വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

വില്‍പ്പന ഉയര്‍ത്തുക ലക്ഷ്യമിട്ട് ഒരുപിടി പുത്തന്‍ കാറുകളെയാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ മാരുതി പുറത്തിറക്കിയത്. ആദ്യം പുതുതലമുറ വാഗണ്‍ആര്‍ എത്തി. തൊട്ടുപിന്നാലെ നവീകരിച്ച ബലെനോ ഫെയ്‌സ്‌ലിഫ്റ്റ്. ഇഗ്നിസിനും കിട്ടി പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ. ഏറ്റവുമൊടുവില്‍ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡലും വിപണിയില്‍ അണിനിരന്നു. പക്ഷെ വില്‍പ്പന ചിത്രം തിരുത്തപ്പെട്ടില്ല.

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

തുടര്‍ച്ചയായി ഇത് ഒമ്പതാം മാസമാണ് കാര്യമായ വളര്‍ച്ചയില്ലാതെ കമ്പനി പിന്നിടുന്നത്. ഫലത്തില്‍ കാറുകളിലെ ഓഫര്‍ ആനുകൂല്യങ്ങള്‍ മാരുതിയെ പിന്തുണയ്ക്കുന്നില്ല. എന്തായാലും പുതിയ സാമ്പത്തിക വര്‍ഷം സ്ഥിതിഗതികള്‍ തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മാരുതി കാറുകളിലെ ഓഫര്‍ ആനുകൂല്യങ്ങള്‍ ഏപ്രിലിലും തുടരുകയാണ്. പുതിയ മാരുതി കാറുകളില്‍ ലഭ്യമായ ഓഫറുകള്‍ ഇവിടെ പരിശോധിക്കാം (ഡീലര്‍ഷിപ്പ്, നഗരം, സ്റ്റോക്ക് എന്നിവയെ അടിസ്ഥാനപ്പെടുത്തി ഓഫര്‍ ആനുകൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം) —

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി എസ്-ക്രോസ്

മാരുതി വിപണിയില്‍ കൊണ്ടുവരുന്ന ഏറ്റവും ഉയര്‍ന്ന ഫ്‌ളാഗ്ഷിപ്പ് മോഡലാണ് എസ്-ക്രോസ്. ഈ മാസം 55,000 രൂപ വരെ എസ്-ക്രോസില്‍ ആനുകൂല്യങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. 10,000 രൂപയാണ് പ്രത്യേക കോര്‍പ്പറേറ്റ് ബോണസ് കാറില്‍ ഒരുങ്ങുന്നത്.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി സിയാസ്

സിയാസ്. മാരുതിയുടെ പ്രീമിയം സെഡാന്‍. ഏപ്രിലില്‍ 35,000 രൂപ വരെയാണ് പുതിയ മാരുതി സിയാസില്‍ നേടാന്‍ കഴിയുന്ന ആനുകൂല്യങ്ങള്‍. ഇതേസമയം കാറില്‍ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടില്ല. ഉപഭോക്താവിന് 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും മാത്രമേ നേടാന്‍ അവസരമുള്ളൂ.

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി ബ്രെസ്സ

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എസ്‌യുവിയാണ് മാരുതി വിറ്റാര ബ്രെസ്സ. ഈ മാസം മാരുതി എസ്‌യുവിയില്‍ 33,000 രൂപ വരെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാം. 15,000 രൂപയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന എക്‌സ്‌ചേഞ്ച് ബോണസ്. ഇതിന് പുറമെ ക്യാഷ് ഡിസ്‌കണ്ട് 15,000 രൂപ. 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് കൂടി ആനുകൂല്യങ്ങളുടെ ഭാഗമായുണ്ട്.

