ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പ്, പുതിയ H7X എസ്‌യുവിയെ വെളിപ്പെടുത്താന്‍ ടാറ്റ ആരംഭിച്ചു. ആദ്യം മോഡലിന്റെ പിന്നഴകിനെ കമ്പനി വരച്ചുകാട്ടി. ഇപ്പോള്‍ എസ്‌യുവിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള കാര്യം കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. കേവലം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മാത്രമല്ല വിശേഷം. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മോഡലുകളില്‍ നിന്നും കടമെടുത്ത ഗിയര്‍ നോബും ശ്രേണിയിലെ ആദ്യ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്കും H7X -ന്റെ മേന്മയുണര്‍ത്തും.

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

നിരയില്‍ അഞ്ചു സീറ്റര്‍ ഹാരിയറിന് മുകളില്‍ H7X -നെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഹാരിയറിനെ അപേക്ഷിച്ച് 62 mm കൂടുതല്‍ നീളം പുതിയ എസ്‌യുവി കുറിക്കും. മൂന്നാം നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. മാര്‍ച്ച് അഞ്ചിന് തുടങ്ങുന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ H7X എസ്‌യുവിയെ കമ്പനി അനാവരണം ചെയ്യും.

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

ഇക്കുറി ജനീവയിലേക്ക് ആള്‍ട്രോസ്, ആള്‍ട്രോസ് ഇവി, ഹോണ്‍ബില്‍ മോഡലുകളെയും ടാറ്റ കൂടെ കൂട്ടിയിട്ടുണ്ട്. ഹാരിയറിന്റെ രൂപഭാഷ തന്നെയായിരിക്കും ടാറ്റ H7X -നും. എന്നാല്‍ പിറകില്‍ കാര്യമായ ഡിസൈന്‍ പരിഷ്‌കാരങ്ങളുണ്ടാവും.

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

ഹാരിയറില്‍ നിന്നും വ്യത്യസ്തമായി ബോക്‌സി ഘടനയാണ് H7X പാലിക്കുന്നത്. എസ്‌യുവിയില്‍ ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയില്ല. പകരം പരന്ന മേല്‍ക്കൂര മൂന്നാം നിര യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഹെഡ്‌റൂം സമര്‍പ്പിക്കും. പിറകിലെ വലിയ വിന്‍ഡ്ഷീല്‍ഡും എസ്‌യുവിയുടെ പ്രത്യേകതയാണ്.

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

മേല്‍ക്കൂരയില്‍ ഒരുങ്ങുന്ന സ്‌പോയിലറില്‍ ഷാര്‍ക്ക് ഫിന്‍ ആന്റീന ഉയര്‍ന്നുനില്‍ക്കും. വിന്‍ഡോ ലൈനിന് ക്രോം ആവരണമുണ്ട്. ഹാരിയറിനെക്കാള്‍ കൂടുതല്‍ ഗൗരവവും പകത്വയും HX7 -ന് പ്രതീക്ഷിക്കാം. ഹാരിയര്‍ പുറത്തുവരുന്ന ലാന്‍ഡ് റോവര്‍ D8 അടിത്തറ തന്നെയാകും പുതിയ എസ്‌യുവി പങ്കിടുക.

Most Read: വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍ പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

ഹാരിയറിനും ആള്‍ട്രോസിനും ശേഷം ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന മൂന്നാമത്തെ മോഡലായി H7X അറിയപ്പെടും. അകത്തളത്തില്‍ ഏറെക്കുറെ ഹാരിയര്‍ തന്നെയായിരിക്കും മോഡല്‍. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, തുകല്‍ ആവരണമുള്ള ഡാഷ്‌ബോര്‍ഡ്, വലിയ 8.8 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 7.1 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകള്‍ എസ്‌യുവിയിലുണ്ടാവും.

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

പ്രീമിയം പ്രതിച്ഛായയുള്ളതിനാല്‍ മൂന്നാംനിരയിലും എസി വെന്റുകള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, ശീതികരിച്ച കപ്പ് ഹോള്‍ഡറുകള്‍ മുതലായ സൗകര്യങ്ങള്‍ കമ്പനി ഉറപ്പുവരുത്തും.

Most Read: ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരിക്കില്ല. ഹാരിയറിലെ ക്രൈയോട്ടെക്ക് എഞ്ചിന്‍ യൂണിറ്റ് H7X -നും തുടിപ്പേകും. നിലവില്‍ 140 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന് ശേഷിയുണ്ട്. എന്നാല്‍ പുതിയ H7X, 170 bhp വരെ കരുത്തുത്പാദനം കുറിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ പകര്‍ത്തി 'വലിയ' ടാറ്റ ഹാരിയര്‍

ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മോഡലില്‍ ഒരുങ്ങുകയുള്ളൂ. ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ/സെന്‍സറുകള്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ലാന്‍ഡ് റോവറിലുള്ളതിന് സമാനമായ ടെറൈന്‍ മാനേജ്‌മെന്റ് സംവിധാനം എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്‌യുവിയില്‍ ഇടംപിടിക്കും. ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ മോഡലുകളുമായാണ് ടാറ്റ H7X മത്സരിക്കുക.

Most Read Articles

Malayalam
English summary
Tata H7X Teased. Read in Malayalam.
Story first published: Friday, March 1, 2019, 15:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X