ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

By Rajeev Nambiar

ലോകത്ത് ഏറ്റവും കൂടുതല്‍ കാറുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റ, ഹോണ്ട, ടൊയോട്ട തുടങ്ങിയ കമ്പനികള്‍ രാജ്യത്ത് കളംനിറഞ്ഞ് നില്‍ക്കുന്നു. ഇവരില്‍ നിന്നും വിപണിയില്‍ എത്തുന്ന കാറുകളും നിരവധി. ഈ അവസരത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് പട്ടികയിലെ നിറസാന്നിധ്യം. ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഇരുപത് കാറുകളില്‍ എട്ടു മോഡലുകളും മാരുതിയുടേതാണ്. ഡിസൈര്‍, വിറ്റാര ബ്രെസ്സ, ബലെനോ, സ്വിഫ്റ്റ്, ആള്‍ട്ടോ, വാഗണ്‍ആര്‍, സെലറിയോ, സിയാസ് മോഡലുകള്‍ മാരുതിക്ക് വ്യക്തമായ ആധിപത്യം നേടിക്കൊടുക്കുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

പോയവര്‍ഷം 13,870 കോടി രൂപയുടെ വരുമാനമാണ് ഡിസൈര്‍ സെഡാനിലൂടെ മാരുതി നേടിയത്. 2018 -ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറും ഡിസൈര്‍ തന്നെ. മാരുതിയുടെ എസ്‌യുവി അവതാരം, വിറ്റാര ബ്രെസ്സയാണ് പട്ടികയില്‍ രണ്ടാമന്‍. വരുമാനം 10,491 കോടി രൂപ. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ അഞ്ചാമനാണ് ബ്രെസ്സ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

ബലെനോ, സ്വിഫ്റ്റ് ഹാച്ച്ബാക്കുകളാണ് ഏറ്റവും കൂടുതല്‍ വരുമാനമുള്ള കാറുകളുടെ പട്ടികയില്‍ മൂന്നും നാലും സ്ഥാനത്ത്. 9,959 കോടി രൂപ ബലെനോ നേടി. 9,649 കോടി രൂപ സ്വിഫ്റ്റും. വരുമാനം കണക്കാക്കുമ്പോള്‍ എട്ടാം സ്ഥാനത്താണ് മാരുതി ആള്‍ട്ടോ. വരുമാനം 5,965 കോടി രൂപ.

Most Read: രണ്ടാമതൊരു ലംബോര്‍ഗിനി കൂടി കേരളത്തിലേക്ക്, ആദ്യത്തേത് പൃഥ്വിരാജിന്റെ പക്കല്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

4,725 കോടി രൂപയുടെ വില്‍പ്പനയുമായി വാഗണ്‍ആര്‍ ഹാച്ച്ബാക്ക് പത്താമത് നിലകൊള്ളുന്നു. പതിനഞ്ചാം സ്ഥാനം അലങ്കരിക്കുന്ന സെലറിയോ ഹാച്ച്ബാക്കും ഇരുപതാം സ്ഥാനത്തുള്ള സിയാസ് സെഡാനും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ മാരുതിയുടെ തേരോട്ടം സമ്പൂര്‍ണം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

3,138 കോടി രൂപയാണ് സെലറിയോ മോഡലിലൂടെ മാരുതി സമ്പാദിച്ചത്. സിയാസ് സെഡാനില്‍ 2,600 കോടി രൂപയുടെ വില്‍പ്പന കമ്പനി കുറിച്ചു. ക്രെറ്റ, എലൈറ്റ് i20, ഗ്രാന്‍ഡ് i10 മോഡലുകളാണ് ഹ്യുണ്ടായിയുടെ ഏറ്റവും വരുമാനമുള്ള കാറുകള്‍. 8,861 കോടി രൂപയുമായി ക്രെറ്റ പട്ടികയില്‍ അഞ്ചാം സ്ഥാനത്തും 6,838 കോടി രൂപയുമായി എലൈറ്റ് i20 ഏഴാം സ്ഥാനത്തും പട്ടികയില്‍ ഇടംനേടി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

പോയവര്‍ഷം 5,095 കോടി രൂപയുടെ വില്‍പ്പന ഗ്രാന്‍ഡ് i10 കുറിക്കുകയുണ്ടായി. പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് മോഡല്‍. ബൊലേറോ, സ്‌കോര്‍പിയോ എസ്‌യുവികളെ ആശ്രയിച്ചാണ് മഹീന്ദ്രയുടെ കുതിപ്പ്. ആദ്യ ഇരുപതില്‍ മറ്റു മഹീന്ദ്ര മോഡലുകള്‍ക്ക് കടക്കാനായില്ല.

