ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ഡീസല്‍ഗേറ്റ് വിവാദം ഫോഗ്‌സ്‌വാഗണ്‍ ഗ്രൂപ്പിന് ഒരുപാട് നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ടെന്നത് പകല്‍ പോലെ വ്യക്തമായൊരു കാര്യമാണ്. ലോകത്തെ തന്നെ മികച്ച കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ഫോഗ്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കോടിക്കണക്കിന് രൂപയാണ് ഡീസല്‍ഗേറ്റ് വിവാദത്തില്‍ പിഴയൊടുക്കേണ്ടി വന്നത്.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ജനറല്‍ മോട്ടോര്‍സിലെ ജീവനക്കാരനായ ഹേമന്ത് കാപ്പണ്ണ ഡീസല്‍ഗേറ്റ് വിവാദം പുറം ലോകത്തെത്തിക്കുന്നതില്‍ മുഖ്യ പങ്കാണ് വഹിച്ചിരുന്നത്. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ ഫോഗ്‌സ്‌വാഗണ്‍ ഗ്രൂപ്പ് കാണിച്ച കൃത്രിമം പുറത്ത് കൊണ്ട് വന്ന സംഘാംഗമായിരുന്നു ഹേമന്ത്.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഹേമന്തിനെ പിരിച്ചുവിട്ടിരിക്കുകയാണ് ജനറല്‍ മോട്ടോര്‍സ്. തട്ടിപ്പ് പുറത്തുവന്നതിന് ശേഷം ഏകദേശം 33 ബില്യണോളം ഡോളറാണ് ലോകത്താകെമാനമായി കമ്പനിയ്ക്ക് പിഴയൊടുക്കേണ്ടി വന്നത്.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

അമേരിക്കയില്‍ മാത്രം 23 ബില്യണ്‍ ഡോളര്‍ കമ്പനിയ്ക്ക് പിഴയിനത്തില്‍ നല്‍കേണ്ടി വന്നു. ഇന്ത്യക്കാരനായ ഹേമന്ത് കാപ്പണ്ണ, 2013 -ല്‍ വെസ്റ്റ് വിര്‍ജീനയയില്‍ ഫോഗ്‌സ്‌വാഗണ്‍ കാറുകളുടെ റിയല്‍ വേള്‍ഡ് ടെസ്റ്റ് നടത്തിയ എഞ്ചിനീയറിംഗ് സംഘത്തിലെ അംഗമായിരുന്നു.

Most Read:ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ഏകദേശം 17 വര്‍ഷമായി അമേരിക്കയില്‍ താമസിക്കുന്ന ഹേമന്ത് തന്റെ പഠനം പൂര്‍ത്തിയാക്കിയതുമെല്ലാം അവിടെത്തന്നെയായിരുന്നു. 2014 -ല്‍ ഡോക്ടറേറ്റ് ലഭിച്ച ഹേമന്ത്, ശേഷം ജനറല്‍ മോട്ടോര്‍സില്‍ ചേരുകയായിരുന്നു. പരിസ്ഥിതി സുരക്ഷ ഏജന്‍സിയുമായി ബന്ധപ്പെട്ട ചുമതലയാണ് കമ്പനി ആദ്യം ഹേമന്തിനെയേല്‍പ്പിച്ചത്.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

