വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

വിപണിയില്‍ സെല്‍റ്റോസ് സൃഷ്ടിച്ച ആവേശം കെട്ടടങ്ങുന്നതിന്റെ മുമ്പ് തന്നെ അടുത്ത വാഹനത്തെ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

അടുത്തതായി എംപിവി മോഡലായ കാര്‍ണിവലിനെ ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനിയുടെ നീക്കം.രാജ്യത്ത് ഔദ്യോഗികമായി പുറത്തിറങ്ങും മുമ്പ് വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രം പുറത്തു വന്നിരിക്കുകയാണ്.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

വാഹനത്തിന്റെ പിന്‍വശത്തിന് വളരെ ലളിതമായ ഡിസൈനാണെന്ന് ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് വാഹനത്തില്‍ വരുന്നത്. നമ്പര്‍ പ്ലേറ്റ് ഹൗസിങ്ങിന് മുകളിലായി ക്രോം പ്ലെയിറ്റിങ്ങും വരുന്നു. നിലവില്‍ കിട്ടിയിരിക്കുന്ന വാഹനത്തിന്റെ ചിത്രത്തില്‍ നിന്ന് ഇത്രമാത്രമേ മനസ്സിലാക്കാന്‍ കഴിയൂ.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

വാഹനത്തിന്റെ മുന്‍വശത്ത് കിയയുടെ മുഖ മുദ്രയായ ടൈഗര്‍ നോസ് ഗ്രില്ലും, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളുമാണ്. ബമ്പറില്‍ അഗ്രസ്സീവ് ലുക്കിലുള്ള എയര്‍ ഇന്റേക്കും, സെല്‍റ്റോസിലേതു പോലെ ഐസ്-ക്യൂബ് ഘടനയിലുള്ള ഫോഗ് ലാമ്പുകളുമാണ്.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

ലളിതമായ പരന്ന ഡാഷ്‌ബോര്‍ഡാവും. അതോടൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടങ്ങിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഇലക്ട്രിക്കലി പവര്‍ഡ് മുന്‍ സീറ്റുകള്‍, കിയയുടെ UVO കണക്ട് സാങ്കേതിക വിദ്യ എന്നിവയും പ്രതീക്ഷിക്കാം.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, മഴ സെന്‍സ് ചെയ്യുന്ന വൈപ്പറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയ്‌ക്കൊപ്പം ഇടുങ്ങിയ സ്ഥലങ്ങളില്‍ വാഹനത്തിന്റെ ഉള്ളിലേക്കും പുറത്തേക്കും അനായാസം കയറാനും ഇറങ്ങാനും കഴിയുന്ന ഇലക്ട്രിക്ക് സ്ലൈഡിങ് ഡോറുകളുമാണ് കാര്‍ണിവലിന്.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

യാത്രക്കാരുടെ സുരക്ഷക്കായി എട്ട് എയര്‍ബാഗുകള്‍, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക്ക് ബ്രേക്ക് ഫോര്‍സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്ല് സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ എന്നിവയും

Most Read:ഇന്ത്യ മറന്ന എസ്‌യുവികൾ

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റെക്ഷന്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകളും ക്യാമറകളും വാഹനത്തില്‍ കമ്പനി പ്രധാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

Most Read:ഓഗസ്റ്റ് മാസത്തില്‍ നിരത്തിലെത്തുന്ന അഞ്ച് പുതിയ കാറുകള്‍

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

അന്താരാഷ്ട്ര വിപണിയില്‍ വളരെ മുമ്പ് തന്നെ അവതരിപ്പിച്ച കാര്‍ണിവലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാവും നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. 2015 -ലാണ് വാഹനത്തിന് അവസാന ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചത് അതിനാല്‍ തന്നെ വാഹനത്തിന് ഒരു മാറ്റം അത്യാവശമാണ്.

Most Read:ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

2.2 ലിറ്റര്‍ ബിഎസ് VI കംപ്ലെയിന്റ് ഡീസല്‍ എഞ്ചിനാവും ഇന്ത്യന്‍ പതിപ്പിലെത്തുക. 202 bhp കരുത്തും 440 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള എഞ്ചിനാണ്. ആറ് സ്പീഡ് മാനുവല്‍, എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

വിപണിയില്‍ ഇന്നോവ ക്രിസ്റ്റയുടെ മുകളിലായിരിക്കും കിയയുടെ പ്രീമിയം എംപിവിയായ കാര്‍ണിവലിന്റെ സ്ഥാനം. അടുത്ത വര്‍ഷം വാഹനത്തെ ഇന്ത്യ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. വാഹനത്തിന് 25-30 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

വിപണിയിലെത്തും മുമ്പ് കിയ കാര്‍ണിവല്‍ പരീക്ഷണയോട്ടം; ചിത്രം പുറത്ത്

പൂര്‍ണ്ണമായി CKD യൂണിറ്റായി രാജ്യത്ത് എത്തിച്ചതിന് ശേഷം കമ്പനിയുടെ അനന്ദപൂരിലുള്ള പ്ലാന്‍ഡില്‍ അസംബിള്‍ ചെയ്യാനാണ് തീരുമാനം. ഇന്ത്യന്ർ വിപണിയിൽ തങ്ങളുടെ കാർ നിരയിലേക്ക് കൂടൂതൽ വാഹനങ്ങളെ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൊറിയൻ നിർമ്മാതാക്കൾ.

Source: Zigwheels

Most Read Articles

Malayalam
English summary
Kia Plans Second India Offering — Details And Spy Pics Of The Carnival. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X