ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

നാല് മീറ്ററില്‍ താഴെയുള്ള ടാറ്റയുടെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍. രണ്ട് വര്‍ഷമായി വാഹനം ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ട്. വിപണിയില്‍ ടാറ്റയുടെ ഏറ്റവും ചിലവുള്ള മോഡലും നെക്‌സോണ്‍ തന്നെ.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് 4x4 സവിശേഷതയില്ലെങ്കില്‍ കൂടെ എല്ലാവിധ പ്രതിസന്ധികളും യാതൊരു ബുദ്ധിമുട്ടില്ലാതെ തരണം ചെയ്ത് മുമ്പോട്ട് പോകാന്‍ വാഹനത്തെ സഹായിക്കുന്നു.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

മണാലിയില്‍ നിന്നും ഘാസയിലേക്കുള്ള ദുര്‍ഘടമായ പാതയിലൂടെ അനായാസം മുന്നേറുന്ന നെക്‌സോണിന്റെ വീഡിയോയാണ് ഇവിടെ പങ്ക് വയ്ക്കുന്നത്. വാഹനത്തിന്റെ ഗുണമേന്മയും മികവും വെളിപ്പെടുത്തുന്നതാണ് ഈ വീഡിയോ.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

ആദ്യമായി വഴുക്കലേറിയ ചെളി നിരഞ്ഞ പാതയിലൂടെ വാഹനം കടന്ന് പോകുന്നതാണ് കാണിക്കുന്നത്. സാധാരണ വാഹനങ്ങള്‍ തെന്നി മാറാവുന്ന ചെളികുഴഞ്ഞ സാഹചര്യത്തിലും അടിപതറാതെ അനായാസമായിട്ടാണ് നെക്‌സണ്‍ മുന്നേറുന്നതെന്ന് കാണാം.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

അടുത്തതായി കല്ലുകള്‍ നിറഞ്ഞ ഓഫ്‌റോഡ് പാതയാണ് വാഹനം അഭിമുഖീകരിക്കുന്നത്. മലയിടുക്കിലെ വലിയ ഉരുണ്ട കല്ലുകള്‍ നിറഞ്ഞ പാതയിലൂടെയുള്ള സഞ്ചാരം അത്ര എളുപ്പമല്ല. കല്ലുകളില്‍ കയറി കാര്‍ തെന്നി മറിയാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഇവിടെയും ഒട്ടു തന്നെ വിയര്‍പ്പൊഴുക്കാതെയാണ് വാഹനം കയറിപ്പോവുന്നത്.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

മൂന്നാമതായി വാഹനം വെള്ളത്തിലൂടെയാണ് കടന്ന് പോവുന്നത്. ഇവിടെയും കുലുക്കമൊന്നുമില്ലാതെ എന്തും നേരിടാമെന്ന മനോഭാവത്തോടെയാണ് നെക്‌സോണ്‍ കടന്ന് പോവുന്നത്.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

നെക്‌സോണിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, കരുത്തുമാണ് 4x4 സവിശേഷത ഇല്ലെങ്കിലും വാഹനത്തെ അനായാസം മുമ്പോട്ട് നയിക്കുന്നത്. 209 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. കോമ്പാക്ട് എസ്‌യുവി വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന ഗൗണ്ട് ക്ലിയറന്‍സാണിത്.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

പുതിയ ടാറ്റ ഹാരിയറില്‍ ലഭിക്കുന്നതു പോലെ ടെറൈന്‍ മോഡ് സിസ്റ്റവും ഈ വാഹനത്തില്‍ വരുന്നില്ല. ഈ തടസങ്ങളെല്ലാം നെക്‌സോണ്‍ തരണം ചെയ്തത് ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും, ടോര്‍ക്കും, ഡ്രൈവറുടെ കഴിവും കാരണമാണ്.

ഓഫ്‌റോഡ് പാത അനായാസം കീഴടക്കി ടാറ്റ നെക്‌സോണ്‍ — വീഡിയോ

മറ്റ് സാധാരണ കാറുകളും ഇത്തരം പാതയിലൂടെ കൊണ്ട് പോകാന്‍ ഒരു പരിചയ സമ്പന്നനായ ഡ്രൈവര്‍ക്ക് സാധിക്കും. എന്നാല്‍ കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സുള്ള വാഹനം അടിതട്ടാതെ കൊണ്ട് പോകാനുള്ള വഴി കണ്ടെത്തണം.

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് നെക്സോണിന് ടാറ്റ നൽകുന്നത്.110 bhp കരുത്തും 170 Nm torque ഉം പരമാവധി സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ റിവോട്രോണ്‍ എഞ്ചിനാണ് പെട്രോള്‍ പതിപ്പിലുള്ളത്. 1.5 ലിറ്റര്‍ ശേഷിയുള്ള റിവോടോര്‍ഖ് ഡീസല്‍ എഞ്ചിന്‍ 110 bhp കരുത്തും 260 Nm torque ഉം നൽകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ്. ആറ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് പതിപ്പും വാഹനത്തിന് കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

Source:Himachali Bhardwaj/YouTube

Most Read Articles

Malayalam
English summary
Tata Nexon Takes on off Road track to Manali, video. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X