ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസിനെ 2020 ജനുവരിയിൽ വിപണിയിലെത്തിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് കമ്പനി.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

ടാറ്റ ആൾട്രോസിന്റെ പ്രൊഡക്ഷൻ പതിപ്പ് കഴിഞ്ഞ ദിവസം മീഡിയ ഡ്രൈവിനായി നിർമ്മാതാക്കൾ അവതരിപ്പിച്ചിരുന്നു. ടാറ്റ മോട്ടോർസ് CEO ഗ്വെന്റർ ബട്ട്‌ഷെക്കാണ് പുതിയ പ്രീമിയം ഹാച്ച്ബാക്ക് 2020 ജനുവരി 22-ന് വിപണിയിലെത്തുമെന്ന സ്ഥിരീകരണം നൽകിയത്.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു. 21,000 രൂപ ടോക്കൺ തുകയായി നൽകി ആൾട്രോസ് ബുക്ക് ചെയ്യാനാകും. ടാറ്റ തന്നെ വികസിപ്പിച്ച എജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ് (ALFA) പ്ലാറ്റ്ഫോം ഉപയോഗിച്ച ആദ്യത്തെ കാറാണ് ആൾ‌ട്രോസ്.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

ഭാവിയിൽ ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വ്യത്യസ്ത വിഭാഗങ്ങളിൽ 6-7 പുതിയ മോഡലുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. അതായത് വരാനിരിക്കുന്ന കമ്പനിയുടെ കോം‌പാക്ട് സെഡാൻ‌, ഹോർ‌ബിൽ‌ മൈക്രോ എസ്‌യുവി എന്നിവയുൾ‌പ്പെടെയുള്ള ടാറ്റ കാറുകളുടെ ഒരു ശ്രേണിക്ക് അടിസ്ഥാനമാകും.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

2018 ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രദർശിപ്പിച്ച ടാറ്റ 45X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പാണ് ടാറ്റ ആൾട്രോസ്. 2019 ലെ ജനീവ മോട്ടോർ ഷോയിൽ ടാറ്റ ആൾട്രോസ് ജനീവ പതിപ്പായി ഈ ആശയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

ഔദ്യോഗികമായി വെളിപ്പെടുത്തിയ ബ്രോഷറിൽ കാണുന്നത് പോലെ, ആൾട്രോസ് XE, XM, XT, XZ and XZ (O) എന്നീ അഞ്ച് വകഭേദങ്ങളിൽ വിപണിയിലെത്തും. സ്കൈലൈൻ സിൽവർ, ഡൗണ്‍ടൗണ്‍ റെഡ്, ഹൈസ്ട്രീറ്റ് ഗോൾഡ്, അവന്യൂ വൈറ്റ്, മിഡ് ടൗണ്‍ ഗ്രേ എന്നിവയാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ കളർ ഓപ്ഷനുകൾ.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

3,988 മില്ലീമീറ്റർ നീളവും 1,754 മില്ലീമീറ്റർ വീതിയും 1,505 മില്ലീമീറ്റർ ഉയരവും 2,501 മില്ലീമീറ്റർ വീൽബേസുമാണ് വാഹനത്തിനുള്ളത്. ആൽ‌ട്രോസ് അതിന്റെ ക്ലാസിലെ ഏറ്റവും വിശാലമായ മോഡലാകും. 341 ലിറ്റർ വലിയ ബൂട്ട് സ്ഥലവും ഹാച്ച്ബാക്കിനുണ്ട്.

Most Read: നെക്‌സോണ്‍ ഇലക്ട്രിക്കിനെ ഡിസംബര്‍ 19-ന് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഹാർമാൻ 100W, 4 സ്പീക്കറുകൾ, 2 ട്വീറ്ററുകൾ, യുഎസ്ബി / ബ്ലൂടൂത്ത്, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി എന്നിവയെല്ലാം ഇന്റീരിയറിൽ ഇടംപിടിക്കുന്നു.

Most Read: കിയ കാർണിവൽ 6, 7, 8 സീറ്റർ പതിപ്പുകളിൽ വിപണിയിലെത്തും

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

കൂടാതെ യുഎസ്ബി ഫാസ്റ്റ് ചാർജർ, റിയർ ഏസി വെന്റുകൾ, ക്രൂയിസ് കൺട്രോൾ, ഇലുമിനേറ്റഡ് ആൻഡ് കൂളഡ് ഗ്ലോവ് ബോക്സ്, ഇഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവയും വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളാണ്.

Most Read: മാരുതിക്ക് പിന്നാലെ വില വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റയും

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

നിലവിൽ ടാറ്റ ആൾ‌ട്രോസിന്റെ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ച് സൂചനകളൊന്നും തന്നെയില്ലെങ്കിലും ടിയാഗൊയിൽ നിന്നുള്ള 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് ശ്രേണിയിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് 85 bhp പരമാവധി കരുത്തും 114 Nm torque ഉം സൃഷ്ടിക്കുന്നു.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

അതോടൊപ്പം 102 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന നെക്‌സോണിൽ നിന്നുള്ള 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ആൾട്രോസിൽ ലഭ്യമാകും. ഗിയർബോക്സ് ഓപ്ഷനിൽ മാനുവൽ, എഎംടി ഓപ്ഷനുകളും ഉൾപ്പെടും.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

ഉത്സവ സീസണിൽ വാഹനത്തെ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI-ന് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ കമ്പനി പിന്നീട് തീരുമാനിക്കുകയായിരുന്നു.

ടാറ്റ ആൾട്രോസ് ജനുവരി 22-ന് ഇന്ത്യൻ വിപണിയിലെത്തും

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് എന്നിവയായിരിക്കും ഇന്ത്യൻ വിപണിയിൽ ടാറ്റ ആൾട്രോസിന്റെ എതിരാളി മോഡലുകൾ. 5.5 ലക്ഷം രൂപ മുതൽ 8.5 ലക്ഷം രൂപ വരെയാകും പുതിയ പ്രീമിയം ഹാച്ച്ബാക്കിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Tata Altroz to be launched in India on 22 January 2020. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X