പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മെയ് 15 -ന് ഹെക്ടറിനെ എംജി മോട്ടോര്‍ അവതരിപ്പിക്കാനിരിക്കെ പുതിയ എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ വീണ്ടും പുറത്ത്. പൊതുനിരത്തില്‍ യാതൊരു മറയുംകൂടാതെ ഓടുന്ന ഹെക്ടറുകളെയാണ് ക്യാമറ ഇത്തവണ പിടികൂടിയത്. പ്രീമിയം പകിട്ടുള്ള അഞ്ചു സീറ്റര്‍ ഹെക്ടറിനെ ആരാധകര്‍ നിരവധി പ്രാവശ്യം കണ്ടുകഴിഞ്ഞു. ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായിരിക്കും ഹെക്ടര്‍.

പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പുതിയ ചിത്രങ്ങളില്‍ മോഡലിന്റെ 'റോഡ് പ്രസന്‍സ്' വ്യക്തമായി കാണാം. പ്രൗഢമായ മുഖരൂപമാണ് ഹെക്ടറിന്. ഗ്രില്ലില്‍ നിന്നും ഉത്ഭവിക്കുന്ന നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍ എസ്‌യുവിക്ക് ഗൗരവം കല്‍പിക്കുന്നു. ഹെഡ്‌ലാമ്പുകള്‍ താഴെ ബമ്പറിലാണ്. ഹെഡ്‌ലാമ്പുകളുടെ മാറ്റുകൂട്ടാന്‍ പ്രത്യേക ക്രോം അലങ്കാരം ചുറ്റിനും കമ്പനി നല്‍കുന്നുണ്ട്.

പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മുന്‍ ബമ്പറില്‍ വലിയ സില്‍വര്‍ സ്‌കിഡ് പ്ലേറ്റും കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. പിറകിലും ബമ്പറിന്റെ ഭാഗമായി നിലകൊള്ളുന്ന സില്‍വര്‍ സ്‌കിഡ് പ്ലേറ്റാണ് പ്രധാന വിശേഷം. പുകക്കുഴലും ഇതില്‍ത്തന്നെ. വലുപ്പമേറിയ ടെയില്‍ലാമ്പുകള്‍ ഹെക്ടറിന് പക്വമായ ഭാവം സമര്‍പ്പിക്കുന്നുണ്ട്. ടെയില്‍ലാമ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റിഫ്‌ളക്ടര്‍ ശൈലി ശ്രേണിയില്‍ മറ്റാര്‍ക്കുമില്ല.

പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ജനാലയ്ക്ക് അടിവരയെന്നപോലെ കടന്നുപോകുന്ന ക്രോം വര ഹെക്ടറിന്റെ ആകാരം വിളിച്ചോതും. 17 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം. ഗുജറാത്തിലെ ഹലോല്‍ ശാലയിലാണ് ഹെക്ടറിനെ എംജി നിര്‍മ്മിക്കുന്നത്. മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍ എന്നിങ്ങനെ എതിരാളികള്‍ ഒരുപാടുണ്ട് എംജി ഹെക്ടറിന് മുന്നില്‍.

പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ആധുനിക ഫീച്ചറുകളും ടെക്‌നോളജിയും മത്സരത്തില്‍ ഹെക്ടറിന് മുതല്‍ക്കൂട്ടാവുമെന്ന് കമ്പനി കരുതുന്നു. ക്യാബിനകത്ത് ടെസ്‌ല കാര്‍ മാതൃകയില്‍ കുത്തനെയാണ് 10.4 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്. 7.0 ഇഞ്ച് വലുപ്പം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായ ഡിജിറ്റല്‍ ഡിസ്‌പ്ലേയും കുറിക്കും.

Most Read: തിരിച്ചുവരണം ഈ ആറു മാരുതി കാറുകള്‍

പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വലിയ പനാരോമിക് സണ്‍റൂഫും ഹെക്ടറിന്റെ സവിശേഷതയായി മാറും. ഇന്റര്‍നെറ്റ് കാറെന്നാണ് ഹെക്ടറിനെ എംജി മോട്ടോര്‍ ഇന്ത്യ വിശേഷിപ്പിക്കുന്നത്. ഇന്‍ബില്‍ട്ട് സിമ്മിനൊപ്പം മാത്രമേ ഹെക്ടറിനെ കമ്പനി വില്‍ക്കുകയുള്ളൂ. സര്‍വീസ് സെന്റര്‍ സന്ദര്‍ശിക്കാതെ കാര്‍ പരിശോധിക്കാനും അപ്‌ഡേറ്റ് ചെയ്യാനും സിം മുഖേന ഉടമകള്‍ക്ക് സാധിക്കും.

Most Read: പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

5G കണക്ടിവിറ്റിയും ഹെക്ടറില്‍ എംജി ഉറപ്പുവരുത്തുന്നുണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എംജി ഹെക്ടറിന് ലഭിക്കുമെന്നാണ് സൂചന. 143 bhp കരുത്തു സൃഷ്ടിക്കാന്‍ പെട്രോള്‍ പതിപ്പിന് കഴിയും. ഡീസല്‍ മോഡലിന്റെ കരുത്തുത്പാദനം സംബന്ധിച്ച വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

Most Read: കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

പ്രീമിയം പകിട്ടുമായി എംജി ഹെക്ടര്‍, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ജീപ്പ് കോമ്പസിലും ടാറ്റ ഹാരിയറിലും 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍തന്നെയാണ് തുടിക്കുന്നത്. എന്നാല്‍ ഇരു മോഡലുകളുടെയും കരുത്തുത്പാദനം വ്യത്യസ്തമാണ്. പെട്രോള്‍ പതിപ്പിനെ കൂടാതെ 48V ശേഷിയുള്ള മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ മോഡലിനെയും ഹെക്ടറില്‍ എംജി അണിനിരത്തും.

Source: Team-BHP

Most Read Articles

Malayalam
English summary
MG Hector Spotted Undisguised. Read in Malayalam.
Story first published: Tuesday, May 14, 2019, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X