ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 — വീഡിയോ

ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന മഹീന്ദ്ര XUV300 വിപണിയില്‍ ജനപ്രിയനായി മാറിയിരിക്കുകയാണ്. ടാറ്റ നെക്‌സോണിനെയും ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെയും മഹീന്ദ്ര എസ്‌യുവി അട്ടിമറിച്ചുകഴിഞ്ഞു. എസ്‌യുവിയെന്ന് അറിയപ്പെടുമ്പോഴും പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എസ്‌യുവിയെന്ന് XUV300 -യെ വിശേഷിപ്പിക്കാനാവില്ല. കാരണം മുന്‍ വീല്‍ ഡ്രൈവാണ് വാഹനം.

ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 — വീഡിയോ

വലിയ എസ്‌യുവികളുടെ ബോക്‌സി ആകാരം ആധാരമാക്കി നാലു മീറ്ററില്‍ താഴെ ഒരുങ്ങുന്നതുകൊണ്ട് കോമ്പാക്ട് എസ്‌യുവിയായി XUV300 തലയുയര്‍ത്തുന്നു. ഇതേസമയം, മുന്‍ വീല്‍ ഡ്രൈവാണെങ്കിലും തരക്കേടില്ലാത്ത കരുത്തും ഓഫ്‌റോഡിങ് ശേഷിയും XUV300 -യില്‍ മഹീന്ദ്ര ഉറപ്പുവരുത്തിയിട്ടുണ്ട്. അടുത്തിടെ പുറത്തുവന്ന എസ്‌യുവിയുടെ പുതിയ വീഡിയോ ഇക്കാര്യം അടിവരയിട്ടു പറയും.

ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 — വീഡിയോ

ടാറിടാത്ത ദുര്‍ഘടമായ കുന്ന് അനായാസം കുതിച്ചു കയറുന്ന മഹീന്ദ്ര എസ്‌യുവിയാണ് ദൃശ്യങ്ങളില്‍. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഈ സാഹസത്തില്‍ XUV300 -യെ നിര്‍ണായകമായി തുണച്ചു. കയറ്റത്തിനിടെ ഒരിക്കല്‍പോലും എസ്‌യുവിയുടെ അടി തട്ടിയില്ല. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സെന്നാല്‍ ഭേദപ്പെട്ട അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ കോണുകള്‍ വാഹനത്തിനുണ്ടെന്നാണ് അര്‍ത്ഥം.

ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 — വീഡിയോ

എഞ്ചിന്‍ യൂണിറ്റിന്റെ പ്രകടനവും ഇവിടെ നിര്‍ണായകമായി. ഓഫ്‌റോഡിങ് ശേഷികൂടി മുന്‍നിര്‍ത്തിയാണ് ഹില്‍ ഹോള്‍ഡ് അസിസ്റ്റും ഡിസ്‌ക്ക് ബ്രേക്കുകളും (നാലു ടയറുകളിലും) XUV300 -യ്ക്ക് മഹീന്ദ്ര സമര്‍പ്പിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും വേണ്ട മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 — വീഡിയോ

ഏഴു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, റോള്‍ഓവര്‍ മിറ്റിഗേഷന്‍, മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിങ്ങനെ സുരക്ഷാ ക്രമീകരണങ്ങളില്‍ യാതൊരു അലംഭാവവും മഹീന്ദ്ര വരുത്തിയിട്ടില്ല.

Most Read: ടോൾ കൊടുക്കില്ലെന്ന് വാശി പിടിച്ച് മന്ത്രിയുടെ ഭാര്യ, കടത്തി വിടില്ലെന്ന് ജീവനക്കാരും — വീഡിയോ

ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 — വീഡിയോ

ഒന്നിലധികം സ്റ്റീയറിങ് മോഡുകളും XUV300 -യുടെ സവിശേഷതയാണ്. മോഡുകള്‍ക്ക് അനുസൃതമായി സ്റ്റീയറിങ് പ്രതികരണം വ്യത്യാസപ്പെടും. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ XUV300 -യില്‍ അണിനിരക്കുന്നുണ്ട്. കമ്പനി പുതുതായി വികസിപ്പിച്ച 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 110 bhp കരുത്തും 200 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.

Most Read: എംജി ഹെക്ടറിനെ കടന്നാക്രമിച്ച് ടാറ്റ, ഹാരിയര്‍ കേമനാവാന്‍ കാരണങ്ങള്‍ ഇതെല്ലാം

ഓഫ്‌റോഡില്‍ കരുത്തുകാട്ടി മഹീന്ദ്ര XUV300 — വീഡിയോ

മറാസോ എംപിവിയിലുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് XUV300 ഡീസലില്‍ തുടിക്കുന്നത്. ഇന്ധനക്ഷമത മുന്‍നിര്‍ത്തി ഡീസല്‍ യൂണിറ്റിന്റെ കരുത്തുത്പാദനം കമ്പനി കുറച്ചിട്ടുണ്ട്. 115 bhp കരുത്തും 300 Nm torque -മാണ് ഡീസല്‍ പതിപ്പ് കുറിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍

നിലവില്‍ XUV300 ഓട്ടോമാറ്റിക് മോഡലുകളെ മഹീന്ദ്ര പുറത്തിറക്കുന്നില്ല. എന്നാല്‍ വൈകാതെ XU300 എഎംടി നിരയില്‍ അണിനിരക്കും. ഈ വര്‍ഷാവസാനം എഎംടി ഗിയര്‍ബോക്‌സുള്ള XUV300 -യെ വിപണിയില്‍ പ്രതീക്ഷിക്കാം.

Source: K Gaurav

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Goes Off-Road. Read in Malayalam.
Story first published: Monday, May 20, 2019, 13:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X