വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. SP2i എന്ന കോഡ് നാമത്തില്‍ കമ്പനി വിളിക്കുന്ന എസ്‌യുവിയായിരിക്കും കമ്പനി ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം. 2019 ജൂണ്‍ 20 -നാണ് എസ്‌യുവിയെ അവതരിപ്പിക്കുകയെന്ന് ഇതിനകം തന്നെ കിയ അറിയിച്ചു കഴിഞ്ഞു.

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഇപ്പോഴിതാ വരാനിരിക്കുന്ന എസ്‌യുവിയുടെ രേഖാചിത്രം ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ഇടത്തരം എസ്‌യുവിയായ SP2i -യുടെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ശൈലിയാണ് പ്രധാനമായും രേഖാചിത്രത്തിലുള്ളത്.

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച SP കോണ്‍സെപ്റ്റിനോട് വളരെയധികം സാമ്യം പുലര്‍ത്തുന്നുണ്ട് ഇപ്പോള്‍ പുറത്തുവന്ന രേഖാചിത്രം. SP കോണ്‍സെപ്റ്റിലേത് പോലെയാണ് എസ്‌യുവിയുടെ മുന്‍ഭാഗം.

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

കിയ സിഗ്‌നേച്ചര്‍ ഗ്രില്ലിന്റെ ഇരുവശത്തുമായി ഹെഡ്‌ലാമ്പുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഹെഡ്‌ലാമ്പ് ക്ലസ്റ്ററില്‍ നിന്ന് തുടങ്ങുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ മുന്നിലെ ഗ്രില്ലിന് കുറുകെ നീളത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

വലിയ എയര്‍ ഇന്‍ടേക്കിനോട് കൂടിയാണ് വരാനിരിക്കുന്ന കിയ എസ്‌യുവിയുടെ ബമ്പര്‍ ഘടന. ഇരു വശങ്ങളിലുമായി ഫോഗ് ലാമ്പുകളും നിലകൊള്ളുന്നു. ബോണറ്റിലൂടെ കടന്നു പോവുന്ന ക്യാരക്ടര്‍ ലൈനുകളും ഡിസൈനിലെ മസ്‌കുലീന്‍ പ്രഭാവവും എസ്‌യുവിയ്ക്ക് ആക്രമണോത്സുക ഭാവം പകരുന്നുണ്ട്.

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

പുറകിലെ ഡിസൈനും അത്യന്തം ഗൗരവഭാവം പുലര്‍ത്തുന്ന രീതിയിലാണ് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌ക്രഫ് പ്ലേറ്റുകളോടെയുള്ള പുറകിലെ വലിയ ബമ്പറിന്റെ വശങ്ങളില്‍ റിഫ്‌ളകടറുകളുണ്ട്.

Most Read: ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

വശ്യതയാര്‍ന്ന എല്‍ഉഡി ടെയില്‍ ലൈറ്റുകളാണ് എസ്‌യുവിയുടെ പിന്‍ഭാഗത്തിന് മാറ്റ് കൂട്ടുന്നത്. റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള സ്‌പോയിലര്‍ എസ്‌യുവിയെ അല്‍പ്പം സ്‌പോര്‍ടിയാക്കുന്നു.

Most Read: അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ - വീഡിയോ

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

എസ്‌യുവിയുടെ ഇന്റീരിയര്‍ ഡിസൈന്‍ വിവരങ്ങള്‍ കമ്പനി ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് വരാനിരിക്കുന്ന എസ്‌യുവിയില്‍ കിയ ഉള്‍പ്പെടുത്താന്‍ സാധ്യത.

Most Read: തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഇതുവരെ എസ്‌യുവിയിലെ എഞ്ചിനുകളെ കുറിച്ച് യാതൊരു വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവയായിരിക്കും ഇവ.

വരാനിരിക്കുന്ന എസ്‌യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ

ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ പ്രതീക്ഷിക്കാം. എന്നാല്‍, ആഴ് സ്പീഡ് DCT ഗിയര്‍ബോക്‌സോട് കൂടിയ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനിലും പുതിയ എസ്‌യുവിയെ കമ്പനി അവതരിപ്പിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Kia Reveals Official Sketches Of Their Upcoming Sp2i SUV For India: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X