സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

വിപണിയില്‍ അവതരിപ്പിച്ച ആദ്യ നാളുകളില്‍ തന്നെ റെനോ ക്വിഡിന് ലഭിച്ച വിജയമാണ് 2016 -ല്‍ റെഡി-ഗൊ വില്‍പ്പനയ്‌ക്കെത്തിക്കാന്‍ ഡാറ്റസ്‌ണെ പ്രേരിപ്പിച്ചത്. റെനോ ക്വിഡിന്റെ അടിത്തറ പങ്കിട്ട് മത്സരവിലയില്‍ വിപണിയിലെത്തിയ റെഡി-ഗൊയ്ക്ക് വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി വിവിധ സ്‌പെഷല്‍ എഡിഷനുകള്‍ ഡാറ്റ്‌സണ്‍ പുറത്തിറക്കിയെങ്കിലും ഇവയൊന്നും വിജയിച്ചില്ല എന്ന് വേണം പറയാന്‍.

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

ഇക്കാലത്ത് കാര്‍ വാങ്ങുന്നവരില്‍ ഏറിയ പങ്കും മുന്‍ഗണന നല്‍കുന്നത് വാഹനങ്ങളിലെ സുരക്ഷ ഫീച്ചറുകളിലാണെന്നിരിക്കെ, ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് ഈ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍.

Most Read:ഫോര്‍ഡ് മസ്താംഗായി മാറിയ കോണ്ടസ - വീഡിയോ

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

കഴിഞ്ഞ കുറെ നാളുകളില്‍ നിരവധി കാര്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ നിലവിലെ മോഡലുകളില്‍ കൂടുതല്‍ സുരക്ഷ സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് നമ്മള്‍ കണ്ടതാണ്. ഈ കൂട്ടത്തിലേക്ക് ഡാറ്റ്‌സണ്‍ കൂടി കടന്ന് വന്നിരിക്കുകയാണിപ്പോള്‍.

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് റെഡി-ഗൊയില്‍ പുത്തന്‍ ഫീച്ചറുകള്‍ കമ്പനി നല്‍കിയിരിക്കുന്നത്. നിലവില്‍ റെഡി-ഗൊ ഉയര്‍ന്ന വകഭേദത്തില്‍ സിംഗിള്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് മാത്രമാണുള്ളത്.

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

ഇതില്‍ എബിഎസ് ഇല്ല എന്നതും എടുത്ത് പറയണം. എന്നാല്‍ പുതിയ പരിഷ്‌കാരം വരുന്നതോടെ എല്ലാ റെഡി-ഗൊ വകഭേദങ്ങളും എബിഎസ് നിലവാരമുള്ളതായി മാറും. നിലവില്‍ എയര്‍ബാഗ് സംവിധാനം ഉയര്‍ന്ന വകഭേദത്തില്‍ മാത്രമെയുള്ളു.

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ മറികടക്കാന്‍ കഴിവുള്ളതല്ല നിലവിലെ റെഡി-ഗൊ. അത് കൊണ്ട് തന്നെ കമ്പനിയെ സംബന്ധിച്ചിടത്തോളം റെഡി-ഗൊയിലെ സുരക്ഷ സംവിധാനങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു വാഹനത്തെയും വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. ഈ വര്‍ഷം അവസാനത്തോടെ ആയിരിക്കും പരിഷ്‌കരിച്ച റെഡി-ഗൊ ഇന്ത്യന്‍ വിപണിയിലെത്തുക. ഇത് ഇരട്ട എയര്‍ബാഗ് നിലവാരമുള്ളതായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

ഇതിന് പുറമെ സ്പീഡ് വാര്‍ണിംഗ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം എന്നിവയും പുത്തന്‍ റെഡി-ഗൊയില്‍ ഉണ്ടാവാനാണ് സാധ്യത.

Most Read:ഉറപ്പിച്ചു, ടെസ്‌ല ഇന്ത്യയിലേക്ക്

സുരക്ഷ കൂട്ടി പുതിയ ഡാറ്റ്‌സണ്‍ റെഡി-ഗൊ

ഡാറ്റ്‌സണ്‍ ഗൊയിലുള്ള ടച്ച് സക്രീന്‍ സംവിധാനമായിരിക്കും പുതിയ റെഡി-ഗൊയില്‍ ഉണ്ടാവുക. കാര്‍ പുത്തനാണെന്ന് അറിയിക്കാന്‍ ഇന്റീരിയറിലും എക്സ്റ്റീരിയറിലും കമ്പനി അഴിച്ചുപണി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്‌സന്‍ #datsun
English summary
The new Datsun Redi-GO will be launch this year with updated safety feaures: read in malayalam
Story first published: Wednesday, March 20, 2019, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X