ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്ക് കാറുകളിലേക്ക് തിരിയുമ്പോള്‍, ഇലക്ട്രിക്ക് പാതയിലൂടെ തന്നെ നീങ്ങാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. അടുത്ത 18 മാസത്തിനുള്ളില്‍ നാല് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നു കമ്പനി ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. കമ്പനിയുടെ 74-ാമത് വാര്‍ഷിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടാറ്റയുടെ പാസഞ്ചര്‍ വാഹന നിരയിലെ കരുത്തരായ മോഡലുകളെയാണ് ഇലക്ട്രിക്ക് പതിപ്പായി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

ഉടന്‍ പുറത്തിറങ്ങുന്ന ആള്‍ട്രോസ് ഇവി, ചെറു എസ്‌യുവിയായ നെക്‌സോണ്‍, ടിഗോര്‍ ഇവിയുടെ ശേഷി കൂടിയ പതിപ്പ് എന്നിവ കൂടാതെ പേര് പുറത്തു വിടാത്ത മറ്റൊരു വാഹനവും ടാറ്റ പുറത്തിറക്കും. കോംപാക്റ്റ് വിപണിയിലെ പ്രധാന വാഹനങ്ങളിലൊന്നായ നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പ് ചെറു എസ്യുവി വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

കഴിഞ്ഞ ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച പ്രീമിയം ഇലക്ട്രിക് ഹാച്ച്ബാക്കായ ആള്‍ട്രോസ് ഈ വര്‍ഷം തന്നെ വിപണിയിലെത്തും. പുതിയ ഇലക്ട്രിക്ക് വാഹനങ്ങളെ അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ പ്രദര്‍ശിപ്പിച്ചേക്കും.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

45 എക്സ് എന്ന കോഡുനാമത്തില്‍ ടാറ്റ വികസിപ്പിച്ച ഹാച്ച്ബാക്ക് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമം. നിലവിലെ സാഹചര്യം വെച്ച് ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില. എസി-ഡിസി ഫാസ്റ്റ് ചാര്‍ജിങ് ഓപ്ഷനുകളുള്ള ലിഥിയം അയേണ്‍ ബാറ്ററിയായിരിക്കും ഇലക്ട്രിക്ക് പതിപ്പായ നെക്‌സോണില്‍ ഉള്‍പ്പെടുത്തുക. സീറ്റിനടിയിലായിരിക്കും ബാറ്ററിയുടെ സ്ഥാനമെന്നും സൂചനയുണ്ട്.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

വിപണിയില്‍ ടാറ്റയ്ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി കൊടുത്ത മോഡലാണ് നെക്‌സോണ്‍. അതുകൊണ്ട് തന്നെ മോഡലില്‍ നിരവധി പരീക്ഷണങ്ങളും മാറ്റങ്ങളും കമ്പനി പരീക്ഷിച്ചു. പല കാലയളവില്‍ പല പതിപ്പുകളെ അവതരിപ്പിച്ചു. ഇതിനെല്ലാം പിന്നാലെയാണ് മറ്റൊരു പരീക്ഷണമായി ഇലക്ട്രിക്ക് പതിപ്പിനെയും കമ്പനി പരീക്ഷിക്കുന്നത്.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

വെറും 22 മാസങ്ങള്‍ കൊണ്ട് ടാറ്റ ഒരു ലക്ഷം നെക്‌സോണ്‍ എസ്‌യുവികളുടെ ഉത്പാദനമാണ് നടത്തിയത്. നാലു മീറ്ററില്‍ താഴെയുള്ള ടാറ്റയുടെ ചെറു എസ്‌യുവിയാണ് നെക്‌സോണ്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ്‌യുവിയാണ് നെക്‌സോണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

ആകര്‍ഷമായ പ്രീമിയം ഡിസൈന്‍, മൂന്ന് നിറങ്ങളിലുള്ള ഇന്റീരിയര്‍ ഡിസൈന്‍, 110 പിഎസ് ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍, മള്‍ട്ടി ഡ്രൈവ് മോഡ്, 2019 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, എട്ടു സ്പീക്കറോടുകൂടിയ ഇന്‌ഫോടെയ്‌ന്മെന്റ് സംവിധാനം, തുടങ്ങിയ സവിശേഷതകളോടെ 2018 -ലെ ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ ലഭിച്ച കോംപാക്ട് എസ്‌യുവിയാണ് നെക്സോണ്‍.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

തുടക്കത്തില്‍ സാധാരണക്കാരനും താങ്ങാവുന്ന വിലയിലാണ് തുടക്കത്തില്‍ നെക്‌സോണ്‍ വിപണിയില്‍ എത്തിയിരുന്നത്. അതുകൊണ്ട് തന്നെ മികച്ചൊരു തുടക്കം ടാറ്റയ്ക്ക് ലഭിക്കുകയും ചെയ്തു. കുറഞ്ഞ വിലയ്ക്ക് ദൃഢമായ നിര്‍മാണ മികവും, ഫീച്ചറുകള്‍ നിറഞ്ഞ അകത്തളവും വാഹനത്തിന്റെ വില്‍പ്പനയെ ഉയര്‍ത്തി.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

ഇതുകൂടാതെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ 5 -സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് നേടിയതാണ് നെക്സോണിന്റെ ഏറ്റവും വലിയ നേട്ടം. ഇത് നെക്സോണിനെ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ കാറാക്കി മാറ്റി. ഇന്ത്യയില്‍ ഈ നേട്ടം കൈവരിച്ച ഒരേയൊരു കാറാണ് നെക്സോണ്‍.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

പെട്രോള്‍, ഡീസല്‍ വകഭേതങ്ങളില്‍ നെക്സോണ്‍ ലഭ്യമാണ്. രണ്ട് എഞ്ചിനുകളും ടര്‍ബോ ചാര്‍ജ്ഡാണ്. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്.

ഇലക്ട്രിക്ക് നിരയിലേക്ക് കരുത്തരുമായി ടാറ്റ; നെക്‌സോണിനും ഇലക്ട്രിക്ക് പതിപ്പ്

പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വാഹനത്തിന്റെ പരിഷ്‌കരിച്ച പതിപ്പിനെ അടുത്തിടെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഹ്യുണ്ടായി വെന്യൂ, മഹീന്ദ്ര എക്‌സ്യു V300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണഅ ഇന്ത്യയിലെ നെക്‌സോണിന്റെ മുഖ്യഎതിരാളികള്‍.

Most Read Articles

Malayalam
English summary
Tata Nexon Electric SUV Confirmed. Tata coming with four Electric cars. Read more in Malayalam.
Story first published: Wednesday, July 31, 2019, 16:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X