ആണ്. വാഹനത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

1. വില

2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സെലിബ്രേറ്ററി പതിപ്പിന് 33.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. അടിസ്ഥാനപരമായി, താരതമ്യപ്പെടുത്താവുന്ന സവിശേഷതകളുള്ള സ്റ്റാൻഡേർഡ് വകഭേദത്തിനേക്കാൾ 2.15 ലക്ഷം രൂപ കൂടുതലാണ് പുതിയ മോഡലിന്. എസ്‌യുവി വഹിക്കുന്ന കോസ്മെറ്റിക്ക് പരിഷ്ക്കരണങ്ങൾ പരമ്പരാഗത മോഡലിനെക്കാൾ പ്രീമിയമാണ്.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2. 2.8 2WD AT വേരിയന്റ് മാത്രം

2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സെലിബ്രേറ്ററി എഡിഷൻ 2.8 ലിറ്റർ ഡീസൽ എഞ്ചിനോടൊപ്പം 4×2 ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. മാത്രമല്ല, ഏറ്റവും പുതിയ സ്‌പെഷ്യൽ എഡിഷൻ മോഡലിന്റെ എഞ്ചിനിൽ പരിഷ്ക്കരണങ്ങളൊന്നും തന്നെ ടൊയോട്ട വരുത്തിയിട്ടില്ല.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

പരമാവധി പവർ 174.5 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഗ്ദാനം ചെയ്യുന്നത്.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

3. പരിഷ്ക്കരിച്ച എക്സ്റ്റീരിയർ സ്റ്റൈലിംഗ്

2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സെലിബ്രേറ്ററി പതിപ്പ് പേൾ വൈറ്റ് പെയിന്റ് സ്കീമിൽ ഡ്യുവൽ-ടോൺ ഫിനിഷിലാണ് എത്തുന്നത്. ഫ്രണ്ട് എന്റ് ഗ്രില്ലിൽ ഒരു ടിആർഡി ബാഡ്ജ് ലഭിക്കുന്നു. അതേസമയം പുതിയ ബമ്പറിൽ സ്റ്റൈലിഷ് സ്‌കിഡ് പ്ലേറ്റുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

സ്റ്റാൻഡേർഡ് പതിപ്പിൽ ലഭ്യമല്ലാത്ത 18 ഇഞ്ച് പുതിയ അലോയ് വീലുകളിലാണ് പുതിയ മോഡലിൽ നൽകിയിരിക്കുന്നത്. ചെറുതായി നവീകരിച്ച ബമ്പറാണ് വാഹനത്തിലുള്ളത്. എന്നാൽ റിയർ എൻഡ് മാറ്റമില്ലാതെ തുടരുന്നു.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

4. പരിഷ്ക്കരിച്ച ഇന്റീരിയർ

2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സെലിബ്രേറ്ററി പതിപ്പിന്റെ ഇന്റീറിയറിൽ ഡ്യുവൽ-ടോൺ തീമാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്. റെഡ്, ബ്ലാക്ക് നിറത്തിലുള്ള ഷേഡുകളിലാണ് സീറ്റുകൾ അപ്ഹോൾസ്റ്ററി പൂർത്തിയാക്കിരിക്കുന്നത്. കൂടാതെ ടിആർഡി ബ്രാൻഡിംഗും നൽകിയിട്ടുണ്ട്.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഡാഷ്‌ബോർഡിന് കളർ-കോഡെഡ് കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ് ലഭിക്കും. ഈ മാറ്റങ്ങൾ ഒഴിച്ചു നിർത്തിയാൽ ഇന്റീരിയർ പൂർണ്ണമായും മാറ്റമില്ലാതെ തുടരുന്നു.

Most Read: സുസുക്കി SV650 നേക്കഡ് സ്ട്രീറ്റ്ഫൈറ്റർ അടുത്ത വർഷം ഇന്ത്യയിലെത്തും

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഫീച്ചറുകളുടെ കാര്യത്തിലും മാറ്റങ്ങളൊന്നും തന്നെയില്ല. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എംബഡഡ് നാവിഗേഷനോടുകൂടിയ ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഏഴ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റിനൊപ്പം സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി തുടങ്ങി നിരവധി പ്രീമിയം സവിശേഷതകളും ലിമിറ്റഡ് എഡിഷനിൽ നൽകിയിരിക്കുന്നു.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

5. മൂന്ന് മാസത്തിനുള്ളിൽ 300 യൂണിറ്റുകൾ മാത്രം

നേരത്തെ പറഞ്ഞതുപോലെ, പുതിയ 2019 ടൊയോട്ട ഫോർച്യൂണർ ടിആർഡി സെലിബ്രേറ്ററി പതിപ്പ് ലിമിറ്റഡ് എഡിഷൻ പതിപ്പാണ്. ഹോട്ട് സെല്ലിംഗ് പ്രീമിയം എസ്‌യുവിയുടെ ഈ പ്രത്യേക പതിപ്പിന്റെ 300 യൂണിറ്റുകൾ മാത്രമാണ് ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്ന് ടൊയോട്ട കിർലോസ്‌കർ മോട്ടോർ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഈ 300 വാഹനങ്ങളുടെ ഉത്പാദനം മൂന്ന് മാസത്തിനുള്ളിൽ അവസാനിപ്പിക്കുകയും ചെയ്യും.

ടൊയോട്ട ഫോർച്യൂണർ TRD ലിമിറ്റഡ് എഡിഷനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

2019 ഓഗസ്റ്റിൽ ഫോർച്യൂണർ വിൽപ്പനയിൽ 52 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2018 ഓഗസ്റ്റിലെ 1,818 യൂണിറ്റിൽ നിന്ന് കഴിഞ്ഞ മാസം വെറും 878 യൂണിറ്റായി ഇത് കുറഞ്ഞു. എങ്കിലും പുതിയ മോഡൽ എസ്‌യുവിയുടെ വിൽപ്പന പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
5 Things To Know about Toyota Fortuner TRD Celebratory Edition. Read more Malayalam
Story first published: Monday, September 16, 2019, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X