ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നാലും ഡീസല്‍ കാറുകളുടെ വില്‍പ്പന തുടരുമെന്ന് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട. ഫോര്‍ഡ് മോട്ടോര്‍സിന് ശേഷം ഈ തീരുമാനമെടുക്കുന്ന രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളാണ് ഹോണ്ട. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ തന്നെ കമ്പനിയുടെ പ്രമുഖ മോഡലുകളിലെ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ ബിഎസ് VI (ഭാരത് സ്‌റ്റേജ് VI) നിലവാരത്തിലേക്ക് മാറ്റുമെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

പ്രമുഖ ഹോണ്ട കാറുകളായ അമേസ്, ഹോണ്ട സിറ്റി, WR-V, BR-V, CR-V എന്നിവയിലെ എഞ്ചിനായിരിക്കും പ്രധാനാമായും ഈ പരിഷ്‌കാരത്തിന്റെ കീഴില്‍ വരിക.

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

80 ശതമാനം ഉപഭോക്താക്കളും പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ തിരഞ്ഞെടുക്കുന്നത് ഡ്രൈവ് ചെയ്യുന്ന ദൂരമോ മറ്റു അനുബന്ധ കാര്യങ്ങളോ നിര്‍ണ്ണയിച്ചാണ്.

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

എന്നാല്‍, ബാക്കി വരുന്ന 20 ശതമാനം പേരും കാറുകള്‍ തിരഞ്ഞെടുക്കുന്നത് ഇവയോടുള്ള വൈകാരിക ബന്ധത്തിന്റെ പേരിലാണെന്ന് കമ്പനിയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയുടെ മാര്‍ക്കറ്റിംഗ് & സെയില്‍സ് മേധാവി രാജേഷ് ഗോയല്‍ പറയുന്നു.

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

കമ്പനിയെ സംബന്ധിച്ചിടത്തോളം ബാക്കി വരുന്ന ന്യൂനപക്ഷമായ 20 ശതമാനം പേരും പ്രധാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചര്‍ത്തു. ബിഎസ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്നത് പെട്രോള്‍, ഡീസല്‍ കാറുകള്‍ തമ്മിലെ വിലയില്‍ വലിയ അന്തരമാണുണ്ടാക്കുക.

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

എന്നാല്‍, അത്ര പെട്ടെന്ന് ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാവാനിടയില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവില്‍ അമേസ്, BR-V, WR-V എന്നീ മോഡലുകളില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും സിവിക്, CR-V എന്നീ മോഡലുകളില്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണുള്ളത്.

Most Read: മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഡീസല്‍ എഞ്ചിന്‍ പരിഷ്‌കരിച്ചാല്‍ ചെലവേറുമെന്ന കാരണത്താല്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുകയാണെന്ന് അടുത്തിടെയാണ് വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അറിയിച്ചത്.

Most Read: അപകടത്തില്‍പ്പെട്ട ബൈക്കുകാരനെ ആശുപത്രിയിലെത്തിച്ച് അംബാനിയുടെ മകന്‍ - വീഡിയോ

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

ടാറ്റ മോട്ടോര്‍സും തങ്ങളുടെ നിരയിലെ ചെറിയ ഡീസല്‍ മോഡലുകളുടെ ഉത്പാദനം നിര്‍ത്താനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

Most Read: തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

ബിഎസ് VI വന്നാലും ഡീസല്‍ കാര്‍ വില്‍പ്പന തുടരും, തീരമാനമറിയിച്ച് ഹോണ്ട

ഇന്ത്യക്കാര്‍ക്ക് ഡീസല്‍ കാറുകളോടുള്ള പ്രിയം മനസിലാക്കിത്തന്നെയാണ് ഇങ്ങനെയൊരു തീരുമാനം ഹോണ്ട സ്വീകരിച്ചത്. ഫോര്‍ഡിന്റെയും ഹോണ്ടയുടെയും പാത പിന്തുടര്‍ന്ന് നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇത്തരത്തിലുള്ള തീരമാനമെടുക്കുമെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്.

Source:LiveMint

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda To Continue Selling BS-VI Compliant Diesel Cars: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X