YouTube

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

ഇടത്തരം എസ്‌യുവികള്‍ക്കിടയില്‍ പേരുനേടിയെടുക്കാന്‍ ടാറ്റ ഹാരിയറിന് വലിയ സമയമൊന്നും വേണ്ടിവന്നില്ല. ജനുവരിയില്‍ അവതരിച്ച ഹാരിയര്‍, ഏപ്രില്‍ പിന്നിട്ടപ്പോഴേക്കും ശ്രേണിയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എസ്‌യുവിയായി ഉയര്‍ന്നു. മഹീന്ദ്ര XUV500 -യും ജീപ്പ് കോമ്പസും ടാറ്റ എസ്‌യുവിയുടെ നിഴലില്‍ നിറം മങ്ങുകയാണ്. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ യാതൊരു പഞ്ഞവും ഹാരിയറിനില്ല.

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

എസ്‌യുവിയുടെ പ്രചാരത്തില്‍ ആധുനിക ഫീച്ചറുകള്‍ക്ക് നിര്‍ണായക പങ്കുണ്ടുതാനും. എന്നാല്‍ ഹാരിയറിന് സണ്‍റൂഫ് മാത്രം വേണ്ടെന്നാണ് ടാറ്റയുടെ തീരുമാനം. ഏറ്റവും ഉയര്‍ന്ന ഹാരിയര്‍ മോഡലിന് പോലും സണ്‍റൂഫില്ല. ഇതില്‍ ഉടമകള്‍ നിരാശരാണ്. പക്ഷെ വിഷമിക്കേണ്ട, സണ്‍റൂഫില്ലെന്ന പരിഭവും പരിഹരിക്കാന്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകള്‍ മുന്‍കൈയ്യെടുക്കാന്‍ തുടങ്ങി.

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

25,000 രൂപ ചിലവില്‍ ഡീലര്‍ഷിപ്പില്‍ നിന്നും ഹാരിയറിന് സണ്‍റൂഫ് ഘടിപ്പിച്ചിരിക്കുകയാണ് ഉടമയായ അങ്കിത് ബന്‍ക. ഫെയ്‌സ്ബുക്കില്‍ ഇദ്ദേഹം പങ്കുവെച്ച സണ്‍റൂഫുള്ള ഹാരിയറിന്റെ ചിത്രങ്ങള്‍ ആരാധകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. സണ്‍റൂഫ് ഘടിപ്പിക്കുന്നതിന് ആകെ 25,000 രൂപയാണ് അങ്കിത് ബന്‍കയ്ക്ക് ചിലവായത്.

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

രണ്ടുവര്‍ഷ വാറന്റി ഡീലര്‍ഷിപ്പ് ഘടിപ്പിച്ച സണ്‍റൂഫിനുണ്ടെന്ന് ഇദ്ദേഹം പറയുന്നു. അതായത് ഇക്കാലയളവില്‍ അകത്തേക്ക് വെള്ളം ചോരില്ലെന്നും സണ്‍റൂഫ് തുരുമ്പിക്കില്ലെന്നുമാണ് ഡീലര്‍ഷിപ്പിന്റെ വാഗ്ദാനം. പിറകിലേക്ക് നീളുന്ന പാനരോമിക് ശൈലിയുള്‍പ്പെടെ വിവിധ തരത്തില്‍ സണ്‍റൂഫ് ഘടിപ്പിച്ചു നല്‍കാന്‍ ഡീലര്‍ഷിപ്പ് തയ്യാറാണെന്ന് ഉടമ പറയുന്നു.

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

എന്തായാലും ഹാരിയറിന്റെ പകിട്ടു കൂട്ടാന്‍ സണ്‍റൂഫിന് കഴിയുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഉപഭോക്താക്കളുടെ ആവശ്യം മാനിച്ച് വരാനിരിക്കുന്ന ഹാരിയര്‍ ഓട്ടോമാറ്റിക്കിന് കമ്പനി സണ്‍റൂഫ് നല്‍കുമോയെന്ന് ഉറ്റുനോക്കുകയാണ് വിപണി.

Most Read: ഹ്യുണ്ടായി വെന്യുവിന് സ്വപ്‌ന തുടക്കം, ആദ്യ ദിവസം നേടിയത് 2,000 ബുക്കിങ്

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

ഈ വര്‍ഷം രണ്ടാം പാദം പുതിയ ഹാരിയര്‍ ഓട്ടോമാറ്റിക്കിനെ കമ്പനി വില്‍പ്പനയ്ക്ക് കൊണ്ടുവരും. ഹ്യുണ്ടായില്‍ നിന്നുള്ള ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സാണ് ഹാരിയറില്‍ ഓട്ടോമാറ്റിക്കില്‍ പ്രവര്‍ത്തിക്കുക. ഇതേസമയം, എഞ്ചിനിലോ, മറ്റു സാങ്കേതിക മുഖത്തോ മോഡലിന് മാറ്റങ്ങളുണ്ടാവില്ല.

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

ഇപ്പോഴുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ കാറില്‍ തുടരും. ഫിയറ്റിന്റെ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണിതെങ്കിലും െൈക്രയോട്ടെക്കെന്നാണ് എഞ്ചിന്‍ യൂണിറ്റിനെ കമ്പനി വിശേഷിപ്പിക്കുന്നത്. എഞ്ചിന് 140 bhp കരുത്തും 350 Nm torque ഉം കുറിക്കാന്‍ കെല്‍പ്പുണ്ട്. നിലവില്‍ ആറു സ്പീഡാണ് ഹാരിയറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് മാത്രമാണ് എത്തുന്നതും. നിര്‍മ്മാണ ചിലവു കൂടുമെന്നും വാങ്ങാന്‍ ആളുകള്‍ കുറവായിരിക്കുമെന്ന കാരണങ്ങള്‍ നിരത്തി ഫോര്‍ വീല്‍ ഡ്രൈവ് ഹാരിയറിനുള്ള സാധ്യത ടാറ്റ ആദ്യമേ തള്ളിക്കളഞ്ഞു. പക്ഷെ ചെറിയ ഓഫ്‌റോഡ് സാഹസങ്ങള്‍ക്കായി പ്രത്യേക ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍ എസ്‌യുവിയിലുണ്ട്.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

25,000 രൂപയ്ക്ക് ടാറ്റ ഹാരിയറിന് സണ്‍റൂഫ്

നോര്‍മല്‍, വെറ്റ്, റഫ് മോഡലുകള്‍ പ്രതലമനുസരിച്ച് ഓടിക്കുന്നയാള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ഇതുകൂടാതെ ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ ഡ്രൈവ് മോഡുകളും ഹാരിയറിന് ടാറ്റ നല്‍കുന്നുണ്ട്.

Source: Ankit Banka

Most Read Articles

Malayalam
English summary
Tata Harrier Sunroof Modification. Read in Malayalam.
Story first published: Saturday, May 4, 2019, 15:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X