ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് നിരയിലെ മികച്ച വില്‍പ്പനയുള്ളതും ഏറ്റവും വില കുറഞ്ഞതുമായ എസ്‌യുവിയാണ് കോമ്പസ്. സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളുള്‍പ്പടെ നിരവിധി പേരാണ് ജീപ്പ് കോമ്പസ് തിരഞ്ഞെടുക്കുന്നത്. ഐതിഹാസിക ബ്രാന്‍ഡ് നാമവും മറ്റു വാഹനങ്ങളെയപേക്ഷിച്ചുള്ള അധിക ഫീച്ചറുകളും പലരെയും ജീപ്പ് കോമ്പസിലേക്കടുപ്പിക്കുന്നു. ഇതാ ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയിട്ടുള്ള സെലബ്രിറ്റികള്‍.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

സാറ അലി ഖാന്‍

ബോളിവുഡ് നടിയായ സാറ അലി ഖാനാണ് ഇന്ത്യയിലെ ജീപ്പ് കോമ്പസ് ഉടമകളയായുള്ള സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടം പിടിച്ച ഏറ്റവും പുതിയ താരം.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

തന്റെ അമ്മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കോമ്പസില്‍ സാറ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ നിരവധി തവണ സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനുള്ള ബ്ലൂ കളര്‍ ജീപ്പ് കോമ്പസാണ് താത്തിന്റെ പക്കലുള്ളത്. ഇത് 161 bhp കരുത്തും 250 Nm torque ഉം പരമാവധി കുറിക്കുന്നതാണ്.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

ജാക്വലിന്‍ ഫെര്‍ണാണ്ടസ്

പോയ വര്‍ഷമാണ് ശ്രീലങ്കന്‍ താരസുന്ദരിയായ ജാക്വലിന്‍ ഫെര്‍ണാണ്ടസ് റെഡ് നിറമുള്ള ജീപ്പ് കോമ്പസ് സ്വന്തമാക്കിയത്.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

കാറിനോടുള്ള തന്റെ പ്രിയം മറച്ചു വയ്ക്കാത്ത ജാക്വലിന്‍ നിരവധി തവണ കോമ്പസുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുകയുണ്ടായി.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

താരത്തിന്റെ ജീപ്പ് കോമ്പസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണിതെന്ന് കരുതപ്പെടുന്നു. 170 bhp കരുത്തും 350 Nm torque ഉം പരമാവധി കുറിക്കുന്നതാണ് ഈ എഞ്ചിന്‍. തന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഒരു ജീപ്പ് കോമ്പസ് ജാക്വലിന്‍ സമ്മാനമായി നല്‍കിയിരുന്നു.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

അക്ഷയ് കുമാര്‍

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി, റേഞ്ച് റോവര്‍, റോള്‍സ് റോയ്‌സ് ഗോസ്റ്റ് ഉള്‍പ്പടെ ലോകോത്തര കാറുകളുടെ ശേഖരമുള്ളൊരു ബോളിവുഡ് നടനാണ് അക്ഷയ് കുമാര്‍.

Most Read: മാരുതി എര്‍ട്ടിഗ ടൂര്‍ M വിപണിയില്‍, വില 7.99 ലക്ഷം രൂപ

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

ആഢംബര കാറുകള്‍ കൂടാതെ ഹോണ്ട CR-V പോലുള്ള ചെറു കാറുകളും ബോളിവുഡ് ആക്ഷന്‍ ഹീറോയുടെ പക്കലുണ്ട്. അടുത്തിടെയാണ് ബ്ലാക്ക് നിറത്തിലുള്ള ജീപ്പ് കോമ്പസ് അക്ഷയ് സ്വന്തമാക്കിയത്. എന്നാല്‍, തീര്‍ത്തും വിരളമായി മാത്രമെ അക്ഷയ് ജീപ്പ് കോമ്പസ് ഉപയോഗിക്കുന്നതായി കണ്ടിട്ടുള്ളൂ.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ യുവ നടനായ ഉണ്ണി മുകുന്ദന്‍ മികച്ചൊരു വാഹനപ്രേമി കൂടിയാണ്. അടുത്തിടെ ജാവ ക്ലാസിക്ക് ബൈക്ക് വാങ്ങിയ ഉണ്ണി മുകുന്ദന്‍, ബൈക്കില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

2017 -ലാണ് റെഡ് നിറമുള്ള ജീപ്പ് കോമ്പസ് ഉണ്ണി സ്വന്തമാക്കിയത്. താരം സ്വന്തമാക്കിയ കോമ്പസിന്റെ വകഭേദമേതാണെന്ന് വ്യക്തമല്ല. എങ്കിലും ജീപ്പ് കോമ്പസുമായി യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ നിരവധി തവണ താരം തന്നെ പങ്ക് വച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

റിയ ചക്രവര്‍ത്തി

പ്രമുഖ ബോളിവുഡ് നടിയും റേഡിയോ ജോക്കിയുമായ റിയ ചക്രവര്‍ത്തി ഈയടുത്താണ് ജീപ്പ് കോമ്പസുടമയായത്. ഗ്രെയ് നിറത്തിലുള്ള കോമ്പസ് എസ്‌യുവിയാണ് താരത്തിന് സ്വന്തമാക്കിയത്.

Most Read: ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

റിയയുടെ കോമ്പസ് എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 4X2, 4X4 ഡ്രൈവുകളില്‍ എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് ലഭ്യമാവുന്നുണ്ട്. പെട്രോള്‍ പതിപ്പില്‍ 4X2 ഡ്രൈവ് മാത്രമെ ലഭ്യമാവുന്നുള്ളൂ. ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് പെട്രോള്‍ പതിപ്പിലുള്ളത്. ഡീസല്‍ പതിപ്പില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് കമ്പനി അവതരിപ്പിക്കാനിരിക്കുന്നേയുള്ളൂ.

ഇന്ത്യയില്‍ ജീപ്പ് കോമ്പസ് സ്വന്തമാക്കിയ സെലിബ്രിറ്റികള്‍

സുദീപ്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖ നടനായ കിച്ച സുദീപ് പോയ വര്‍ഷമാണ് ജീപ്പ് കോമ്പസ് സ്വന്തമാക്കിയത്. തന്റെ ബ്ലാക്ക് ജീപ്പ് കോമ്പസില്‍ പൊതു സ്ഥലങ്ങളില്‍ എത്താറുള്ള സുദീപിന്റെ ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരിന്നു. താരത്തിന്റെ പക്കലുള്ളത് ജീപ്പ് കോമ്പസിന്റെ ഏത് വകഭേദമാണെന്നുള്ളത് അവ്യക്തമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Famous Celebrities In India Who Have Jeep Compass SUV. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X