Most Read: കോപ്പിയടി കേസില്‍ ലാന്‍ഡ് റോവറിന് ജയം, ചൈനീസ് കമ്പനിയെ വിലക്കി കോടതി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

3,659 കോടി രൂപ കുറിച്ച് ബൊലേറോ പതിനൊന്നാമതും 3,434 കോടി രൂപയുടെ വില്‍പ്പന നേടി സ്‌കോര്‍പിയോ പതിമൂന്നാമതും പട്ടികയില്‍ തുടരുന്നു. പന്ത്രണ്ടാം സ്ഥാനത്ത് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടാണ് നിലകൊള്ളുന്നത്. വരുമാനം 3,489 കോടി രൂപ. എന്നത്തേയും പോലെ ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ ടൊയോട്ടയുടെ കുതിപ്പിന് നേതൃത്വം നല്‍കുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകളുടെ പട്ടികയില്‍ ആറാമനാണ് ഇന്നോവ (7,543 കോടി രൂപ). ഫോര്‍ച്യൂണര്‍ പതിനാലാം സ്ഥാനത്തും (3,347 കോടി രൂപ). കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ നോക്കുമ്പോള്‍ ടിയാഗൊ ഹാച്ച്ബാക്കും നെക്‌സോണ്‍ എസ്‌യുവിയുമാണ് ടാറ്റയ്ക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍

ടിയാഗൊ 3,119 കോടി രൂപ വില്‍പ്പന കുറിച്ചു. നെക്‌സോണ്‍ 2,692 കോടി രൂപയും. യഥാക്രമം പതിനാറ്, പതിനെട്ട് സ്ഥാനങ്ങളിലാണ് ഇരു മോഡലുകളും. അമേസ്, സിറ്റി സെഡാനുകള്‍ ഹോണ്ടയുടെ സാന്നിധ്യമറിയിക്കുന്നു. പോയവര്‍ഷം 3,062 കോടി രൂപയുടെ വരുമാനമാണ് ഹോണ്ട അമേസ് വരിച്ചത്. സിറ്റി നേടിയത് 2,633 കോടി രൂപയുടെ വില്‍പ്പനയും. പട്ടികയില്‍ പതിനേഴാമനാണ് അമേസ്. സിറ്റി പത്തൊമ്പതാമനും.

Most Read: ജീപ്പ് കോമ്പസിനെ വെല്ലുവിളിച്ച് എംജി ഹെക്ടര്‍, ജൂണില്‍ വിപണിയില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍
Model Revenue (in crore)
1 Maruti Dzire 13,870
2 Maruti Brezza 10,491
3 Maruti Baleno 9,959
4 Maruti Swift 9,649
5 Hyundai Creta 8,861
6 Toyota Innova 7,543
7 Hyundai i20 6,838
8 Maruti Alto 5,965
9 Hyundai Grand i10 5,095
10 Maruti WagonR 4,725
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം കുറിക്കുന്ന കാറുകള്‍
Model Revenue (in crore)
11 Mahindra Bolero 3,659
12 Ford Ecosport 3,489
13 Mahindra Scorpio 3,434
14 Toyota Fortuner 3,347
15 Maruti Celerio 3,138
16 Tata Tiago 3,119
17 Honda Amaze 3,062
18 Tata Nexon 2,692
19 Honda City 2,633
20 Maruti Ciaz 2,600

Source: Auto Punditz

Most Read Articles

Malayalam
English summary
Top Revenue Generating Cars In India. Read in Malayalam.
Story first published: Monday, March 25, 2019, 16:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X