ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

ഈ വർഷം ആദ്യം അന്താരാഷ്ട്ര വിപണികളിൽ അരങ്ങേറ്റം നടത്തിയ പുതിയ ടൊയോട്ട ഹാരിയർ എസ്‌യുവിയുടെ ഔദ്യോഗിക ആക്‌സസറികൾ ജാപ്പനീസ് വിപണിയിൽ കമ്പനി പുറത്തിറക്കി.

ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

കമ്പനിയുടെ TRD വിഭാഗത്തിലെ GR‌ പാർടുസകൾക്ക് കീഴിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ആക്‌സസറികൾ‌ ഹാരിയറിന്റെ സ്പോർട്ടിനെസിനെ വർധിപ്പിക്കാൻ സഹായിക്കുന്നു. ചില ഫംഗ്ഷണൽ ആഡ്-ഓണുകളും ഇതിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

MOST READ: ചൈനീസ് നിർമ്മാതാക്കൾക്ക് രാജ്യത്ത് ചുവപ്പു കൊടി; കരാറുകൾ മരവിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ

ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

കൂടാതെ ടൊയോട്ടയുടെ ആഢംബര ബ്രാൻഡായ ലെക്സസ് തങ്ങളുടെ RX ആഢംബര എസ്‌യുവി ആദ്യമായി പുറത്തിറക്കിയപ്പോൾ ഹാരിയർ എസ്‌യുവിയാണ് അതിന് അടിസ്ഥാനമായത്.

ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

നിലവിൽ ഹാരിയർ നാലാം തലമുറ ആവർത്തനത്തിൽ എത്തുമ്പോൾ അന്താരാഷ്ട്ര വിപണികളിൽ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലാണ് ടൊയോട്ട തങ്ങളുടെ ആദ്യകാല എസ്‌യുവിയെ തരംതിരിച്ചിരിക്കുന്നത്. കൂടാതെ ഇതിൽ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് എഞ്ചിനും വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: TSI റാപ്പിഡിന്റെ പുത്തൻ പരസ്യ വീഡിയോയുമായി സ്കോഡ

ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

GR ആക്‌സസറികളിൽ സ്‌പോർട്ടിയർ ബ്ലാക്ക്ഔട്ട് ഫ്രണ്ട് സ്‌പോയിലർ, സൈഡ് സ്‌കേർട്ടുകൾ, റിയർ ഡിഫ്യൂസർ എന്നിവയുടെ രൂപത്തിലും ക്വാഡ് പൈപ്പ്ഡ് സ്റ്റെയിൻലെസ് സ്റ്റീൽ എക്‌സ്‌ഹോസ്റ്റിലും വരുന്നു. ഫ്രണ്ട് ബമ്പറിലെ എയർ വെന്റുകളിൽ അലങ്കാരം, ബ്ലാക്ക് ഫിനിഷുള്ള 20 ഇഞ്ച് അലോയ് വീലുകൾ, ബെൽറ്റ് ലൈനിനൊപ്പം ബ്ലാക്ക്-റെഡ് ലൈനുകളും ടെയിൽ ലാമ്പുകൾക്ക് മുകളിലുള്ള ഒരു സ്‌പോയിലർ ഘടകവും ആഡ്-ഓണുകളിൽ ഉൾപ്പെടുന്നു.

ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

ഇവ മാറ്റിനിർത്തിയാൽ വിൻഡോകൾക്കായുള്ള സൺ ഫിലിം, ബൂട്ടിനുള്ള ഫ്ലോർ പായ, സൺഷെയ്ഡ് എന്നിവയും അതിലേറെയും ജനറിക് ആക്‌സസറികളായി TRD വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം എഞ്ചിൻ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ഡാംപറുകളും TRD ഒരു ആക്സസറിയായി അവതരിപ്പിച്ചു. പുതിയ ഡാംപറുകൾ ഹാരിയറിന്റെ സവാരി നിലവാരവും ഉയർന്ന വേഗതയുള്ള പെരുമാറ്റവും മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു.

MOST READ: ഇന്ത്യയിൽ ഡീസൽ കാറുകളുടെ വിൽപ്പന തുടരുമെന്ന് മെർസിഡീസ്

ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

ടൊയോട്ട ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ മാരുതി വിറ്റാര ബ്രെസ അടിസ്ഥാനമാക്കിയുള്ള കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രാൻഡ്. ഈ മോഡൽ അർബൻ ക്രൂയിസർ എന്ന പേരിലാകും അറിയപ്പെടുക. ബ്രെസയിൽ നിന്ന് വേർതിരിക്കുന്നതിന് സോഫ്റ്റ്-പാർട്സുകളിൽ മാറ്റങ്ങൾ അവതരിപ്പിക്കും.

ഹാരിയറിനെ കൂടുതൽ സ്പോർട്ടിയാക്കാൻ TRD ആക്സസറികളുമായി ടൊയോട്ട

അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റും ഈ വർഷം കമ്പനിയുടെ നിരയിൽ നിന്ന് പുറത്തിറങ്ങും. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവതരണം അടുത്ത വർഷത്തേക്ക് മാറ്റിയെന്നും സൂചനയുണ്ട്. ടൊയോട്ട ഹാരിയറിനെ സംബന്ധിച്ചിടത്തോളം ഇത് ഇന്ത്യയിൽ പുറത്തിറക്കാൻ ഒരു പദ്ധതിയുമില്ല ടൊയോട്ടയ്ക്ക്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Released Official Accessories For Harrier SUV. Read in Malayalam
Story first published: Wednesday, June 24, 2020, 17:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X