മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

നിലവിലെ നാലാംതലുമറ സ്വിഫ്റ്റിന്റെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മാരുതി. എന്നാൽ അടുത്തിടെ സുസുക്കി സ്വന്തം രാജ്യമായ ജപ്പാനിൽ മുഖംമിനുക്കിയ മോഡലിനെ പരിചയപ്പെടുത്തിയിരുന്നു.

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

ഇതിന് കുറച്ച് ഡിസൈൻ പരിഷ്ക്കരണങ്ങളും ബി-സെഗ്മെന്റ് ഹാച്ച്ബാക്കിനെ പുതുക്കുന്ന കുറച്ച് പുതിയ ഫീച്ചറുകളും ലഭിക്കുന്നു. ജാപ്പനീസ് കാർ നിർമാതാവ് ആഗോളതലത്തിൽ വിൽപ്പനക്ക് എത്തിക്കുന്ന ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളിലൊന്നാണ് സ്വിഫ്റ്റ്. ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലേക്കും പ്രവേശിക്കും.

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

ജപ്പാനിലെ 2020 സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ആറ് സിംഗിൾ ടോൺ നിറങ്ങളിൽ ലഭ്യമാണ്. പ്യുവർ വൈറ്റ് പേൾ, സൂപ്പർ ബ്ലാക്ക് പേൾ, സ്റ്റാർ സിൽവർ മെറ്റാലിക്, പ്രീമിയം സിൽവർ മെറ്റാലിക്, ബേണിംഗ് റെഡ് പേൾ മെറ്റാലിക്, സ്പീഡി ബ്ലൂ മെറ്റാലിക്. കൂടാതെ ഓപ്‌ഷണലായി രണ്ട് ബ്ലാക്ക് റൂഫ് പതിപ്പും തെരഞ്ഞെടുക്കാം.

MOST READ: ആരേയും അതിശയിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫയർ ട്രക്കിനെ ഒന്ന് പരിചയപ്പെടാം

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

അതോടൊപ്പം രണ്ട് വ്യത്യസ്ത ഡ്യുവൽ-ടോൺ പെയിന്റ് സ്കീമുകളും സ്വിഫ്റ്റ് ഫെയ്‌ലി‌ഫ്റ്റിൽ ലഭ്യമാകും. അതായത് ഫ്ലേം ഓറഞ്ച് പേൾ മെറ്റാലിക് & ബ്ലാക്ക്, മെറ്റാലിക് സിൽവർ മേൽക്കൂരയുള്ള റഷ് യെല്ലോ, വിംഗ് മിററുകളുള്ളതും ഓഫറിൽ ഉണ്ടാകും. എന്നിരുന്നാലും ഹാച്ച്ബാക്കിന്റെ മെക്കാനിക്കൽ ഘടകങ്ങളിൽ ഒന്നും കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

K12C 1.2 ലിറ്റർ ട്വിൻ-ഇൻജെക്ടർ ഡ്യുവൽ ജെറ്റ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ജപ്പാനീസ് വിപണിയിൽ എത്തിയ കാറിന്റെ കരുത്ത്. ഇത് 6,000 rpm-ൽ 91 bhp പവറും 4,400 rpm-ൽ 118 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഓപ്ഷണലായി സിവിടി ഓട്ടോമാറ്റിക് വാഹനത്തിൽ തെരഞ്ഞെടുക്കാം.

MOST READ: ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

ഇന്ത്യൻ വിപണിയിലും ഡീസൽ യൂണിറ്റിന് പകരമായി പുതിയ ഡ്യുവൽ ജെറ്റ് എഞ്ചിൻ മാരുതി വിപണിയിൽ എത്തിക്കും. ഇത് ബ്രാൻഡിന്റെ കോംപാക്ട് സെഡാനായ ഡിസയർ ഫെയ്‌ലിഫ്റ്റിൽ ഈ വർഷം മാർച്ചിൽ അരങ്ങേറ്റം കുറിച്ചിരുന്നു.

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

2020 മാരുതി സുസുക്കിയിലെ മറ്റൊരു പ്രത്യേകതയാകും ഹൈബ്രിഡ് സംവിധാനം. ഇന്ത്യൻ വിപണിയിൽ ഒരു ഹാച്ച്ബാക്കിൽ ആദ്യമായാകും ഹൈബ്രിഡ് ലഭ്യമാവുക. ഇത് വിപണിയിൽ സ്വിഫ്റ്റിന് മേൽകൈ നൽകാൻ സഹായിക്കും. 360 ഡിഗ്രി ക്യാമറ, ഉയർന്ന വകഭേദങ്ങളിൽ പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാകും വാഗ്ദാനം ചെയ്യുന്ന പുതിയ സവിശേഷതകൾ.

MOST READ: ഡൽഹിയിൽ ആദ്യമായി പെട്രോളിനെ മറികടന്ന് ഡീസൽ വില

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

ഉയർന്ന വകഭേദമായ ഹൈബ്രിഡ് SZ-ന് ഇപ്പോൾ ഓട്ടോണമസ് എനർജി ബ്രേക്കിംഗ്, ട്രാഫിക് ചിഹ്നം എന്നിവയുൾപ്പെടെ നിരവധി സുരക്ഷാ സാങ്കേതിക വിദ്യകൾ ലഭിക്കുന്നു. മാരുതി സുസുക്കി ഈ വർഷം തന്നെ സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

നിലവിലെ കണക്കനുസരിച്ച് മാരുതി സ്വിഫ്റ്റിന് 5.19 ലക്ഷം മുതൽ 8.02 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ മുഖംമിനുക്കി പുതിയ ഭാവത്തിൽ എത്തുന്ന മോഡലിന് വില വർധിക്കാനാണ് സാധ്യത.

Most Read Articles

Malayalam
English summary
2020 Swift Facelift Specs And Features. Read in Malayalam
Story first published: Thursday, June 25, 2020, 10:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X