ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

മാന്ദ്യത്തിലായിരുന്ന വാഹന വിപണിക്ക് ഉത്സവകാല വില്പനയും ഓഫറുകളുമെല്ലാം ഒരു പുത്തന്‍ ഉണര്‍വാണ് നല്‍കിയത്. 1.1 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

ഒക്ടോബര്‍ മാസത്തില്‍ വില്‍പ്പനയില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചുവെന്നും മിക്ക നിര്‍മ്മാതാക്കളും അറിയിച്ചു. ഈ നാളുകളില്‍ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ വലിയൊരു കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഉത്സവകാല വില്പനയും ഓഫറുകളുമെല്ലാമാണ് ഇത്തരത്തിലൊരു വിജയം കൈവരിക്കാന്‍ സഹായകരമായതെന്നും കമ്പനി അടുത്തിടെ അറിയിച്ചു.

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

മാരുതിക്കൊപ്പം തന്നെ റെനോയും, ഫോക്‌സ്‌വാഗണും എല്ലാരും തന്നെ വില്‍പ്പനയില്‍ മികവ് കാട്ടി.ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

Rank Model Units
1 Maruti Dzire 19,569
2 Maruti Swift 19,401
3 Maruti Alto 17,903
4 Maruti Baleno 16,237
5 Hyundai i20 14,683
6 Maruti Wagonr 14,359
7 Kia Seltos 12,854
8 Maruti S-Presso 10,634
9 Maruti Brezza 10,227
10 Maruti Eeco 10,011
ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

മാരുതിയുടെ എട്ട് മോഡലുകളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

കിയയാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു കമ്പനി. മറ്റ് നിര്‍മ്മാതാക്കള്‍ക്ക് ആര്‍ക്കും തന്നെ പട്ടികയില്‍ ഇടം കണ്ടെത്താനായിട്ടില്ല. സാധരണ നിലയില്‍ ആദ്യ പത്തില്‍ ഹ്യുണ്ടായിയുടെ രണ്ടോ മൂന്നോ മോഡലുകള്‍ ഇടം കണ്ടെത്തിയിരുന്നു.

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ എലൈറ്റ് i20 -യ്ക്ക് മാത്രമാണ് പട്ടികയില്‍ സ്ഥാനം ലഭിച്ചത്. 14,638 യൂണിറ്റുകളുടെ വില്‍പ്പനയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഹ്യുണ്ടായി എലൈറ്റ് i20. 12,854 യൂണിറ്റുകളുടെ വില്‍പ്പനയുമായി കിയ സെല്‍സ്റ്റോസ് പട്ടികയില്‍ ഏഴാം സ്ഥാനം കൈയ്യടക്കി.

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

മാരുതി സുസുക്കിയുടെ ഡിസയര്‍ തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 19,569 യൂണിറ്റുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ മാസം വാഹനത്തിന് ലഭിച്ചത്. 168 യൂണിറ്റുകളുടെ വ്യത്യാസത്തില്‍ സ്വിഫ്റ്റ് രണ്ടാം സ്ഥാനത്തും എത്തി. സ്വിഫ്റ്റിന്റെ 19,401 യൂണിറ്റുകളാണ് പോയ മാസം നിരത്തിലെത്തിയത്.

Most Read: മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ 17,903 യൂണിറ്റുകളുടെ വില്‍പ്പനയുമായി മുന്നാം സ്ഥാനത്തും, ബലെനോ നാലാം സ്ഥാനത്തും എത്തി. ഹ്യുണ്ടായി എലൈറ്റ് i20 -യുടെ മുഖ്യ എതിരാളിയായ ബലെനോ 16,273 യൂണിറ്റുകളുടെ വില്‍പ്പനയാണ് കൈവരിച്ചത്. മാരുതി സുസുക്കിയുടെ വാഗണ്‍ആര്‍ ആണ് ഏഴാം സ്ഥാനത്തുള്ളത്.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

2019 ജനുവരിയിലാണ് പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. അന്നു മുതല്‍ ഇന്ന് വരെ മികച്ച വില്‍പ്പനയാണ് വാഹനത്തിന് ലഭിക്കുന്നത്. പോയ മാസത്തില്‍ 14,359 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഗണ്‍ആറിന് ലഭിച്ചത്. പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള സെല്‍റ്റോസിന് 12,845 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലഭിച്ചത്.

Most Read: റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള ഏറ്റവും മികച്ച പോംവഴി മോശം റോഡുകൾ എന്ന് ബിജെപി എംപി

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ ഏറ്റവും പുതിയ മിനി എസ്‌യുവിയാണ് എസ്-പ്രെസ്സോ. പുറത്തിറങ്ങിയ 10 ദിവസം കൊണ്ട് 10,000 ബുക്കിങ് സ്വന്തം അകൗണ്ടില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ ഒക്ടോബര്‍ മാസത്തെ വില്‍പ്പനയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കാനും വാഹനത്തിന് സാധിച്ചു. 10,634 യൂണിറ്റുകളുടെ വില്‍പ്പനയുമായി എട്ടാം സ്ഥാനത്താണ് എസ്-പ്രെസ്സോ.

ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറുകള്‍

അതേസമയം കോംമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി വെന്യുവിനെ പിന്‍തള്ളി വിറ്റാര ബ്രെസ തന്നെ സ്ഥാനം കൈയ്യടക്കി. 10,227 യൂണിറ്റുകളുടെ വില്‍പ്പനയുമായി വിറ്റാര ബ്രെസ ഒമ്പതാം സ്ഥാനത്തും, 10,011 യൂണിറ്റുകളുടെ വില്‍പ്പനയുമായി മാരുതി സുസുക്കി ഈക്കോയും ആദ്യ പത്തില്‍ ഇടം നേടി.

Most Read Articles

Malayalam
English summary
Top-Selling Cars In India For October 2019. Read more in Malayalam.
Story first published: Tuesday, November 5, 2019, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X