ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

ഈ വര്‍ഷം ആദ്യം വിപണിയിലെത്തിയ ശേഷം വിജയമായി മാറിയ വാഹനങ്ങളിലൊന്നാണ് ടാറ്റ ഹാരിയര്‍. എസ്‌യുവി ശ്രേണിയിലെ കടുത്ത മത്സരത്തെ തുടര്‍ന്ന് പരിഷ്‌ക്കരിച്ച മോഡല്‍ ഉടന്‍ വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഇന്ത്യന്‍ വിപണിയില്‍ ഹാരിയറിന് വെല്ലുവിളിയാകുന്ന വാഹനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

കിയ സെല്‍റ്റോസ്

ഇന്ത്യന്‍ വിപണിയില്‍ കിയ തങ്ങളുടെ ആദ്യ വാഹനം ഓഗസ്റ്റ് 22 ന് അവതരിപ്പിക്കും. ഈ വിഭാഗത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന വാഹനമായിരിക്കും സെല്‍റ്റോസ്. UVO കണക്ടറ്റഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബോസ് സ്പീക്കറുകള്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റുകള്‍, ബ്ലൈന്‍ഡ് സോണ്‍ ഡിറ്റക്ഷന്‍ സിസ്റ്റം, ചായ്ക്കാവുന്ന പിന്‍ സീറ്റുകള്‍, ട്രാക്ഷന്‍ മോഡുകള്‍, ഡ്രൈവിംഗ് റിയര്‍വ്യൂ മോണിറ്റര്‍, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് സെല്‍റ്റോസിലെ സവിശേഷതകള്‍.

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകള്‍ കിയ സെല്‍റ്റോസില്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് വ്യത്യസ്ത എഞ്ചിന്‍ ഓപ്ഷനുകളും മൂന്ന് വ്യത്യസ്ത ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ലഭ്യമാകുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ വാഹനം കൂടിയായിരിക്കുമിത്. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഏറ്റവും കരുത്തേറിയ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എഞ്ചിനുമാണ് സെല്‍റ്റോസില്‍ കിയ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

ഹ്യുണ്ടായി ക്രെറ്റ

ഒരു പുതിയ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഹ്യുണ്ടായി ക്രെറ്റയെ പരിഷ്‌ക്കരിക്കുകയാണ്. 2020 ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ക്രെറ്റയെ കമ്പനി അവതരിപ്പിച്ചേക്കും. എയര്‍ പ്യൂരിഫയര്‍, വെന്യുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കണക്റ്റഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം എന്നിവയുള്‍പ്പടെയുള്ള പുതിയ നമിരവധി സവിശേഷതകളുമായാണ് ക്രെറ്റ വിപണിയിലെത്തുക.

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

ആധുനികത ഉള്‍പ്പെടുത്താനായി സ്പ്‌ളിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം വാഹനത്തില്‍ ഉള്‍പ്പെടുത്തും. കൂടാതെ പുതുതലമുറയില്‍പെട്ട ഹ്യുണ്ടായി ക്രെറ്റയുടെ എഞ്ചിന്‍ കിയ കെല്‍റ്റോസിന് സമാനമായിരിക്കും.

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

മാരുതി സുസുക്കി വിറ്റാര

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ വിപണിയില്‍ വിജയമായതോടെ വാഹനത്തിന്റെ വലിയ പതിപ്പ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. അന്താരാഷ്ട്ര വിപണിയില്‍ ഇതിനകം തന്നെ വിറ്റാര വില്‍പ്പനക്കെത്തിയിരുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തുകയും ചെയ്തിരുന്നു. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് മാത്രമായിരിക്കും പുതിയ വിറ്റാര വാഗ്ദാനം ചെയ്യുക.

Most Read: മാരുതി ജിപ്‌സിക്ക് പകരക്കാരനായി ജിംനി എത്തുന്നു

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

ഹോണ്ട HR-V

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെതായി വരാനിരിക്കുന്ന ഏറ്റവും പുതിയ എസ്‌യുവിയാണ് ഈ വര്‍ഷം അവസാനത്തോടുകൂടി വാഹനം വിപണിയിലെത്തിയേക്കാം. അവതരണത്തിന് മുന്നോടിയായി ഇന്ത്യന്‍ നിരത്തുകളില്‍ വാഹനത്തിന്റെ പരീക്ഷണ ഓട്ടവും കമ്പനി നടത്തിയിരുന്നു. 1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് HR-V യുടെ കരുത്ത്. രണ്ട് എഞ്ചിനിലും ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനുകള്‍ ഹോണ്ട വാഗ്ദാനം ചെയ്യും.

Most Read: പുതിയ ഹ്യുണ്ടായ് സൊനാറ്റയില്‍ സോളര്‍ പാനല്‍ റൂഫ്

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

സ്‌കോഡ കാമിക്

MQB-A0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എല്ലാ വാഹനങ്ങളും സ്‌കോഡ പുറത്തിറക്കും. കമ്പനിയുടെ പുതിയ വാഹനമായ കാമിക്കിനെ ആഗോളതലത്തില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഒരു മിഡ്-സൈസ് എസ്‌യുവിയാണ് സ്‌കോഡയുടെ ഈ വാഹനം. ഇന്ത്യയില്‍ കാമിക്കിന്റെ രണ്ട് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ കമ്പനി വാഗ്ദാനം ചെയ്‌തേക്കും.

Most Read: കിയ സെല്‍റ്റോസ്; ആദ്യ ഡ്രൈവ് റിവ്യൂ

ടാറ്റ ഹാരിയറിന്റെ അഞ്ച് പ്രധാന എതിരാളികള്‍

1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനാകും കാമിക്കില്‍ സ്‌കോഡ വാഗ്ദാനം ചെയ്യുക. 115 bhp കരുത്തില്‍ 200 Nm torque ഉത്പാദിപ്പിക്കും വാഹനം. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സമിഷനാകും ഉള്‍പ്പെടുത്തുക. കാമിക്കിന്റെസിഎന്‍ജി പതിപ്പും ഇന്ത്യയില്‍ ലഭ്യമാകും.

Most Read Articles

Malayalam
English summary
Five big challengers of Tata Harrier launching soon. Read more Malayalam
Story first published: Monday, August 12, 2019, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X