മാരുതി ഡിസൈര്‍, സ്വിഫ്റ്റ്

രാജ്യത്ത് ഏറ്റവുമധികം പ്രചാരമുള്ള സെഡാന്‍, ഹാച്ച്ബാക്ക് മോഡലുകളാണ് ഡിസൈറും സ്വിഫ്റ്റും. ഏപ്രിലില്‍ ഇരു കാറുകളിലും 43,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം. ഇതില്‍ 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസാണ്. 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 3,000 രൂപ.

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി ബലെനോ

പുതുമ വിട്ടുമാറാത്തതുകൊണ്ടാകണം ബലെനോയ്ക്ക് വലിയ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കേണ്ടെന്ന മാരുതിയുടെ തീരുമാനം. 13,000 രൂപ വരെയാണ് ഹാച്ച്ബാക്കില്‍ നേടാവുന്ന വിലക്കിഴിവ്. ഇതില്‍ 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായാണ് ഒരുങ്ങുന്നത്. 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി ലഭിക്കും.

Most Read: ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി ഇഗ്നിസ്

ഇഗ്നിസിനെ കമ്പനി പുതുക്കിയെങ്കിലും ഭാവവ്യത്യാസങ്ങളേതുംതന്നെ പുതിയ പതിപ്പിനില്ല. എന്തായാലും ഏപ്രിലില്‍ 33,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഇതില്‍പ്പെടും.

മാരുതി വാഗണ്‍ആര്‍

വിപണിയില്‍ വാഗണ്‍ആര്‍ തരംഗം ശക്തമായി നിലകൊള്ളവെ വലിയ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിലില്‍ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് മാത്രമേ വാഗണ്‍ആര്‍ വാങ്ങാന്‍ ചെല്ലുന്നവര്‍ക്ക് ലഭിക്കുകയുള്ളൂ.

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി സെലറിയോ

കഴിഞ്ഞ ഏതാനും മാസങ്ങളായി സെലറിയോ വാങ്ങുന്നവരുടെ എണ്ണം വിപണിയില്‍ നന്നെ കുറയുകയാണ്. ഏപ്രിലില്‍ പ്രഖ്യാപിച്ചിരിക്കുന്ന 47,500 രൂപയുടെ ആനുകൂല്യങ്ങള്‍ സെലറിയോയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുമെന്ന് കമ്പനി കരുതുന്നു. സെലറിയോ പെട്രോള്‍ - മാനുവല്‍ പതിപ്പില്‍ 20,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. ഇതേസമയം എഎംടി, സിഎന്‍ജി പതിപ്പുകളില്‍ ക്യാഷ് ഡിസ്‌കൗണ്ട് 25,000 രൂപയായി ഉയരും. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 2,500 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും മുഴുവന്‍ പതിപ്പുകളിലും ലഭ്യമാണ്.

വന്‍വിലക്കിഴവില്‍ മാരുതി കാറുകള്‍ — ഏപ്രില്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി ഈക്കോ

17,000 രൂപ വരെയാണ് ഈക്കോയില്‍ മാരുതി നല്‍കുന്ന ആനുകൂല്യങ്ങള്‍. 10,000 എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 2,000 കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഇതില്‍ ഉള്‍പ്പെടുന്നു.

മാരുതി ആള്‍ട്ടോ K10

47,500 രൂപ വരെ ആള്‍ട്ടോ K10 -ല്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരമുണ്ട്. ഇതില്‍ എക്‌സ്‌ചേഞ്ച് ബോണസായി 20,000 രൂപ ഹാച്ച്ബാക്കില്‍ ഒരുങ്ങുന്നു. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് 2,500 രൂപ. എഎംടി, മാനുവല്‍ പതിപ്പുകളില്‍ യഥാക്രമം 25,000 രൂപ, 20,000 രൂപ എന്നിങ്ങനെ കണ്‍സ്യൂമര്‍ ഓഫറുകള്‍ ലഭിക്കും.

Source: Mycarhelpline

Most Read Articles

Malayalam
English summary
Maruti Car Discounts in April 2019. Read in Malayalam.
Story first published: Monday, April 8, 2019, 10:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X