അമേരിക്കയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളുടെ മലിനീകരണ നിയന്ത്രണ സാങ്കേതികതയുമായി ഏജന്‍സിയോട് സംവദിക്കവേയാണ ഹേമന്തിന് ഞെട്ടിച്ച് കൊണ്ടുള്ള കമ്പനിയുടെ തീരമാനമെത്തിയത്.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മിഷിഗണില്‍ നിന്ന് വന്നൊരു ഫോണ്‍ കോള്‍ ഹേമന്തിനെ കമ്പനി പിരിച്ചുവിടുന്നതായും ഈ തീരമാനം വ്യക്തിപരമല്ലെന്നും വെളിപ്പെടുത്തി. ജനറല്‍ മോട്ടോര്‍സ് തങ്ങളുടെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ പോവുകയാണെന്നും, ഏകദേശം 4,000 പേരെ ഇതിന്റെ ഭാഗമായി പിരിച്ചുവിടുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തെ ശമ്പളവും ഇന്ത്യയിലേക്ക് തിരിച്ച് വരാനുള്ള ടിക്കറ്റും തുടര്‍ന്ന് കമ്പനി നല്‍കി.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ജോലി നഷ്ടപ്പെട്ട് 60 ദിവസങ്ങള്‍ പിന്നിട്ടിട്ടും മറ്റൊരു ജോലി കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജന്മനാടായ ബെംഗളൂരുവിലേക്ക് തിരിച്ചുവരികയായിരുന്നു ഹേമന്ത്. 2013 -ല്‍ തട്ടിപ്പ് കണ്ടെത്തുമ്പോള്‍ മോര്‍ഗന്‍ ടൗണിലെ വെസ്റ്റ് വിര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ ഡോക്ടറേറ്റ് ബിരുദ വിദ്യാര്‍ഥിയായിരുന്നു ഹേമന്ത് കാപ്പണ്ണ.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ഓട്ടോമൊബൈല്‍ എമിഷന്‍സിനെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രശസ്തമാണീ യൂണിവേഴ്‌സിറ്റി. രാജ്യത്ത് വില്‍ക്കുന്ന ജര്‍മ്മന്‍ കാറുകളുടെ മലീനികരണ നിയന്ത്രണ സംവിധാനത്തെ കുറിച്ച് പഠിക്കുന്ന ഇന്റര്‍നേഷന്‍ കൗണ്‍സിലിലേക്ക് ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷനെന്ന വിഷയം പ്രതിപാദിച്ചൊരു പ്രൊപ്പോസല്‍ തയ്യാറാക്കാന്‍ ഹേമന്തിന്റെ ഡയറക്ടര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

Most Read:ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍, വില 6.39 ലക്ഷം രൂപ

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ഹേമന്ത് സമര്‍പ്പിച്ച പ്രൊപ്പോസലിന് 70,000 ഡോളര്‍ ഗ്രാന്റായി ലഭിച്ചു. ഓപ്പണ്‍ റോഡ് കണ്ടീഷനില്‍ വാഹനങ്ങളിലുണ്ടാകുന്ന മലിനീകരണത്തെ കുറിച്ച് പഠിക്കുന്നതിനിടയിലാണ് ഹേമന്തും സംഘവും ഫോഗ്‌സ്‌വാഗണ്‍ ഡീസല്‍ കാറുകള്‍ പരീക്ഷിക്കുന്നത്.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

ഇവയുടെ എമിഷന്‍ സംവിധാനത്തില്‍ പ്രത്യക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ കൃത്രിമം പുറത്തെത്തിയത്. ഒടുവില്‍ ലോകത്താകെ 11 മില്യണ്‍ കാറുകളില്‍ ഇത്തരത്തില്‍ കൃത്രിമം കാട്ടിയിട്ടുണ്ടെന്നും ഇതില്‍ 6,00,000 കാറുകള്‍ അമേരിക്കയില്‍ വിറ്റിട്ടുണ്ടെന്നും ഫോഗ്‌സ്‌വാഗണ്‍ സമ്മതിക്കുകയായിരുന്നു.

ഡീസല്‍ഗേറ്റ് വിവാദം പുറത്തെത്തിച്ച ഇന്ത്യക്കാരന് ജോലി നഷ്ടമായി

നിലവില്‍ ഡീസല്‍ഗേറ്റ് വിവാദത്തില്‍ നിയമ നടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ് കമ്പനി. ഡീസലഗേറ്റ് വിവാദവും ഹേമന്ത് കാപ്പണ്ണയെ പിരിച്ചുവിട്ടതും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ജനറല്‍ മോട്ടോര്‍സ് ഇതിനകം പ്രസ്താവിച്ച് കഴിഞ്ഞു.

Image Courtesy: Nick Hagen/The New York Times

Most Read Articles

Malayalam
English summary
Indian engineer who caught volkswagen emmission scandal fired in usa: read in malayalam
Story first published: Thursday, May 9, 2019, 13:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X