Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മസ്താംഗ് മാക്-ഇ എസ്‌യുവിയെ വിപണിയിലെത്തിച്ച് ഫോർഡ്
അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് മോഡലായ മസ്താംഗ് മാക്-ഇ പുറത്തിറക്കി. ടെസ്‌ല വൈ ഇലക്ട്രിക്കിന്റെ എതിരാളിയായാണ് കമ്പനി പുതിയ മസ്താംഗ് പ്രചോദിത ഓൾ-ഇലക്ട്രിക്ക് എസ്‌യുവിയെ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

സമാനമായ ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും മാറ്റി നിർത്തിയാൽ മാക്-ഇ-യും സ്റ്റാൻഡേർഡ് മസ്താംഗും തമ്മിൽ വലിയ സാമ്യതകളൊന്നുമില്ല. കൂപ്പെ സ്റ്റൈൽ റൂഫ്, മുൻവശത്ത് പൂർണ്ണമായും അടച്ച ഗ്രിൽ, വലിയ അലോയ് വീലുകൾ എന്നിവയാണ് മാക്-ഇലക്ട്രിക്കിനെ വ്യത്യസ്തമാക്കുന്നത്.

പരമ്പരാഗത ഡോർ ഹാൻഡിലുകൾ കാറിനില്ല എന്നത് ശ്രദ്ധേയമാണ്. പകരം ഡോർ തുറക്കാനായി ബട്ടണുകളും മുൻഡോറുകളിൽ നിന്ന് നീണ്ടുനിൽക്കുന്ന ചെറിയ ഹോൾഡുകളുമാണ് നൽകിയിരിക്കുന്നത്. അതോടൊപ്പം ഉടമകൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഡേർ തുറക്കുന്നതിനായി ഉപയോഗിക്കാം.

പുതിയ മസ്താംഗ് ഇലക്ട്രിക്ക് എസ്‌യുവിയുടെ എക്സ്റ്റീരിയർ സ്റ്റാൻഡേർഡ് മസ്താംഗിൽ നിന്ന് കടമെടുത്തപ്പോൾ അകത്തളം എക്‌സ്‌പ്ലോറർ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് പൂർത്തിയാക്കിയിരിക്കുന്നത്. മിനിമലിസ്റ്റിക് ഇന്റീരിയർ ഫീച്ചർ ചെയ്യുന്ന പുതിയ ഫോർഡ് മസ്താംഗ് മാക്-ഇയിൽ 15.5 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമുണ്ട്. അത് കാറിന്റെ എല്ലാ ക്രമീകരണങ്ങളും ഉൾക്കൊള്ളുന്നു.

വാഹനത്തിന്റെ ക്യാബിൻ വിശാലമാണ്. മുകളിൽ, ഒരു വലിയ പനോരമിക് സൺറൂഫ് വാഗ്ദാനം ചെയ്യുന്നു. പിന്നിലെ യാത്രക്കാർക്കായി AC വെന്റുകളു കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. മുൻവശത്തെ സീറ്റുകൾ ക്രമീകരിക്കാവുന്നവയാണ്.

മാക്-ഇയുടെ ബൂട്ട് സ്ഥലവും വളരെ വലുതാണ്. റിയർ ട്രങ്ക് 821 ലിറ്റർ സംഭരണ ഇടം വാഗ്ദാനം ചെയ്യുന്നു. ഇത് പിൻ സീറ്റുകൾ മടക്കിക്കൊണ്ട് 1,688 ലിറ്ററായി ഉയർത്താം. ഫ്രണ്ട് ട്രങ്ക് 136 ലിറ്റർ സ്ഥലമാണ് വാഗ്ദാനം ചെയ്യുന്നത്.

