ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ കോംപാക്ട് സെഡാനായ എക്സെന്റിന്റ് പിൻഗാമിയായ ഓറ മോഡലിനെ വരും മാസങ്ങളിൽ വിപണിയിലെത്തിക്കും. ഇപ്പോൾ വാഹനത്തിന്റെ എഞ്ചിൻ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തി.

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി ഓറയ്‌ക്കായി മൊത്തം മൂന്ന് ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനുകളിൽ ലഭ്യമാണ്. അതിൽ രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിനും ഉൾപ്പെടുന്നു. രണ്ട് എഞ്ചിനുകൾ നിലവിലുള്ള മോഡലിന്റേതിനു സമാനമാണ്. 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ, 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിവയാണ് 2020 ഹ്യുണ്ടായി ഓറ സെഡാനിൽ ഇടംപിടിക്കുക.

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

ബിഎസ്-IV പതിപ്പിൽ 1.2 പെട്രോൾ 83 bhp കരുത്തും 114 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 1.2 ഡീസൽ 75 bhp-യും 190 Nm torque ഉം സൃഷ്ടിക്കുന്നു. അതിനാൽ ബിഎസ്-VI കംപ്ലയിന്റ് പതിപ്പുകൾക്ക് ഏകദേശം ഒരേ ഔട്ട്പുട്ടുകളാകും ഉണ്ടാവുക. പരിഷ്ക്കരിച്ച എഞ്ചിൻ നിലവിലെ എക്സെന്റിലും സ്ഥാനംപിടിക്കും. ഇത് വാണിജ്യ-ഉപഭോക്തക്കൾക്കായി മാത്രം വിപണിയിൽ തുടരും.

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

ഓറയുടെ 1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ഹ്യുണ്ടായി വെന്യുവിൽ നിലവിൽ ലഭ്യമാണ്. എന്നാൽ കോം‌പാക്ട് സെഡാനിൽ ട്യൂൺ കുറഞ്ഞ അവസ്ഥയിലാകും എഞ്ചിൻ പ്രവർത്തിക്കുക. വരാനിരിക്കുന്ന സ്‌പോർട്ടിയർ ഗ്രാൻഡ് i10 നിയോസ് പോലെ, ഹ്യുണ്ടായി ഓറ ടർബോ-പെട്രോൾ 100 bhp ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്.

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

ചില വിലയേറിയ ഡീസൽ കാറുകളിലും എസ്‌യുവികളിലും കാണുന്ന കൂടുതൽ സങ്കീർണ്ണവും ചെലവേറിയതുമായ സെലക്ടീവ് കാറ്റലറ്റിക് റിഡക്ഷൻ സിസ്റ്റത്തിനുപകരം 1.2 ലിറ്റർ ഡീസൽ എഞ്ചിൻ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ സഹായിക്കുന്നതിന് ചെറിയ നോക്സ് ട്രാപ്പ് (LNT) ഉപയോഗിച്ചതായും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്.

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി ഓറയുടെ ഓരോ പതിപ്പിനുമുള്ള ഗിയർബോക്സ് ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 1.2 ലിറ്റർ പെട്രോൾ, ഡീസൽ മോഡലുകളിൽ 5 സ്പീഡ് മാനുവൽ, ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്സും (AMT) ലഭ്യമാകും. 1.0 ലിറ്റർ ടർബോ-പെട്രോൾ വകഭേദത്തിൽ 5 സ്പീഡ് മാനുവൽ മാത്രമേ ലഭിക്കൂ.

Most Read: എക്സെന്റിന്റെ സിഎൻജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

രൂപകൽപ്പനയുടെ കാര്യത്തിൽ ഓറ അതിന്റെ ബോഡി പാനലുകളും ഇന്റീരിയറും ഗ്രാൻഡ് i10 നിയോസുമായി പങ്കിടും. പുതുതായി ഡിസൈൻ ചെയ്ത ബോൾഡ് അലോയ് വീലുകളും മുൻഗാമിയിൽ നിന്നും വ്യത്യസ്തമായ മികച്ച പിൻഭാഗവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: ഉടൻ പുറത്തിറങ്ങാനൊരുങ്ങുന്ന ഹ്യുണ്ടായിയുടെ അഞ്ച് കാറുകൾ

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള നിയോസിന്റെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും അകത്തളത്ത് ഹ്യുണ്ടായി വാഗ്ദാനം ചെയ്തേക്കും. കൂടാതെ ഹ്യുണ്ടായി അതിന്റെ ബ്ലൂലിങ്ക് കണക്ടീവിറ്റി സാങ്കേതികവിദ്യ വാഹനത്തിൽ ഉൾപ്പെടുത്തുമോ എന്ന കാര്യവും കാത്തിരിക്കേണ്ടി വരും.

Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

ഓറ കോംപാക്ട് സെഡാന്റെ എഞ്ചിൻ ഓപ്ഷനുകൾ വെളിപ്പെടുത്തി ഹ്യുണ്ടായി

അവതരിപ്പിച്ചു കഴിഞ്ഞാൽ ഹ്യുണ്ടായി ഓറ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ഫോർഡ് ആസ്പയർ, ടാറ്റ ടിഗോർ, റെനോയുടെ വരാനിരിക്കുന്ന എൽ‌ബി‌എ കോം‌പാക്ട് സെഡാൻ എന്നിവയുമായി വിപണിയിൽ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai revealed aura compact sedan engine options. Read more Malayalam
Story first published: Wednesday, November 20, 2019, 16:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X