CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2019 ഡിസംബര്‍ അവസാനത്തേടെ CR-V ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അമേരിക്ക ഉള്‍പ്പെടെ ആഗോള വിപണികളില്‍ വില്‍പ്പനയ്ക്കെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

മുന്ന് വര്‍ഷം മുമ്പാണ് അഞ്ചാം തലമുറ CR-V യെ ഹോണ്ട വിപണിയില്‍ എത്തിക്കുന്നത്. അതിനു ശേഷം കമ്പനി വിപണിയില്‍ എത്തിക്കുന്ന ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൂടിയാണ് വാഹനം. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏഴു സീറ്റര്‍ എസ്‌യുവി പരിവേഷത്തിലാണ് CR-V വില്‍പ്പനയ്ക്ക് എത്തുന്നത്.

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

പുതിയ പതിപ്പ് അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. പുറംഭാഗത്ത് നിരവധി മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെങ്കിലും അകത്തളത്തില്‍ കമ്പനി കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

മുന്‍വശത്തെ ഗ്രില്ലില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് ആദ്യം കാഴ്ചയില്‍ ശ്രദ്ധ നേടുക. ഗ്രില്ലിനൊപ്പം തന്നെ മുന്‍വശത്തെ ബംമ്പറിലും പുതിയ ഡിസൈന്‍ കമ്പനി നല്‍കിയിരിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന വിതിയ കൂടിയ ക്രോം മാറ്റി നേര്‍ത്ത് ക്രോമും, കറുപ്പ് നിറത്തിലുള്ള ഗ്രില്ലും മുന്‍വശത്തെ മനോഹരമാക്കിയിരിക്കുന്നു.

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

എല്‍ഇഡി ഫോഗ്‌ലാമ്പുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. എയര്‍ഡാമില്‍ ഫോഗ് ലാമ്പിനൊപ്പം തന്നെ ക്രോം അനവരണവും നല്‍കിയിട്ടുണ്ട്. ബമ്പറില്‍ വരുത്തിയിരിക്കുന്ന മാറ്റമാണ് പിന്നിലെ പ്രധാന മാറ്റം. കറുപ്പ് നിറത്തിലുള്ള സ്‌കിഡ് പ്ലെയ്റ്റാണ് മറ്റൊരു സവിശേഷത.

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ഉയര്‍ന്ന വകഭേദങ്ങളില്‍ 19 ഇഞ്ചിന്റെ അലോയി വീലുകള്‍ ലഭിക്കും. എന്നാല്‍ ഫെയ്‌സ് ലിഫ്റ്റ് പതിന്റെ അകത്തളത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ടച്ച് ഇന്‍സ്ട്രമെന്റല്‍ പാനല്‍, സെന്റര്‍ കണ്‍സോളില്‍ ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍, സ്മാര്‍ട്ട്ഫോണുപയോഗിച്ച് ജിപിഎസ് നാവിഗേഷനും വോയ്സ് കണ്‍ട്രോളുപയോഗിച്ചുള്ള സെര്‍ച്ച് സൗകര്യവും വാഹനത്തിലുണ്ട്.

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം തന്നെ അമേരിക്കന്‍ വിപണിയില്‍ ഹൈബ്രിഡ് എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 2017 -ല്‍ ഹോണ്ട അവതരിപ്പിച്ച ഹൈബ്രിഡ് എഞ്ചിന്‍ തെരഞ്ഞെടുത്ത വിപണികളില്‍ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ തന്നെയാകും ഫെയ്‌സ് ലിഫ്റ്റ് പതിപ്പിലും കമ്പനി അവതരിപ്പിക്കുക.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

ഇന്ത്യയില്‍ 2.0 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 181 bhp പവറും 315 Nm torque ഉം സൃഷ്ടിക്കും. ഏകദേശം 18.86 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഹൈബ്രിഡ് പതിപ്പില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

Most Read: മാരുതി ജിംനി ഇന്ത്യയിലേക്കില്ല

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

2018 -ന്‍ അവസാനത്തോടെയാണ് CR-V -യുടെ അഞ്ചാം തലമുറ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 2020 -ല്‍ വരാനിരിക്കുന്ന ബിഎസ് VI എഞ്ചിന്‍ വാഹനത്തിന് നല്‍കുമെന്ന് ഹോണ്ട വ്യക്തമാക്കിയിരുന്നു.

Most Read: പുതിയ നാഴികകല്ല് സൃഷ്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍

CR-V യുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

2020 -ന്റെ അവസാനത്തോടെ അഞ്ചാം തലമുറയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 28.27 ലക്ഷം രൂപ മുതല്‍ 32.77 ലക്ഷം രൂപ വരെ വാഹനത്തിന് ഇന്ത്യയില്‍ വില പ്രതീക്ഷാം. ഫോര്‍ഡ് എന്‍ഡോവര്‍, ടോയോട്ട ഫോര്‍ച്യുണര്‍ എന്നിവരാണ് CR-V -യുടെ വിപണിയിലെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
2020 Honda CRV Facelift debuts with new features. Read more in Malayalam.
Story first published: Friday, September 20, 2019, 12:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X