ഹൈബ്രിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

ചെക്ക് റിപ്പബ്ലിക്ക് കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ തങ്ങളുടെ അടുത്ത തലമുറ ഒക്ടാവിയയെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. 2020 -ഓടെ ആയിരിക്കും അടുത്ത തലമുറ ഒക്ടാവിയ എത്തുകയെന്നാണ് സൂചന. ആദ്യമായി ഹൈബ്രിഡ് വകഭേദത്തില്‍ എത്തുന്നു എന്നുള്ളതായിരിക്കും അടുത്ത തലമുറ ഒക്ടാവിയയിലെ പ്രധാന സവിശേഷത.

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

നിലവില്‍ സെഡാന്‍ ശ്രേണിയിലെ മികച്ച കാറുകളിലൊന്നാണ് സ്‌കോഡ ഒക്ടാവിയ, ഇക്കാരണത്താല്‍ തന്നെ അടുത്ത തലമുറ ഒക്ടാവിയയുടെ ഡിസൈന്‍ ശൈലിയില്‍ നിര്‍മ്മാതാക്കള്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത കുറവാണെന്ന് കരുതാം.

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ള ഒക്ടാവിയ ഡീസല്‍, പെട്രോള്‍ എന്നീ എഞ്ചിന്‍ പതിപ്പുകളില്‍ ലഭ്യമാണ്. ഔഡി A3, ഔഡി A4 എന്നീ കാറുകളിലിലേതിന് സമനാമായതാണ് പ്രാരംഭ മോഡലിലെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ഇത് 180 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read:പുതിയ മഹീന്ദ്ര ഥാറിന് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, വിവരങ്ങള്‍ പുറത്ത്

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. മറുഭാഗത്ത് 2.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ പരമാവധി 141 bhp കരുത്തും 320 Nm torque ഉം ആയിരിക്കും കുറിക്കുക. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

ഓട്ടോമാറ്റിക്ക്, മാനുവല്‍ എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഈ വകഭേദത്തില്‍ ഉണ്ടാവും. ദില്ലി എക്‌സ്‌ഷോറൂം കണക്കനുസരിച്ച് സ്‌കോഡ ഒക്ടാവിയയുടെ പ്രാരംഭ മോഡലിന് 15.49 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന് 22.89 ലക്ഷം രൂപയുമാണ് വില.

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

പെര്‍ഫോര്‍മന്‍സ് സെഡാനായ ഒക്ടാവിയ RS -നെയും സ്‌കോഡ വിപണിയിലെത്തിച്ചിരുന്നു. സാധാരണ സെഡാനെക്കാളും നാല് ലക്ഷത്തോളം രൂപ കൂടുതലാണ് പെര്‍ഫോര്‍മന്‍സ് സെഡാനായ ഒക്ടാവിയ RS -ന്റെ വില. ദില്ലി എക്‌സ്‌ഷോറൂമില്‍ 24.62 ലക്ഷം രൂപയാണ് ഒക്ടാവിയ RS -ന് വില.

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

ഇതിലെ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കുറിക്കുക 226 bhp കരുത്തും 350 Nm torque ഉം ആയിരിക്കും. രാജ്യാന്തര വിപണിയില്‍ എത്തിച്ചതിന് ശേഷം മാത്രമായിരിക്കും നിര്‍മ്മാതാക്കളായ സ്‌കോഡ അടുത്ത തലമുറ ഒക്ടാവിയയെ ഇന്ത്യയിലെത്തിക്കുക.

Most Read:വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് - ചിത്രങ്ങള്‍ വൈറല്‍

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

രാജ്യത്ത് പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ സ്‌കോഡ പുതിയ ഹൈബ്രിഡ് പതിപ്പ് വിപണിയിലെത്തിക്കുന്നത് മികച്ച വില്‍പ്പനയ്ക്ക് വഴിയൊരുക്കാനാണ് സാധ്യത.

ഹൈബിഡ് ആവാനൊരുങ്ങി ഒക്ടാവിയ, 2020 -ന് വിപണിയില്‍

നിലിവില്‍ രാജ്യത്ത് ഹൈബ്രിഡ്/ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഗവണ്‍മെന്റും പ്രമുഖ വാഹന നിര്‍മ്മാതാക്കളും.

Source:Actualne.cz

Most Read Articles

Malayalam
കൂടുതല്‍... #സ്‌കോഡ #skoda
English summary
next generation skoda octavia hybrid will be on market by 2020: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X