പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

അടുത്തിടെയാണ് ചെക്ക് റിപ്പബ്‌ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ, തങ്ങളുടെ നിരയിലെ പുതുതലമുറ ഓക്ടാവിയ സെഡാന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. നവംബര്‍ 11-ന് ആഗോളതലത്തില്‍ വാഹനം അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

ഇതിന് പിന്നാലെ ഇപ്പോള്‍ വാരാനിരിക്കുന്ന സെഡാന്റെ സ്‌പോര്‍ടി പതിപ്പായ ഓക്ടാവിയ RS -ന്റെയും ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. വരാനിരിക്കുന്ന പതിപ്പില്‍ നിന്നും കുറച്ച് വ്യത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തിന് സംഭവിച്ചിട്ടില്ല.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

പുതുക്കിയ ബമ്പര്‍, പരുക്കന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കറുത്ത ആവരണത്തോടു കൂടിയ ഫ്രണ്ട് ഗ്രില്ലും മുന്നിലെ സവിശേഷതയാണ്. സ്‌പോര്‍ടി ഭാവം വര്‍ധിപ്പിക്കുന്നതിനായി ഫോഗ് ലാമ്പുകള്‍ ഗ്ലോസ് ബ്ലാക്ക് നിറത്തോടെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ ഓക്ടാവിയില്‍ നിന്നും വ്യത്യസ്തമായ അലോയിവീലുകളാണ് ഓക്ടാവിയ RS -ല്‍ കമ്പനി നല്‍കിയിരിക്കുന്നത്. മുന്നിലെ ഗ്രില്ലിലും, പിന്നിലെ ബൂട്ട്‌ലിഡിലും RS എന്ന ബാഡ്ജിങും കമ്പനി നല്‍കിയേക്കും. അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

ഓള്‍-ബ്ലാക്ക് കളറിലാകും അകത്തളം ഒരുങ്ങുക. സീറ്റുകളില്‍ RS ബ്രാന്‍ഡിങ്ങും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങും സ്‌പോര്‍ട്ടി സ്റ്റീയറിങ് വീലും പാഡ്ല്‍ ഷിഫ്റ്ററുമൊക്കെയുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, എന്നിവയ്‌ക്കൊപ്പം സ്‌പോര്‍ട്‌സ് വ്യൂ ഉള്ള 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച്‌സ്‌ക്രീനും കാറിലുണ്ട്.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം എഞ്ചിന്‍ സംബന്ധമായ വിവരങ്ങളോ, വില സംബന്ധിച്ച വിവരങ്ങളോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ എത്താന്‍ പോകുന്ന കാറില്‍ നല്‍കുന്ന അതേ എഞ്ചിന്‍ തന്നെ RS പതിപ്പിലും പ്രതീക്ഷിക്കാം. നിലവിലെ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 245 bhp കരുത്ത് ഉത്പാദിപ്പിക്കും.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

ഓക്ടാവിയ RS ഇന്ത്യന്‍ വിപണിയില്‍ ജനപ്രീയമായ ഒരു വാഹനം കൂടിയാണ്. പോയ വര്‍ഷം വിപണിയില്‍ എത്തിച്ച പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഒക്ടേവിയ RS -ന്റെ 300 വാഹനങ്ങളായിരുന്നു ഇന്ത്യയ്ക്ക് ആദ്യം അനുവദിച്ചത്. എന്നാല്‍ ആവശ്യക്കാരേറിയയോടെ അധികമായി 200 കാറുകള്‍ കൂടി സ്‌കോഡ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

Most Read: ഒക്ടാവിയ ഒനിക്‌സ് പതിപ്പിനെ പുറത്തിറക്കി സ്‌കോഡ

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഈ കാറുകളും വിറ്റു കമ്പനി പ്രതീക്ഷിച്ചതിലും വേഗത്തിലാണ് വിറ്റു തീര്‍ന്നത്. എന്നാല്‍ ഇക്കൊല്ലം എത്ര കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കും എന്നത് സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.

Most Read: റെനോ ക്വിഡ്: പോരായ്മകളും മേന്മകളും

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

മുന്‍വര്‍ഷങ്ങളില്‍ ഓക്ടാവിയ RS -നു ലഭിച്ച മികച്ച വരവേല്‍പ്പ് മുന്‍നിര്‍ത്തി ഇത്തവണ ഇന്ത്യയ്ക്കു കൂടുതല്‍ കാറുകള്‍ അനുവദിക്കാനുള്ള സാധ്യത പക്ഷേ സ്‌കോഡ തള്ളിയിട്ടില്ല. നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കാറിന് 6.8 സെക്കന്‍ഡ് മതിയെന്നാണു സ്‌കോഡയുടെ വാഗ്ദാനം.

Most Read: 2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുമുണ്ട്. സാധാരണ ഓക്ടാവിയ അടിസ്ഥാനമാക്കിയാണ് RS സാക്ഷാത്കരിച്ചിരിക്കുന്നതെങ്കിലും കാറിലെ സസ്‌പെന്‍ഷന്‍ സ്‌കോഡ പരിഷ്‌കരിച്ചിട്ടുണ്ട്. അടുത്തമാസം പകുതിയോടെ പുതുതലമുറ ഓക്ടാവിയ വിപണിയില്‍ എത്തും.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

സ്‌കോഡ സ്‌കാല ഹാച്ച്ബാക്ക്, സ്‌കോഡ സൂപ്പര്‍ബ് സെഡാന്‍ എന്നിവയോട് സാമ്യമുള്ളതാണ് പുതിയ 2020 മോഡല്‍ ഒക്ടാവിയയുടെ രൂപകല്‍പ്പന. നവീകരിച്ച ഒക്ടാവിയയില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബട്ടര്‍ഫ്‌ലൈ ഗ്രില്‍, അഞ്ച് സ്പോക്ക് മെഷീന്‍ഡ് അലോയ് വീലുകള്‍, C-ആകൃതിയിലുള്ള സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, സ്‌കോഡ ബാഡ്ജിന് പകരം പിന്‍വശത്തുള്ള സ്‌കോഡ ലെറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്നു.

പുതുതലമുറ ഓക്ടാവിയ RS -ന്റെ ചിത്രങ്ങള്‍ പുറത്ത്

2020 സ്‌കോഡ ഒക്ടാവിയയുടെ അകത്തളത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളുള്ള ഒരു പുതിയ ക്യാബിന്‍ ഡിസൈന്‍ തന്നെയാകും വാഹനത്തില്‍ ഉള്‍പ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കാറില്‍ ഒരു വിര്‍ച്വല്‍-കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍, പുതിയ രണ്ട്-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ എന്നിവ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Source: Skodahome

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Next-gen Skoda Octavia RS leaked. Read more in Malayalam.
Story first published: Tuesday, October 29, 2019, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X