ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

ഇന്ത്യയില്‍ ഒരു ബില്യണ്‍ യൂഎസ് ഡോളര്‍ നിക്ഷേപത്തിനൊരുങ്ങഇ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷ കാലയളവില്‍ രാജ്യത്ത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് ആ നിക്ഷേപമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വരും നാളുകളില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് ഫോര്‍ഡ് തുടക്കമിടുമെന്നും സൂചനയുണ്ട്.

ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ പാസഞ്ചര്‍ വാഹന ശ്രേണി സാവധാന വളര്‍ച്ചയാണ് കൈവരിക്കുന്നതെങ്കിലും ഇവയില്‍ത്തന്നെ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഫോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കും വികസന പദ്ധതിയുകളുടെയും മറ്റും ഭാഗമായി 500 മില്യണ്‍ യുഎസ് ഡോളര്‍ കമ്പനി ചെലവഴിക്കും. ഈ നിക്ഷേപത്തിനൊപ്പം ഇന്ത്യയിലെ ഫോര്‍ഡ് സെന്ററില്‍ വച്ച് രണ്ട് പുതിയ എസ്‌യുവികള്‍ കൂടി ഒരുങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

കൂടാതെ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുമായി ചേര്‍ന്നുള്ള പ്രൊജക്ട് ബ്ലാക്ക് പദ്ധതിയ്ക്കായി 400-500 മില്യണ്‍ ഡോളറും കമ്പനി നിക്ഷേപിക്കും. ഇതിന്റെ ഭാഗമായി പുതിയൊരി C ശ്രേണി എസ്‌യുവി പുറത്തിറക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പോയ മാസം ഇരു കമ്പനികളും പ്രസ്താവിച്ചിരുന്നു.

ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

2021, 2022 കാലയളവിലായിരിക്കും ഫോര്‍ഡ് പുതിയ രണ്ട് എസ്‌യുവികള്‍ വിപണിയിലെത്തിക്കുക. നിലവില്‍ BX744, BX745 എന്ന കോഡ് നാമങ്ങളിലാണ് ഇവ അറിയപ്പെടുന്നത്.

ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിക്കുന്ന നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവിയായിരിക്കും BX744. മറുഭാഗത്ത് കമ്പനിയുടെ ആഗോള പദ്ധതിയുടെ ഭാഗമായായിരിക്കും BX745 നിര്‍മ്മിക്കുന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ ആയിരിക്കും ഇത് പ്രധാനമായും ലക്ഷ്യമിടുക.

Most Read: പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

വിപണിയിലെത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നിവരോടായിരിക്കും പ്രധാനമായും എസ്‌യുവി മത്സരിക്കുക. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയില്‍ നിലകൊള്ളുന്ന വാഹന നിര്‍മ്മാതാക്കളാണ് ഫോര്‍ഡ്. അതിനാല്‍ തന്നെ ഇന്ത്യന്‍ സാഹചര്യങ്ങള്‍ കമ്പനിയ്ക്ക് അപരിചിതമല്ല.

Most Read: വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങി ഫോര്‍ഡ്, പുതിയ മൂന്ന് എസ്‌യുവികള്‍ ഉടന്‍

ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങളെത്തും മുമ്പ് തന്നെ ഇവയ്ക്ക് അനുസൃതമായ രീതിയില്‍ ഡീസല്‍ എഞ്ചിനുകള്‍ പരിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ആദ്യ വാഹന നിര്‍മ്മാതാക്കള്‍ കൂടിയാണ് ഫോര്‍ഡ്. രാജ്യത്തെ പുതിയ നിക്ഷേപങ്ങള്‍ കൂടുതല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #ഫോര്‍ഡ് #ford
English summary
Ford Launching Three New SUV’s In India — Investing USD 1 Billion In The Country: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X