ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

അടുത്തിടെയാണ് എംജി മോട്ടോര്‍സ് വിപണിയില്‍ തങ്ങളുടെ രണ്ടാമത്തെ മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ZS-നെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്.

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

രണ്ട് വകഭേദങ്ങളിലാണ് വാഹനം വിണിയില്‍ എത്തുക. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളിലാണ് വാഹനം ആദ്യം വില്‍പ്പനയ്ക്ക് എത്തുന്നത്.

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 50,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് ZS ബുക്ക് ചെയ്യാം.

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

1,000 പേര്‍ക്ക് മാത്രമാണ് ആദ്യഘട്ടത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ചൈനീസ് മോട്ടോര്‍ ഷോയിലാണ് ZS ഇലക്ട്രിക്കിനെ കമ്പനി ആദ്യം പ്രദര്‍ശിപ്പിച്ചത്. എംജിയുടെ ഗുജറാത്തിലെ ഹലോള്‍ പ്ലാന്റില്‍ നിന്നാണ് വാഹനം പുറത്തിറക്കുന്നത്.

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്ക് പതിപ്പിനും നല്‍കിയിരിക്കുന്നത്. വാഹനം വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വില സംബന്ധിച്ച് ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എസ്‌യുവി മോഡലുകളുടെ മുഖമുദ്രയായ ബോക്സി ഡിസൈന്‍ തന്നെയാണ് ZS നും എംജി നല്‍കിയിരിക്കുന്നത്.

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഓട്ടമാറ്റിക്കായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. സണ്‍റൂഫും കാറില്‍ വാഗ്ദാനം ചെയ്യുന്നു.

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

പൂര്‍ണമായും ബ്ലാക്ക് തീമിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. സ്വിച്ചുകളുടെ ആധിക്യമില്ലാത്ത സെന്റര്‍ കണ്‍സോളാണ് ഇലക്ട്രിക്ക് എസ്യുവിയുടെ പ്രധാന ആകര്‍ഷണം. 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് എന്നിവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

Most Read: ടൊയോട്ട യാരിസ് ബിഎസ്-VI-ന്റെ വില വിവരങ്ങൾ പുറത്ത്

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

ഹെക്ടറില്‍ കണ്ട ഐസ്മാര്‍ട്ട് ടെക്‌നോളജിയും ഇലക്ട്രിക്ക് എസ്‌യുവിയില്‍ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും വാഹനം പിന്നിലല്ല. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, പെഡസ്ട്രിയന്‍ അലേര്‍ട്ട് സംവിധാനം, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍, ISOFIX ചൈല്‍ഡ് സീറ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങള്‍.

Most Read: പുതുമകളോടെ നെക്‌സോണ്‍ ഇലക്ട്രിക്കിനെ വിപണിയില്‍ അവതരിപ്പിച്ചു

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ ഇലക്ട്രിക്ക് മോട്ടര്‍ 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 340 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്നും കമ്പനി അവകാശപ്പെടുന്നു.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 8.5 സെക്കന്റഡില്‍ പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

ZS ഇലക്ട്രിക്കിനായുള്ള ബുക്കിങ് ആരംഭിച്ച് എംജി

ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് മോഡുകളും വാഹനത്തില്‍ കാണാന്‍ സാധിക്കും. ഹ്യുണ്ടായി കോന ഇലക്ട്രിക്ക്, വരാനിരിക്കുന്ന ടാറ്റ നെക്‌സണ്‍ ഇവി എന്നിവയായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS Electric SUV Booking Open. Read more in Malayalam.
Story first published: Saturday, December 21, 2019, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X