ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

ഈ മണ്‍സൂണ്‍ കാലത്ത് ടിയാഗോ, ടിഗോര്‍, നെക്‌സോണ്‍, ഹെക്‌സ എന്നീ മോഡലുകള്‍ക്ക് മൂന്ന് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ മെയിന്റെനന്‍സ് പാക്കേജുകളാണ് ടാറ്റ നല്‍കുന്നത്.

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ വാഹനങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ അറ്റകുറ്റ പണികളെപ്പറ്റി ആശങ്കപ്പെടേണ്ട എന്ന് സാരം. സൗജന്യമായ റോഡ്‌സൈഡ് അസിസ്റ്റന്‍സും, മൂന്ന് വര്‍ഷത്തേക്ക് വാറന്റിയുമാണ് കമ്പിയുടെ പാക്കേജ് നല്‍കുന്നത്.

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

ഒരു ചെറിയ തുകയടച്ച് അധികമായിയടച്ച് ഈ പാക്കേജ് നിങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് നീട്ടാവുന്നതുമാണ്. കാലാവധി നീട്ടിയെടുത്ത പാക്കേജില്‍ 1,00,000 കിലോമീറ്ററുകള്‍ വരെയാണ് പാക്കേജിന്റെ കാലാവധി. ഇവ കൂടാതെ നിരവധി ടാറ്റ ഡീലറുമാരും ഈ മണ്‍സൂണ്‍ കാലയളവില്‍ ആകര്‍ഷകമായ ക്യാഷ് ഡിസ്‌കൗണ്ടുകളും നല്‍കുന്നു.

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

തങ്ങളുടെ വില്‍പ്പന മെച്ചപ്പെടുത്താനും മണ്‍സൂണ്‍ കാല മെയിന്റെനന്‍സുകള്‍ക്കുമായിട്ടാണ് ടാറ്റ ഈ ഓഫറുകള്‍ ടാറ്റ ഈ ഓഫറുകള്‍ മുമ്പോട്ട് വയ്ക്കുന്നത്. നിലവില്‍ ടിയാഗോയും, നെക്‌സോണുമാണ് ടാറ്റയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകള്‍.

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

പ്രതിമാസം 5,000 യൂണിറ്റ് ടിയാഗോയും, 4,000 യൂണിറ്റ് നെക്‌സോണുമാണ് വിറ്റ് പോകുന്നത്. എന്നാല്‍ ഈ മണ്‍സൂണ്‍ ഓഫറുകളും, രാജ്യമെമ്പാടുമുള്ള ഡീലര്‍ഷിപ്പുകള്‍ നല്‍കുന്ന ക്യാഷ് ഡിസ്‌കൗണ്ടുകളും വില്‍പ്പന കൂട്ടുമെന്നാണ് കരുതുന്നത്.

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

അടുത്തിടെ തങ്ങളുടെ പെര്‍ഫോമെന്‍സ് വാഹനങ്ങളായ ടിയാഗോ JTP, ടിഗോര്‍ JTP എന്നിവയുടെയും പരിഷ്‌കരിച്ച പകിപ്പുകള്‍ ടാറ്റ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇവയ്ക്ക് വളരെ ചെറിയ കോസ്‌മെറ്റിക്ക് മാറ്റങ്ങളും, അകത്തളത്തില്‍ ചില പരിഷ്‌കാരങ്ങളും മാത്രമാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത്.

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

പുതിയൊരു നിര വാഹനങ്ങളെ ഇന്ത്യന്‍ വിപണിയിലിറക്കുവാനുള്ള ഒരുക്കത്തിലാണ് ടാറ്റ. നിര്‍മ്മാതാക്കളുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ്, ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പായ കസ്സീനി, മൈക്രോ എസ്‌യുവിയായ H2X എന്നിവയാണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന ടാറ്റ കാറുകള്‍. അതുകൂടാതെ നെക്‌സോണ്‍ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും അടുത്തിടെ പരീ*ണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുടെ ബിഎസ്-VI പതിപ്പിന് 5 ലക്ഷം രൂപ വരെ ഉയരും

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

ഇതോടൊപ്പം ഇലക്ട്രിക്ക് വാഹന രംഗത്തും നിരവധി പദ്ധതികളും ടാറ്റ ഒരുക്കുന്നുണ്ട്. സ്വകാര്യ ഉപഭോക്താക്കള്‍ക്കായുള്ള ടിഗോര്‍ EV -യുടെ പതിപ്പിനെ അടുത്തിടെയാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.

Most Read: പുറത്തിറങ്ങും മുമ്പ് പുതിയ ഹ്യുണ്ടായി ഗ്രാന്റ് i10 നിയോസ് ഡീലര്‍ഷിപ്പുകളില്‍

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

വിപണിയിലെത്തിയിട്ട് കുറയ്ച്ചു നാളായെങ്കിലും ഇതുവരെ പൊതുഗതാഗത മേഖലയിലും, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കും മാത്രമായിരുന്നു ടിഗോര്‍ EV ലഭ്യമായിരുന്നത്.

Most Read: ഈ ആഴ്ച്ച വിപണിയിലെത്തുന്ന നാല് പ്രധാന മോഡലുകൾ

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

ടിഗോറിന് ശേഷം പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ ഇലക്ട്രിക്ക് പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഈ ഉത്സവ കാലത്ത് കൂടുതല്‍ മോഡലുകളെ വിപണിയിലെത്തിച്ച് വില്‍പ്പന മെച്ചപ്പെടുത്താനുള്ള നീക്കമാണിത്.

ടാറ്റ മണ്‍സൂണ്‍ മെയിന്റെനന്‍സ് ഓഫറുകൾ

രാജ്യത്തെ വാഹന വില്‍പ്പന മേഖലയിലെ ഇടിവ് മറ്റ് വാഹന നിര്‍മ്മാതാക്കളെ പോലെ തന്നെ ടാറ്റയേയും ബാഡിച്ചു. വിപണിയിടിവ് മൂലം നിരവധി തവണ നിര്‍മ്മാണശാലയില്‍ പല തവണ ദിവസങ്ങളോളം ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടതായും വന്നിരുന്നു.

Most Read Articles

Malayalam
English summary
Tata Nexon, Hexa, Tiago, Tigor Available With 3 Year/ 40,000Kms Free Monsoon Maintenance Offer. Read more Malayalam.
Story first published: Monday, August 19, 2019, 18:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X