ഫോർഡ് മസ്താംഗ് മാക്-ഇ എസ്‌യുവി അഞ്ച് വകഭേദങ്ങളിലാണ് വിപണിയിലെത്തുന്നത്. അടിസ്ഥാന മോഡലിനെ സെലക്ട് എന്ന് വിളിക്കുന്നു. ഇതിന്റെ വില 43,895 ഡോളറാണ്. അതായത് ഏകദേശം 31,47 ലക്ഷം രൂപ. റിയർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് ഈ വകഭേദം വാഗ്ദാനം ചെയ്യുന്നത്.
Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

രണ്ട് വകഭേദങ്ങളിലും ഒരേ ഇലക്ട്രിക്ക് മോട്ടോർ, ബാറ്ററി സജ്ജീകരണമാണുള്ളത്. ഇത് പരമാവധി 255 bhp കരുത്ത് സൃഷ്ടിക്കുന്നു. പിൻവീൽ ഡ്രൈവ് വകഭേദം 414 Nm torue ഉത്പാദിപ്പിക്കുമ്പോൾ ഓൾവീൽ ഡ്രൈവ് പതിപ്പ് 581 Nm torue ഉം നൽകുന്നു.
Most Read: പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

പിൻവീൽ ഡ്രൈവ് മോഡൽ 0-100 കിലോമീറ്റർ വേഗത 6.5 സെക്കൻഡിൽ കൈവരിക്കുമ്പോൾ 370 കിലോമീറ്റർ മൈലേജ് നൽകുന്നു.ഓൾവീൽ ഡ്രൈവ് വകഭേദം 0-100 കിലോമീറ്റർ വേഗത 5.5 സെക്കൻഡും 338 കിലോമീറ്റർ മൈലേജും നൽകുന്നു.
Most Read: എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

ഫോർഡ് മസ്താംഗ് മാക്-ഇ പ്രീമിയമാണ് ഓഫറിലെ അടുത്ത വകഭേദം. ഇതിന്, 6 50,600 ഡോളറാണ് വില (36.28 ലക്ഷം രൂപ). ഇത് സ്റ്റാൻഡേർഡ് ശ്രേണിയിലും ലോംഗ് ഡ്രൈവ് ശ്രേണിയിലും വാഗ്ദാനം ചെയ്യും

. റിയർ വീൽ ഡ്രൈവുള്ള ലോംഗ് റേഞ്ച് മോഡൽ 282 bhp കരുത്തിൽ 414 Nm torue ഉത്പാദിപ്പിക്കും. 483 കിലോമീറ്റർ മൈലേജ് നൽകുന്ന ഈ പതിപ്പ് 6.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും.

ഇതിന്റെ AWD വകഭേദം 333 bhp-യും 581 Nm torue ഉം സൃഷ്ടിക്കുന്നു. ഇത് ഏകദേശം 5.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ 435 കിലോമീറ്റർ മൈലേജും നൽകുന്നു.

അടുത്തത് മാക്-ഇ കാലിഫോർണിയ റൂട്ട് 1 വകഭേദമാണ്. ഇതിന്റെ വില, 4 52,400 ഡോളറാണ് (37.57 ലക്ഷം രൂപ). ഈ മോഡൽ എക്സ്റ്റെൻഡഡ് ലോംഗ് റേഞ്ച് പിൻവീൽ ഡ്രൈവ് പതിപ്പിന് തുല്യമാണ്. എഞ്ചിനും ഡ്രൈവ് ശ്രേണിക്കും ഒരേ സവിശേഷതകളുമാണുള്ളത്.

ഇതിന് മുകളിൽ മാക്-ഇ ആദ്യ പതിപ്പ് ഇടംപിടിക്കുന്നു. ഇതിന്റെ വില 59,900 ഡോളർ (42.95 ലക്ഷം രൂപ) ആണ്. 333 bhp, 414 Nm torue എന്നീ കണക്കുകളുള്ള ഓൾവീൽ ഡ്രൈവ് മോഡലാണിത്. 435 കിലോമീറ്റർ മൈലേജാണ് ഇത് നൽകുന്നത്.

ഫോർഡ് മാക്-ഇ-യുടെ അഞ്ചാമത്തെ വകഭോദമാണ് ജിടി. അത് പിന്നീട് മാത്രമേ വിപണിയിൽ എത്തുകയുള്ളൂ. അതാന്റെ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഏകദേശം 4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത ഈ മോഡൽ കൈവരിക്കും. അതോടൊപ്പം 450 കിലോമീറ്റർ മൈലേജും വാഹനം നൽകുമെന്നാണ് പ്രതീക്ഷ.